Sunday, January 25, 2009

“ഒരു സ്വപ്നം പോലേ.....”

ഇന്ന് 30മത്തെ കൊല്ലം എതാണ്ട് മറുകര എത്താറായപ്പോള്‍
അന്ന് അച്ഛന്‍ എന്നോട് പറഞ്ഞ ഈ കഥ ഓര്‍മ്മിക്കുന്നു.

Posted by Picasa
വിവാഹത്തിനു മുന്നെ ഒരു ദിവസം എന്റെ അച്ഛന്‍ എന്നോട് പറഞ്ഞത്“ഇപ്പൊള്‍ ബീച്ചില്‍ നില്‍ക്കുന്ന പോലെയാണ്, നല്ല ഇളംകാറ്റ്,തിരകള്‍ തീരത്തെ ഉമ്മ വച്ചു ഓടുന്നത് കാണാന്‍ എന്തു രസം ....ഇനി വിവാഹജീവിതം എന്നു പറയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി നിങ്ങളെ രണ്ടാളേയുംകൂടി ഒരു കൊച്ചു കൊതുമ്പു വള്ളത്തിലോട്ട് പിടിച്ചിരുത്തി

Posted by Picasa

“മക്കളെ ആള്‍ ദ് ബെസ്റ്റ് ”

എന്നും പറഞ്ഞ് ഈ ജീവിതമാകുന്ന കടലിലോട്ട് ഒറ്റ തള്ളാ .അക്കരെ എത്തണം.നിങ്ങള്‍ രണ്ടാളും നിര്‍ത്താതെ കൈ എടുക്കാതെ തുഴയണം 24 മണിക്കുറും 365ദിവസവും. ഇന്നു കരക്ക് നിന്നു കൊള്ളുന്ന ഇളം കാറ്റ് കൊടുങ്കാറ്റായി വരും പേടിക്കരുത്.

കടല്‍ക്കരയില്‍ ഇന്ന് ശേഖരിക്കുന്ന ശംഖും ചിപ്പിയും, വലിയാ തിമിങ്ങലങ്ങളും വ്യാളികളും ആയി വന്നു ഈ കൊച്ചു കൊതുമ്പ് വള്ളത്തില്‍ പല വട്ടം ഇടിക്കും ബാലന്‍സ് വിടല്ലെ!അപ്പൊഴും ഒരു ചെറു പുഞ്ചിരിയോടെ തുഴയണം. ഒരേ ദിശയിലേയ്ക്ക് ഒരേ സ്പിരിറ്റോടെ.

കാറും കോളും വരും പ്രതീക്ഷിച്ചിരിക്കാത്തപ്പൊള്‍! പതറരുത്.ലൈഫ് ബോട്ടുമായി വന്ന് നിങ്ങളെ രക്ഷിക്കാന്‍ എനിക്കോ മറ്റാര്‍‌ക്കുമോ ആവില്ലാ ..അക്കരെ എത്തുമ്പോള്‍ ആര്‍പ്പ് വിളിച്ചെതിരേല്‍ക്കാം ...അതിനാണ് ഇന്നത്തെ റ്റെമ്പോ ഇതേ പോലെ നിലനിര്‍‌ത്തണേ എന്ന് പറഞ്ഞത്.അതാണ് അക്കരെ എത്താന്‍ ആകെയുള്ള ബലം...


Posted by Picasa
ഇന്ന് ഞങ്ങളെക്കാള്‍ സന്തോഷിക്കുന്നത് അച്ഛന്റെ ആത്മാവാകും



Posted by Picasa
25-ആം വാര്‍ഷികം ആഘോഷിച്ചപ്പോള്‍

Friday, January 23, 2009

അര്‍ബുദം....



വികൃതി പിടിച്ച
ഒരു കോശം,
ഒരു വെകിളി കാട്ടി!
കൂട്ടം വിട്ട്,വഴിവിട്ട് സഞ്ചരിച്ചു…
വളർന്നു വളർന്ന്
തിരികെ കൂട്ടത്തില്‍
ചേരാന്‍ വയ്യാത്ത
ധൂർത്തപുത്രനായി.
അപ്പോളവനെ
ഒറ്റപ്പെടുത്തിയ
മറ്റുള്ളവരുടെ ഭാവം
ഉൾക്കൊള്ളാനാകാതെ
അവൻ പോയൊളിച്ചത്
അവളുടെ മാറിടത്തിൽ!
കൂട്ടം തെറ്റിയവൻ,
കൊള്ളരുതാത്തവൻ,
നിഷേധി!!!
നീതിപാലകരായ
ഭിഷഗ്വരന്മാര്‍ ശിക്ഷവിധിച്ചു…
തിളങ്ങുന്ന വാൾ‌മുനയാൽ
അവനെയൊളിപ്പിച്ച
അവളുടെ മാറിടം ഛേദിച്ചു…
പിന്നെ അവൾക്ക്
ഒന്നൊന്നായി
നഷ്ടപ്പെട്ടുകൊണ്ടിരുന്നു… ‍
വികാരവായ്പോടെ,
മാതൃവാത്സല്യത്തോടെ,
പിറക്കാത്ത ഉണ്ണിയെ
ഇല്ലാത്ത മുലക്കണ്ണാൽ
അവളൂട്ടി......

Tuesday, January 20, 2009

എന്തോ ഒരിഷ്ടം .....

Posted by Picasa


കാറ്റും തിരയുമില്ലാത്തൊരു
വരണ്ട കടല്‍ക്കരയില്‍,
മൌനത്തിന്റെ ആഴങ്ങളില്‍
നിന്നെ പ്രതീക്ഷിച്ചിരുന്നു.

വരും ഇതു വഴി നീവരും..
അദൃശ്യയായ് വരും
നിന്റെ സാന്നിദ്ധ്യം;
അതു ഗന്ധമായ്,
സ്വപ്നമായ്
എന്നെത്തഴുകി
കടന്നു വരുമ്പോള്‍ അതു
വാക്കായാലും സ്വരമായാലും
മുരടനക്കി നീ പറയേണ്ടതില്ല
അതു നീയാണെന്ന്
ഒരുനാള്‍ കണ്ടില്ലെങ്കിലും
കേട്ടില്ലെങ്കിലും
മറഞ്ഞിരുന്നാലും
നിന്‍‌ ഗീതികള്‍
നിന്റെ പാദത്തിന്‍
മൃദുചലനങ്ങള്‍
മനസ്സിന്റെ മുറ്റത്ത്
നൃത്തംചവിട്ടും
നീയൊന്ന്
മിന്നിമറഞ്ഞാല്‍
ഞാന്‍ തിരിച്ചറിയുന്നു
എവിടെ പോകാന്‍?
എവിടെവരെപോകാന്‍?

ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!

പറയാനുള്ളത് പലതും
മനസ്സില്‍ കുടുങ്ങി കിടക്കുന്നു
അപ്പോഴും എനിക്കിഷ്ടമാണു നിന്നെ !
എന്തോ ഒരിഷ്ടം !





Monday, January 19, 2009

മഴയോര്‍മ്മകള്‍


മഴക്ക് ജീവനുണ്ടെന്ന്
എന്നും തോന്നിയിരുന്നു
ഓരൊ മഴക്കും ഓരോ വികാരം
നിഷ്കളങ്കമായ കുസൃതി കാട്ടുന്ന
ചാറ്റല്‍മഴയില്‍ കൈവിരിച്ച്
തുള്ളികളിച്ച ബാല്യവും
Posted by Picasa
ഒരു കുടക്കീഴില്‍ നനഞ്ഞു
നീങ്ങിയ കൌമാരവും
നിറയൌവ്വനം പോലെ
പെയ്തിറങ്ങിയ നൂല്‍മഴയും
പെട്ടന്ന് ഭാവം മാറി
ആരോ പ്രകോപ്പിച്ച
പോലെ ഉറഞ്ഞു തുള്ളി
സംഹാരരുദ്രയായ്
ചീറിയടിച്ചു വന്ന മഴയും
ജീവതമായി തോന്നിയിരുന്നു..
പൊട്ടിച്ചിരിക്കുന്ന ചിരിപ്പിക്കുന്ന,
പൊട്ടിക്കരയുന്ന കരയിക്കുന്ന
മഴകള്‍‌ ധാരാളം പെയ്തൊഴിഞ്ഞു

മകനെ പ്രസവിച്ചന്നൊരു
മേയ്‌ മാസത്തില്‍ ഒരു മഴ
വന്നരുകില്‍ വന്ന്
നിര്‍ത്താതെ ചിരിച്ചിരുന്നു.

ഒരു ജൂലൈ മാസത്തില്‍
അച്ഛന്‍ യാത്രയായപ്പോള്‍
എന്നരികില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!
കരയാനും ചിരിക്കാനും കൂട്ട്
വന്ന മഴയോര്‍മ്മകള്‍ക്ക് നന്ദി!

മഞ്ഞ്കാലം



Posted by Picasa

ചു‌ടില്ലാതെ പ്രകാശം തരുന്ന സുര്യന്‍!
Posted by Picasa