Saturday, January 9, 2010

ദൂരേ അങ്ങ് ദൂരെ......

Posted by Picasa



ചിലപ്പോള്‍ തോന്നാറുണ്ട്
സൌഹൃദങ്ങളും
നിലാവുപോലെയാണെന്ന്..
ശൂന്യമായ മനസ്സിലേക്ക്
ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക
ദിവസങ്ങള്‍ കൊണ്ട്
അതു വളര്‍ന്ന് സുഖകരമായ
ഒരു നിലാവെളിച്ചം പോലെ
കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട
കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ
കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന
ഒരു സാന്ത്വന നിലാവ്....
ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
ആ അനന്തമായാ വിഹായസ്സില്‍
എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !


എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു!

Tuesday, December 29, 2009

എന്തേ നീ മാത്രം വന്നില്ലാ?

Posted by Picasa


നിന്റെ മണ്ണില്‍ കൂടി
ഞാന്‍ നടന്നു നീങ്ങി
വഴിയോരൊത്തൊക്കെ
എന്റെ കണ്ണുകള്‍
തേടിയത് നിന്നെ മാത്രം
ഓരോ നിമിഷവും ഞാന്‍ കാത്തു
ഒരു പിന്‍ വിളി
നീവരും വരാതിരിക്കാന്‍
നിനക്കാവില്ല അതെന്റെ
മനസ്സിന്റെ ഉറപ്പായിരുന്നു
എന്നിട്ടും എന്തേ
എന്തേ നീ മാത്രം വന്നില്ലാ?