Friday, July 24, 2009

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...

Bloggers' Meet

ഈ ലോഗോ ചെയ്ത അജ്ഞാതന് അഭിവാദ്യങ്ങള്‍


ഇന്ത്യയുടെ തെക്കേ അറ്റത്ത്‌ പാവക്ക പോലുള്ള കേരളത്തിന്റെ, മലയാളം പറയുന്ന ജനവിഭാഗം,
ലോകം മുഴുവന് പരന്നു, കൂട്ടി ഇണക്കുന്ന കണ്ണി മലയാളം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അക്ഷരങ്ങള്‍ അവരെ കൂട്ടിയിണക്കി.
ഓരോരുത്തരെയും മനസ്സിനുള്ളിലെ വളരെ വേണ്ടപെട്ട ആരൊക്കെയോ ആയി മാറി!
വായിക്കുമ്പോള്‍ 'ഓ..! ഞാന്‍ പറയാന്‍ ഉദ്ദേശിച്ച അതേ കാര്യം എന്നോ അല്ലങ്കില്‍ ഇതേ അവസ്ഥ ഞാനും കടന്നു പോന്നതല്ലേ? എന്ന് തോന്നിപ്പിക്കുന്ന രചനകള്‍
അതാണ് ഈ ബുലോക കൂട്ടായ്മയുടെ മര്‍മ്മം.
കാണാമറയത്ത് നിന്ന് അവര്‍ മുന്നില്‍ വരുന്നു എന്നത് താനെ കോള്‍മയിര്‍ കൊള്ളിക്കുന്ന ചിന്തയും...
നേരിട്ട് പറയുംപോലെ ബ്ലോഗില്‍ കൂടി സംവദിച്ചവര്‍, ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത് ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും താളുകളില്‍ ഇടം തേടുന്ന, തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം

Sunday, July 5, 2009

" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്......."


പണ്ടത്തെ പോലെ ഓര്‍മ്മകള്‍!
അതെയോ?
വര്‍ഷങ്ങള്‍
കുറെ വര്‍ഷങ്ങള്‍
വര്‍ഷങ്ങള്‍ക്കു ഇടനാഴിയുണ്ടെന്നു
കണ്ടു പിടിച്ചതു നീയാണു.

ഒരിക്കല്‍ ദിവസം തെറ്റിയപ്പൊള്‍
നീ ഇടനാഴിയിലേക്കു കാലെടുത്തു വച്ചു
ഒന്നു അമ്പരന്നു മെല്ലെ എന്നൊടു പറഞ്ഞു
"കാലം ശരിയില്ല, സൂക്ഷിക്കണമെന്നു
അന്നേ ഞാന്‍ പറഞ്ഞതാ"

മനസ്സില്‍ വൈകി എഴുതിയ ചിത്രം പോലെ
ഇടനാഴിയിലൂടെ നീ നടന്നകന്നു
ആ നടപ്പ് അടി മുടി വിറ പൂണ്ട് ഞാന്‍ നോക്കി നിന്നു
വീണ്ടും ഒരു മഴക്കാലത്താണു നിന്നെ പിന്നെ കണ്ടത്
അതെ ഇടനാഴിയില്‍ നീ വിറച്ച് നില്‍ക്കുന്നുണ്ടായിരുന്നു
നിന്റെ കയ്യില്‍ ഓട്ട വലുതായ ഒരു നിപ്പിളും

നീയെന്നെ നോക്കിയ അര്‍ത്ഥം
എനിക്കു മനസ്സിലായില്ല
ഞാന്‍ പനിനീര്‍ പൊലെ സുന്ദരനായ ഒരാള്‍
അര്‍ത്ഥമില്ലത്ത നോട്ടങ്ങള്‍;
നോട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയും .

നീയാണു,ദിവസങ്ങള്‍ നിന്നോട് കുറുമ്പു കാണിച്ചതിനു
എന്നെ വിട്ടു പോയവള്‍
നീ എന്റെതായില്ലല്ലൊ എന്ന് പരിഹാസത്തോടെ ;
പരിഹസിക്കാന്‍ ഞാന്‍ ഒട്ടും മോശമില്ലെന്ന് നീ അറിഞ്ഞു ...

വര്‍ഷങ്ങള്‍ പിന്നെയും പിന്നിടുന്നു

നീ അമ്മയായി മുത്തശ്ശിയായി
ഇടനാഴിയില്‍ അങ്ങിനെ തന്നെ
എന്റെ മനസ്സു പറഞ്ഞു
" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്"

Saturday, July 4, 2009

സ്ട്രോബറി

ഉച്ചകഴിഞ്ഞപ്പോള്‍ ആന്‍ വിളിച്ചു സ്ട്രോബറി ഫാമില്‍ പോകാം ഇതുവരെ ഞാന്‍ സ്ട്രോബറി പറിയ്ക്കാന്‍ പോയിട്ടില്ല. കാണാന്‍ കിട്ടിയ അവസരം കളയണ്ട എന്നു കരുതി നല്ല തെളിച്ചമുള്ള ദിവസം

Tigchelaar Berry Farm -Hamilton -ല്‍ ആണു പോയത് ഒരു അരമണിക്കുര്‍ ഡ്രൈവ് ഉണ്ടായിരുന്നു
ഞങ്ങള്‍ എത്തുമ്പോള്‍ പലരും അവിടെ സ്ട്രോബറി പറിച്ചു തുടങ്ങിയിരുന്നു.....
ആകാശം പെട്ടന്ന് മേഘങ്ങള്‍ വന്നു മഴക്കുള്ള കോളാണെന്നു തോന്നുന്നു
എന്നാലും വെയില്‍ ഒന്നു കുറഞ്ഞത് ഒരു ആശ്വാസമായി..

എത്തുന്നവര്‍ക്ക് ഏതേതു ലൈനില്‍ നിന്ന് ആണു പറിക്കണ്ടത് എന്ന്
വാളണ്ടീയര്‍ വന്നു പറഞ്ഞു തന്ന് ആ ലെയില്‍ കാണിച്ചു തന്നു

സ്ട്രോബറി പാകമായി നില്ക്കുന്ന ലെയിനുകള്‍ ഓറഞ്ച് കളര്‍ കൊടി കുത്തി തിരിച്ചിരുന്നു
ഇന്ന് ആ ഭാഗത്തു നിന്നുമാണു പറിച്ചെടുക്കേണ്ടത്.
വരിയായി നട്ടിരിക്കുന്ന സ്ട്രോബറി ചെടികള്‍
സ്ട്രോബറി കായ് പഴുത്തിട്ടില്ലാ ...
പഴുത്ത് പാകമായവയും പച്ച കായ്കളും
ചെടിയുടെ ചുവട്ടില്‍ ആണു കായ്‌കള്‍
നല്ല ഭംഗിയാണു അവ കാണുവാന്‍
പറിച്ചയുടനെ അവ തിന്നണം ഐലിന്....
ഹായ് ..എന്തു സ്വാദാണു സ്ട്രോബെറിക്ക് !!


കടയില്‍ നിന്ന് വാങ്ങിയാല്‍ ഈ സുഖം കിട്ടുകില്ല
ഇത്രയും സ്ട്രോബേറിക്ക് അഞ്ചു ഡോളര്‍ കൊടുത്തു..

*********************
Posted by Picasa