Monday, August 22, 2011

എവിടെയോ കേട്ടത്.....

ഒരു മൌനം,
ഒരു വാക്ക് ,
ഒരു നോട്ടം,
ഒരു സ്പര്‍ശം....

'ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ?
"ഒരു മൌനം ചിലപ്പോള്‍ ഒരു കോടിവാക്കിന്റെ ഫലം ചെയ്യാറുണ്ട്....."
"അതേ, വാചലമായ മൌനം!"... :)

"ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട."
"ഹും! ഒരു നോട്ടം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാറില്ലേ?..

"പക്ഷേ നോട്ടം എത്തുന്നില്ലങ്കില്‍ അവിടെ ശബ്ദം വേണം."

"ഒരുനൂറു വാക്ക് കൊണ്ട് എഴുതി പിടിപ്പിക്കാനാവാത്തത്
ചിലപ്പോള്‍ ഒറ്റ വാക്കില്‍ അല്ലങ്കില്‍ ഒരു വിളിയില്‍ ഒതുക്കാം, അല്ലെ?"

" ശബ്ദം .."
മനസ്സിന്റെ താളം ഭാവം ലയം ഒക്കെ വെളിവാക്കും മുഖം കല്ലാക്കി വയ്ക്കാം
പക്ഷെ ശബ്ദം അതില്‍ എല്ലാ ഭാവവും വെളിപ്പെടും ..
അതു സന്തോഷവും സന്താപവും പ്രണയവും സ്നേഹവും
കനിവും കരുതലും എല്ലാം എല്ലാം... അതാണ് ശബ്ദം...


'പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു.. ......
പുതിയതൊന്ന് തുടങ്ങാന്‍ സമയമില്ലാതെ
നിശബ്ദതയില്‍ നിങ്ങുന്ന സംസാരം
ഈ സന്ദര്‍ഭം ഒരു ഗസല്‍ പോലെ മനോഹരം ആയിരിക്കും, തീവ്രവും!'

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."

സംസാരശേഷി നഷ്ടമായാല്‍ ആംഗ്യവും മതിയാവും!! :)