Monday, October 26, 2009

വീണ്ടുമൊരിക്കല്‍ കൂടി

Posted by Picasa

പുറത്ത് നല്ല തണുപ്പന്‍ കാറ്റ്!
വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്
അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്
ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും
എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു..
നിന്റെ മണികിലുക്കം പോലുള്ള ചിരി ...
ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍
എന്നുമാ മണികിലുക്കത്തിനാവുന്നു....
കുറെ നാള്‍ ഏതോ ദിക്കിലേക്ക് മിണ്ടാതെ പോയാലും
ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്
പുലമ്പിയ വാക്കുകള്‍ മാത്രം മറവി തിന്നുന്നില്ല
ദഹിക്കാതെ ദ്രവിക്കാതെ തണുത്തു മരവിക്കാതെ
ആ ഓര്‍മ്മകള്‍ ചുറ്റും തുണയായ് നിന്നു
നിന്നെ പോലെ നീ മാത്രമെയുള്ളു അതു നിനക്കറിയുമോ?
ആവോ ഇല്ലായിരിക്കുമല്ലേ?
അല്ലങ്കില്‍ നിനക്ക് നിശ്ചയമുണ്ടാവും
ഞാനെന്നുമിവിടെ തന്നെയുണ്ടാവുമെന്ന്
നീയെത്ര ദൂരേക്ക് പറന്നാലും തിരികെ എത്തുമ്പോള്‍
മഴ കാത്തു നില്‍ക്കുന്നൊരു വേഴാമ്പല്‍ പോലെ
നിന്നെ ഞാന്‍ കാത്തിരിക്കുമെന്നു
നിനക്ക് തീര്‍ച്ചയുണ്ടാവുമല്ലേ?
പറക്കാനോ നടക്കാനോ ആവില്ലാത്ത
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്‍..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ?

ചിത്രം കടപ്പാട് : ഗൂഗിള്‍ സെര്‍‌ച്ച്

Wednesday, September 30, 2009

ഭാഗ്യം ചെയ്തവര്‍

Posted by Picasa

വേദനയില്ലാതെ
ദുഖങ്ങളില്ലാതെ
ആകുലരാവാതെ
ആഹ്ലാദിച്ച് ചിരിച്ച്
ചേര്‍ന്ന് നിന്നപ്പോള്‍
നിമിഷനേരം കൊണ്ട്
പ്രകൃതിരമണിയമായ
തേക്കടിയില്‍ നിന്ന്
മറ്റൊരുല്ലാസയാത്ര!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
ദൈവത്തിന്റെ നാട്ടിലേക്ക്
നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍!

തേക്കടി ബോട്ടപകടത്തില്‍
ഇഹലോകവാസം വെടിഞ്ഞ
ആത്മാക്കള്‍ക്ക് ആദരാജ്ഞലി.