Friday, February 27, 2009

ശൂന്യതയില്‍

Posted by Picasaശൂന്യതയില്‍
എത്തുകയതൊരു നിറവാണ്
വരകളൊ കുത്തുകളൊ പാടില്ല
കുത്തുകളോ അതോ ഇത്
കുന്തം കൊണ്ടു തുളച്ചതോ?

മനുഷ്യപുത്രന്റെ വിലാപ്പുറത്ത്
പണ്ടൊരു ഭടന്‍ കുന്തം കൊണ്ട് കുത്തി
തല്‍ക്ഷണം രക്തവും ജലവും
മനവരക്ഷക്കായി പുറത്തേക്ക് ഒഴുകി.

ആ കുത്തു കൊണ്ട് തുള
തുളയായി തുറന്നിരുന്നത്രെ!
കാണാതെ വിശ്വസിക്കാത്ത
തോമായുടെ വിരല്‍ കടത്താന്‍.

ഇന്നും കുന്തം കൊണ്ട
തുളച്ച തുളകള്‍ വിലാപ്പുറങ്ങളില്‍.
മനുഷ്യപുത്രനെ ഇനിയും കുരിശിലേറ്റണൊ?
വിലാപ്പുറങ്ങള്‍ കുത്തി തുളക്കണോ?

കുത്തുന്നാ കുത്തുകളുടെ
ഒര്‍മ്മക്കയീ കുത്തുകള്‍ നിറക്കണൊ
ഈ ശൂന്യതയില്‍
വേണോ ഈ കുത്തുകള്‍?

Friday, February 20, 2009

എന്താ നീ മാത്രം ഇങ്ങനേ?


ആരാ ?
ആരോ !
ആരും അല്ലന്ന് അറിഞ്ഞപ്പോള്‍
ഒരു വിങ്ങല്‍..
ഓടിയെത്താനൊരു അത്താണിപോലും
ഇല്ലാതാവുമ്പോള്‍
കഴുത്തില്‍ കുരുക്കിട്ടു മുറുക്കാന്‍,
നെഞ്ചില്‍ കത്തിയിറക്കാന്‍
വന്നാല്‍ അതൊരു സൌഭാഗ്യം ..
ആരുമല്ലതാവുമ്പോള്‍ അവസാനിക്കട്ടെ,
ഈ വിലാപം.........
ആരാ ?
ചോദ്യം മാറ്റോലി കൊള്ളുമീരാവില്‍
ചോദിക്കുന്നു ഞാന്‍
എന്താ നീ മാത്രം ഇങ്ങനേ?

ഇറയത്ത് മഴ തുള്ളിവിടാതെ
പെയ്യുന്ന ഒരു ദിവസം
ചുരുണ്ടു കിടന്നിരുന്ന ചുവന്ന അട്ടയെ
അവന്‍ തീക്കൊള്ളീ കൊണ്ട് കുത്തി
നിവര്‍ക്കുന്നതു കണ്ടപ്പോള്‍
പെരുവിരലില്‍ നിന്ന് ഒരു വിറയല്‍
വന്ന് തൊണ്ടക്ക് കുത്തി പിടിച്ചൂ...
പിന്നെ ചെത്തി കൂര്‍പ്പിച്ച ഈര്‍‌ക്കിലിയില്‍
മണ്ണിരയെ കോര്‍ത്ത് അത് പുളയുന്നത്
നോക്കി രസിച്ച് നില്‍ക്കുന്ന
കുത്തിയുടുത്ത നിക്കറിട്ട ചെക്കന്‍
മനസ്സില്‍ കൊള്ളിയാന്‍ പോലെ ഒന്നു മിന്നി
.ചുവന്ന വലിയ കണ്ണില്‍ കണ്ട ഭാവം!
ഒരിക്കലും ആദ്രത അവിടെ പടരില്ലന്ന് അറിഞ്ഞു ..
എന്തിനേയും ആരേയും അവന്‍ സംശയിച്ചു
ചതികുഴി കുത്തി കരിയിലക്കിടയില്‍ പതുങ്ങിയിരുന്നു...
ഒരിക്കലും കാണരുതെ എന്ന് കരുതുമ്പോഴും മുന്നില്‍ വന്നു
എന്താ നീ മാത്രം ഇങ്ങനേ?

എതിര്‍ക്കാനാവില്ലന്നറിയുമ്പോഴും
വായ്ത്തല മടങ്ങിയ കൈപിടി
ഒടിഞ്ഞൊരു കത്താള്‍
വിറക്കുന്നകൈയ്യാല്‍
തലത്താഴെ പിടിച്ചിരിക്കുന്നവളേ
വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം ..
എന്താ നീ മാത്രം ഇങ്ങനേ?

വെയില്‍ വെട്ടി ത്തിളക്കുന്ന പകല്‍
അന്ന് ഉത്സവമായിരുന്നു
നിന്‍റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്‍റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു
എന്താ നീ മാത്രം ഇങ്ങനേ?

Wednesday, February 4, 2009

ഇവിടെ മഞ്ഞ് പെയ്യുന്നു .........

ഹാമില്‍റ്റണ്‍ -ഒണ്ഡാറിയോ, ക്യാനഡ

3 ഫെബ്രുവരി 2009

Posted by PicasaPosted by Picasa


Posted by Picasa

Tuesday, February 3, 2009

ശില

ശില
രചന ‘മാണിക്യം’
ആലാപനം ‘നിശി ’

പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍‌തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
"ഇതാ,എത്തി"യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
"എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!"
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!