Tuesday, March 31, 2009

മഴ നനഞ്ഞപ്പോള്‍..........

Posted by Picasa



ഒരു മുഖം
അവളുടെ വിചാരം
അവള്‍ എന്തൊക്കെയോ
ആണെന്നായിരുന്നു.

അയാള്‍
ഒരു മുഖം പിന്നെ
കുറെ മുഖങ്ങള്‍
വേണമെന്നായി അയാള്‍ക്ക്
മുഖങ്ങളൂടേഎണ്ണം കൂടട്ടെ

ആദ്യം ഞാനും
കണ്ടില്ലെന്നു നടിച്ചു.

കുറെ കണ്ണുകള്‍ എല്ലാം
ഒരു പോലെയുള്ള കണ്ണൂകള്‍
പ്രായത്തിന്റെയും
പക്വതയില്ലായ്മയുമായെ
ഞാനത് കണ്ടുള്ളൂ.

പക്ഷെ ഒരൊ അവളും
വ്യത്യസ്ഥയായി
കാന്തശക്തിയുള്ള നോട്ടം
പിന്നേം അവള്‍

അയാള്‍ക്ക് തോന്നി
അവള്‍ ശുദ്ധജലം ആണ്
കുടിക്കാന്‍ മധുരമില്ലെന്നെ ഉള്ളൂ
പക്ഷെ കുടിച്ചാല്‍ ഇളനീര്‍
ഉപ്പില്ല മധുരവുമില്ല
പിന്നെ
അവള്‍ ഒരു മഴക്കാലമായി
ചാറ്റ്ല്‍ മഴയായി
ഇറ്റു വീഴുന്ന മഴ
ചിലപ്പോല്‍ കുത്തൊഴുക്ക്
പിന്നെ അവളിലെ മഴ നിന്നു
വരണ്ട മരുഭൂമി
പഴയ രീതിയില്‍
അവന്റെ സ്വഭാവം
കാണിക്കുവാന്‍
തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി.
ആഹാ...
ഇപ്പൊ എന്താ ഒരു മനസ്സമാധാനം

Monday, March 30, 2009

മുറ്റത്തൊരു മൈനകൂട്ടം

♪ ക്ലീ ♪ ക്ലീ ♪ ക്ലു ♪ എവിടുന്നാണീ ശബ്ദം?


ഇവളിതാരെ കാത്ത് നില്‍ക്കുന്നു?
ഒരു കൂട് പണിയാനുള്ള നാര് ഇവിടെ നിന്ന് കിട്ടും.
Posted by Picasa

Friday, March 20, 2009

സന്ധ്യ മയങ്ങും നേരം.......

Posted by Picasa



യാത്രയായ് വെയിലൊളി നീളുമെന്‍ നിഴലിനെ കാത്തു നീ നില്ക്കിയോ സന്ധ്യയായ് ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ് നിഴലൊഴിയും ഇഴയായ്


Posted by Picasa

സ്വര്‍ണ്ണസന്ധ്യാ സ്മൃതികളീല്‍ ഉണ്ടൊരു ............

Posted by Picasa

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നൂ

Wednesday, March 11, 2009

അവന്‍ വന്നു.....


കുറെ അലഞ്ഞു
ശംഖ് മുഴങ്ങിയപ്പോഴും,
വാങ്ക് വിളിച്ചപ്പോഴും
പള്ളിമണിയടിച്ചപ്പോഴും
അവനാ പരിസരത്തുണ്ടോ
എന്ന് ഞാന്‍ തിരഞ്ഞു....
പിന്നെ തികച്ചും ഒറ്റപെട്ട്
ഇരുളിനേയും
വെളിച്ചത്തേയും
ഏകാന്തതയേയും
ആള്‍ക്കൂട്ടത്തേയും
സ്വരത്തേയും
നിശ്ശബ്ദതയേയും,
ഭയന്നിരുന്നപ്പോൾ
എങ്ങു നിന്നെറിയാതെ
അവന്‍ വന്നു
ഒരിളം കാറ്റു പോലേ
ഒരു കവിത പോലെ
ഒരു സാന്ത്വനം പോലെ
ഒരു സുഹൃത്തിനെപ്പോലെ
അവനെ പലരൂപത്തിൽ
ഇരുളില്‍ വെളിച്ചമായ്
തണുപ്പില്‍ ചൂടായി
തണലായി താങ്ങായി
ഒരു നല്ല വാക്കായി..
സ്വരമായ് സംഗീതമായ്
ഒരു കണ്ണാടിയായി
എന്റെ മുന്നില്‍
അവനൊരു ചങ്ങാതിയായ്
രക്ഷകനായ് സാന്ത്വനമായ്
ഇങ്ങനെ ഒക്കെയേ
ദൈവത്തിനെത്താനാവു
എന്നറിയിച്ചുകൊണ്ട്!!
മനസ്സുകൊണ്ടു വിളിച്ചാല്‍
വിളി കേള്‍ക്കുന്ന അകലത്തില്‍
ഞാന്‍ ഇവിടൊരു
ഹൃദയമിടിപ്പിന്റെ
അകലത്തിലുണ്ട്
നീ നോക്ക് ഞാനവിടെ കാണും!
അവന്‍ വന്നു.......

Tuesday, March 10, 2009

ഇവിടെ മഴ തുടങ്ങി....

Posted by Picasa


ഒരു മഞ്ഞുകാലം കൂടി കഴിഞ്ഞു


Posted by Picasa
ഇളം തളിരുകള്‍ മഴതുള്ളി തങ്ങിയ ചില്ലകള്‍

Posted by Picasa


Posted by Picasa

Monday, March 2, 2009

തിരയും നുരയും



Posted by Picasa


ഓര്മ്മയില് കടല്ത്തീരത്തിലൂടെ
അവനൊപ്പം എത്ര നേരം നടന്നുവെന്നോ
എത്ര ദൂരം നടന്നുവെന്നോ അറിയില്ല….
ഓര്മ്മ വയ്ക്കുമ്പോള് മുതല് ഞാൻ നടക്കുകയായിരുന്നു…
പുല്ലും മണലും കണ്ട തിട്ടയില് അവന്റെ ഒപ്പം ഇരുന്നു.
അവന്: ഉം എന്താ ഒരു മൌനം?
അവള്: ഏയ് ഒന്നുമില്ല
അവന്: എല്ലാം പറഞ്ഞു കഴിഞ്ഞോ?
അവള്: അറിയില്ല, ഒന്നും പറഞ്ഞില്ലയെന്ന തോന്നല്
അവന്: നമുക്കിങ്ങനെ ജീവിച്ചു മരിക്കാം
അവള്: ഞാന് ഓര്ക്കുകയായിരുന്നു,നമ്മള് വന്നിരിക്കുന്നത്
ഈ പുല്‍‌നാമ്പുകള് നാളെ നമ്മേയോർക്കുമോ ആവോ ?
അവന്: ഇവമാത്രമേ നമ്മുടെ ഓർമ്മക്കായി
ഇവിടെ അവശേഷിക്കുന്നുള്ളു
അവള്: അല്ലെങ്കില് ജീവിതത്തിനെന്താ ഒരർത്ഥം
അവന്: ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക

അവളുടെ മിഴികളില്‍ നനവ്….
അതുകണ്ടെന്നവണ്ണം
അവന്: ഹേയ് സരമില്ല്ലാ
ഞാന് നിന്നെ മനസ്സറിയാതെ
എവിടേക്കൊക്കെയോ വലിച്ചു കൊണ്ടു
പോകുന്നുണ്ടോയെന്നാണിപ്പോൾ സംശയം....
ഒന്നിനുമല്ലാതെ, എല്ലാം നല്ലതിനാ
ഒരിക്കൽ ഞാൻ നിന്നധരങ്ങൾ നുകരും
അന്നു നിൻ കാതിൽ ഞാനൊരു രഹസ്യം പറയും
എന്തുകൊണ്ടാണ് ഞാൻ നിന്നെയിഷ്ടപ്പടുന്നതെന്ന്..
വറ്റാത്തപാൽ ‌നിലാവിൽ....
ഒരു മയിൽ‌പീലിപോലെ,
പാതിയടഞ്ഞ കണ്ണുകളുമായി നീയെന്റെ മാറിൽ
ചേർന്നുറങ്ങുമ്പോൾ ഞാനറിയുന്ന സ്നേഹത്തിന്റെ
സുഖമല്ലാതെ മറ്റെന്താണെനിക്കുവേണ്ടത്.

പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...??