Sunday, January 25, 2009

“ഒരു സ്വപ്നം പോലേ.....”

ഇന്ന് 30മത്തെ കൊല്ലം എതാണ്ട് മറുകര എത്താറായപ്പോള്‍
അന്ന് അച്ഛന്‍ എന്നോട് പറഞ്ഞ ഈ കഥ ഓര്‍മ്മിക്കുന്നു.

Posted by Picasa
വിവാഹത്തിനു മുന്നെ ഒരു ദിവസം എന്റെ അച്ഛന്‍ എന്നോട് പറഞ്ഞത്“ഇപ്പൊള്‍ ബീച്ചില്‍ നില്‍ക്കുന്ന പോലെയാണ്, നല്ല ഇളംകാറ്റ്,തിരകള്‍ തീരത്തെ ഉമ്മ വച്ചു ഓടുന്നത് കാണാന്‍ എന്തു രസം ....ഇനി വിവാഹജീവിതം എന്നു പറയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി നിങ്ങളെ രണ്ടാളേയുംകൂടി ഒരു കൊച്ചു കൊതുമ്പു വള്ളത്തിലോട്ട് പിടിച്ചിരുത്തി

Posted by Picasa

“മക്കളെ ആള്‍ ദ് ബെസ്റ്റ് ”

എന്നും പറഞ്ഞ് ഈ ജീവിതമാകുന്ന കടലിലോട്ട് ഒറ്റ തള്ളാ .അക്കരെ എത്തണം.നിങ്ങള്‍ രണ്ടാളും നിര്‍ത്താതെ കൈ എടുക്കാതെ തുഴയണം 24 മണിക്കുറും 365ദിവസവും. ഇന്നു കരക്ക് നിന്നു കൊള്ളുന്ന ഇളം കാറ്റ് കൊടുങ്കാറ്റായി വരും പേടിക്കരുത്.

കടല്‍ക്കരയില്‍ ഇന്ന് ശേഖരിക്കുന്ന ശംഖും ചിപ്പിയും, വലിയാ തിമിങ്ങലങ്ങളും വ്യാളികളും ആയി വന്നു ഈ കൊച്ചു കൊതുമ്പ് വള്ളത്തില്‍ പല വട്ടം ഇടിക്കും ബാലന്‍സ് വിടല്ലെ!അപ്പൊഴും ഒരു ചെറു പുഞ്ചിരിയോടെ തുഴയണം. ഒരേ ദിശയിലേയ്ക്ക് ഒരേ സ്പിരിറ്റോടെ.

കാറും കോളും വരും പ്രതീക്ഷിച്ചിരിക്കാത്തപ്പൊള്‍! പതറരുത്.ലൈഫ് ബോട്ടുമായി വന്ന് നിങ്ങളെ രക്ഷിക്കാന്‍ എനിക്കോ മറ്റാര്‍‌ക്കുമോ ആവില്ലാ ..അക്കരെ എത്തുമ്പോള്‍ ആര്‍പ്പ് വിളിച്ചെതിരേല്‍ക്കാം ...അതിനാണ് ഇന്നത്തെ റ്റെമ്പോ ഇതേ പോലെ നിലനിര്‍‌ത്തണേ എന്ന് പറഞ്ഞത്.അതാണ് അക്കരെ എത്താന്‍ ആകെയുള്ള ബലം...


Posted by Picasa
ഇന്ന് ഞങ്ങളെക്കാള്‍ സന്തോഷിക്കുന്നത് അച്ഛന്റെ ആത്മാവാകും



Posted by Picasa
25-ആം വാര്‍ഷികം ആഘോഷിച്ചപ്പോള്‍

46 comments:

മാണിക്യം said...

സ്നേഹത്തോടെ
എന്റേ പ്രീയപ്പെട്ട ചാച്ചന്

ഏ.ആര്‍. നജീം said...

ഈ നിറ പുഞ്ചിരി ഇനിയും ഒരുപാട് സം‌വല്‍സരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒപ്പമുണ്ടാവട്ടെ എന്നാശംസിക്കുന്നു....

ദൈവാനുഗ്രങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചു കൊണ്ട്...

( തേങ്ങ ഉടക്കാന്‍ കിട്ടിയ ഒരു ചാന്‍സ് ആണെങ്കിലും ഈ പോസ്റ്റില്‍ അതിനു പകരം, കുറേ സ്നേഹ പുഷ്പങ്ങള്‍ വിതറുന്നു.. )

മൃദുല said...

Best wishes

കാപ്പിലാന്‍ said...

ഈ മംഗള സുദിനത്തില്‍ എന്റെയും കുടുംബത്തിന്റെയും എല്ലാ ആശംസകളും .ഞാനും ഇവിടെ വെയ്ക്കുന്നു ഒരു പിടിപൂക്കള്‍ .ഇനി അനേക വര്‍ഷങ്ങള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ ഇടവരട്ടെ .

ചാണക്യന്‍ said...

ആശംസകള്‍...നൂറ്....നൂറ്....ആശംസകള്‍...

san said...

jeevitha veethiyil ....
Pinnidenda vazhikalil iniyum nanmakal mathram undakattea,,,,,

Othiri Othir Ishttathodea....
Orupadu Ashamsakalodea.........
Sanju

Sandhya said...

പ്രിയപ്പെട്ട ജോച്ചിക്ക്...

ഒരു കൂട മുല്ലപ്പൂക്കള്‍ എന്റെ വക...

- ഒരുപാട് സ്നേഹത്തോടെ,
സ്വന്തം , സന്ധ്യ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇനിയുമിനിയും ആയുരാരോഗ്യസൗഖ്യം രണ്ടുപേര്‍ക്കും ഈശ്വരന്‍ നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

Dr. Prasanth Krishna said...

പ്രിയ മാണിക്യം ആന്‍ഡ് മാണിക്യന്‍

സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ
ഹ്യദയം നിറഞ്ഞ ആശംസകള്

Your anniversary marks the day
When you both said "I do."
The two of you became as one,
A marriage bright and new.

Now time has passed;
Your love is strong;
You passed the early test.
Your tender bond grows with passing time;
Your marriage is the kind that’s best!

With love and regards Krishna

പൊറാടത്ത് said...

ഒരല്പം വൈകിയെങ്കിലും എന്റെയും കുടുംബത്തിന്റെയും ആശംസകൾ...

“രണ്ടാളും നിര്‍ത്താതെ കൈ എടുക്കാതെ തുഴയണം 24 മണിക്കുറും 365ദിവസവും...“

ദൈവം അതിനുള്ള ഊർജ്ജം എന്നെന്നും നൽകട്ടെ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ORU PADU ORUPADU VIVAHA VARSHIKANGAL UNDAVATTE INIYUM...ELLA NAMAKALUM NERUNNU, PRARTHIKKUNNU.....

ശ്രീ said...

രണ്ടു പേര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു...

ഒപ്പം ആ നല്ല കഥ (?) പങ്കു വച്ചതിനും നന്ദി.

ബിന്ദു കെ പി said...

മാണിക്യേച്ചി,

ഈ സുദിനത്തിൽ നിങ്ങൾക്ക് രണ്ടാൾക്കും ഒരായിരം ആശംസാപുഷ്പങ്ങൾ...

അച്ഛൻ പറഞ്ഞുതന്നെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.

മറുകര എത്താറായിട്ടൊന്നുമില്ല കേട്ടോ. ആഞ്ഞു തുഴഞ്ഞോളൂ രണ്ടാളും :) :)

തോന്ന്യാസി said...

ആശംസകള്‍.......

visakh said...

A wedding anniversary is the celebration of love, trust, partnership, tolerance and tenacity. The order varies for any given year.
Best Wishes

പ്രയാണ്‍ said...

beautiful...aasamsakal

ജെ പി വെട്ടിയാട്ടില്‍ said...

ഫോട്ടോസ് കാണാന്‍ എന്തൊരു രസമാണ്...
വയസ്സനും ചെറുപ്പക്കാരിക്കും മംഗളങ്ങള്‍ നേരുന്നു, മുപ്പതാം വിവാഹ വാര്‍ഷികത്തില്‍..
ആരോഗ്യമുണ്ടെങ്കില്‍ ഒരു സന്തതിയും കൂടി പോന്നോട്ടെ!!!!!!!!!!!
ഈ പഴയകാല സ്മരണകള്‍ പങ്ക് വെക്കുമ്പോള്‍ എനിക്കൊന്നും കൂടി കെട്ടാന്‍ തോന്നുന്നു..
തണുപ്പ് നാട്ടില്‍ എനിക്ക് പറ്റിയവരാരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണേ...
അല്ലെങ്കില്‍ ഞാനെന്റെ പാറുകുട്ടിയെയും കൊണ്ട അങ്ങോട്ട് വരാം..........

പാര്‍ത്ഥന്‍ said...

രണ്ടുപേർക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.

തേജസ്വിനി said...

ചേച്ചീ

സ്നേഹം നിറഞ്ഞ
വിവാഹവാര്‍ഷിക ആശംസകള്‍!!!

എന്താ തര്വാ???
ഒന്നൂല്യ കയ്യില്‍...

സ്നേഹത്തിന്റെ
നന്മകളുടെ
ഐശ്വര്യങ്ങളുടെ
സന്തോഷത്തിന്റെ
ഒരുപാട്, ഒരുപാട്
ഇഷ്ടം തരാം...
സ്വീകരിക്കുക...

ഒരുപാട് കാലം
ഇങ്ങനെ ആഘോഷിക്കാന്‍
കഴിയട്ടെ...
ജീവിതം ആഘോഷമാവട്ടെ!!!!

-ഒരനിയത്തി-

G. Nisikanth (നിശി) said...

എങ്ങനെയാണ് ഒരാശംസ പറയേണ്ടതെന്ന് അൽ‌പ്പം ആലോചിച്ചു...

എങ്കിൽ ഇങ്ങനെയാകട്ടേയെന്ന് ഉറപ്പിച്ചു...

“വെള്ളിയൊത്തരിയ വാക്യഭംഗിയു മനന്യമാർദ്രമതിയും സദാ-
ഉള്ളിലുള്ളതു തുറന്നുചൊല്ലുമതി
‌‌‎‌‌‌‎‎നിഷ്ഠയും സഹന ശക്തിയും
എള്ളൊടില്ല ‘ഗമ’!, മാതൃകാമധുര
ജീവിതം തുടരുമിന്നു ‘വാഴ്-
പ്പള്ളി’ജാത!,യുടൽ ‘കാനഡ’ത്തിൽ
മനമിങ്ങു ‘കൊല്ല’മിതു മുപ്പതാം!”


ജോമ്മയ്ക്ക് എന്റെയും സവിതാമ്മയുടേയും ഇംബ്രുക്കുഞ്ഞിന്റേയും ഹൃദയം നിറഞ്ഞ വിവാഹവാർഷിക മംഗളാശംസകൾ

സ്നേഹപൂർവ്വം,

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുപ്പത് വർഷങ്ങൾ !!!

അറിയപ്പെടാത്തെ ഏതോ പുരുഷനു മുന്നിൽ തന്റെ ജീവിതം സമർപ്പിച്ച് നമ്രശിരസ്കയായി നിന്നിരുന്ന ആ പഴയ പെൺകുട്ടിയെ ഓർക്കൂ..എന്തെല്ലാം സ്വപ്നങ്ങൾ, എന്തെല്ലാം പേടികൾ, എന്തെല്ലാം ആ‍കാംക്ഷകൾ അന്നു ആ മനസ്സിൽ ഉണ്ടായിരുന്നിരിയ്ക്കാൻ.ചിലതൊക്കെ സഫലമായി അല്ലേ? എത്ര എത്ര പ്രതിസന്ധികളെ നേരിടേണ്ടി വന്നിരിയ്ക്കും..ഒരു ഭാര്യയായി, ഒരു പ്രണയിനിയായി, ഒരു അമ്മയായി എന്തെല്ലാം ഭാവമാറ്റങ്ങൾ...ഈ മുപ്പതു വർഷത്തിനു ശേഷവും അന്നത്തെ ചെറുപ്പവും, ഊർജ്ജസ്വലതയും നിലനിർത്തുന്ന മാണിക്യത്തിനു എന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ! ആയിരം നന്മകൾ ഉണ്ടാകട്ടെ, എന്നും എപ്പോളും !!!

ചന്ദ്രകാന്തം said...

സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങളും, സംതൃപ്തിയുടെ തെളിവാര്‍ന്ന ഒരുപാട്‌ വാര്‍ഷികങ്ങളും, ആഘോഷിയ്ക്കാന്‍ ഇടവരട്ടെ എന്ന്‌ ആശംസിയ്ക്കുന്നു.. പ്രാര്‍ത്ഥിയ്ക്കുന്നു.

Kaithamullu said...

മണി-മാണിക്യം,

ഒരു പാടൊരുപാടശംസകള്‍!
(അധികം താമസിയാതെ ഞങ്ങളും 30 ലെത്തും!)

അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഓര്‍ത്തുപോയി!!)

Sureshkumar Punjhayil said...

Priyappetta Chechykkum Chettanum Orayiram Vivaha varshikaashamsakal.. NIgal INginethanne 100 varsham jeevikkan Njngalum Prarthikkunnu. With LOve, Suresh & Family.

mayilppeeli said...

ചേച്ചീ ഒത്തിരിയൊത്തിരി ആശംസകള്‍......... ഇനിയുമിതുപോലെ ഒരുപാടു വര്‍ഷങ്ങള്‍ രണ്ടുപേരുമൊരുമിച്ച്‌ സന്തോഷത്തോടെ ജീവിയ്ക്കാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടേയെന്നു പ്രാര്‍ത്‌ഥിയ്ക്കുന്നു.....

Senu Eapen Thomas, Poovathoor said...

അന്ന് ബ്ലോഗില്ലായിരുന്നത്‌ ഭാഗ്യം. ഇല്ലായിരുന്നെങ്കില്‍ അച്ചന്‍ ബ്ലോഗിലെ പുപ്പുലി ആയെനെ? അടി പൊളി ഭാവന..

പിന്നെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍...അക്കരെ ഇക്കരെ നിന്നാല്‍ എങ്ങനെ ആശ തീരുമെന്ന പാട്ട്‌ ചേച്ചിക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു...

ദൈവം നിങ്ങളെ അനവധിയായി അനുഗ്രഹിക്കട്ടെ... ഇച്ചായന്‍ എത്രയും വേഗം കാനഡായില്‍ ലാന്‍ഡ്‌ ചെയ്യട്ടെയെന്നും ആശംസിക്കുന്നു. ഒപ്പം ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ..

സെനുവും, കുടുംബവും..
പഴമ്പുരാണംസ്‌ ഫാമിലി.

ദീപക് രാജ്|Deepak Raj said...

മുപ്പതാം വര്‍ഷത്തില്‍ ആശംസിക്കാന്‍ ഇടവന്നതില്‍ അതിയായ സന്തോഷം.. ഇനി അമ്പതിനും നൂറിനും ഇടവരുത്തട്ടെയെന്നു ആഗ്രഹിക്കുന്നു..
ആശംസകള്‍ ചേച്ചി..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍, ചേച്ചീ.

അല്ഫോന്‍സക്കുട്ടി said...

നൂറായിരം ആശംസകള്‍.

Typist | എഴുത്തുകാരി said...

ആയിരമായിരം ആശംസകള്‍.എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ.

K C G said...

ജോച്ചീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
വിവാഹവാര്‍ഷികാശംസകള്‍ !
ഇനിയും അനേകം വിവാഹവാര്‍ഷികങ്ങള്‍ ജോച്ചിക്കും ചാച്ചനും ഒരുമിച്ച് ആഘോഷിക്കുമാറാകട്ടേ!
ആയിരമായിരം മംഗളാശംസകള്‍.

എം.എസ്. രാജ്‌ | M S Raj said...

Enlightening..!

ശരത്‌ എം ചന്ദ്രന്‍ said...

ആശംസകള്‍... ഒരുപാട്‌ .. ഒരു പാട്‌ ....

അരുണ്‍ കരിമുട്ടം said...

ക്ഷമിക്കണം ചേച്ചി,വരാന്‍ താമസിച്ചു പോയി,എങ്കിലും മനസ്സ് നിറഞ്ഞ ആശംസകള്‍

hi said...

ആശംസകള്‍.......

ഞാന്‍ ആചാര്യന്‍ said...

നന്മകള്‍ നേരുന്നു

കുറുമാന്‍ said...

പ്രിയപെട്ട മാണിക്യാമ്മെ,

വരാന്‍ വൈകി (അത് പതിവാണല്ലോ‍ എന്ന് ചോദിക്കണ്ട).

ഈ അവസരത്തില്, ഈ വേളയില്, ഈ മുപ്പതാം വാര്‍ഷികം കഴിഞ്ഞിട്ട് 1 ദിവസം പൂര്‍ത്തിയായ സമയത്ത്, ഞാനുമെന്റെ കുടുംബവും നിങ്ങള്‍ക്ക് ദൈവത്തിന്റെ നാമത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു.

സര്‍വ്വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും, ആയുസ്സും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ഒപ്പം തന്നെ മക്കള്‍ക്കും.

ഏറനാടന്‍ said...

മാണിക്യേച്ചിക്കും കുടുംബത്തിനും ഈ ശിശുവിന്റെ ആശംസകള്‍ നേരുന്നു. ഞാനൊക്കെ വട്ടുരുട്ടി പമ്പരം കുത്തിക്കളിച്ച് മൂക്കൊലിപ്പിച്ച് നടക്കുന്ന നാലുവയസ്സ് കാലത്ത് വിവാഹമാം കൊതുമ്പുവള്ളത്തില്‍ അലകളെ എതിരിട്ട് അമ്മാനമാടി സഞ്ചരിച്ച് മുപ്പത് കൊല്ലം പൂര്‍ത്തിയാക്കിയ മാണിക്യേച്ചിക്കും ഏട്ടനും ഒരായിരം പൂച്ചെണ്ടുകള്‍...!

കൃഷ്‌ണ.തൃഷ്‌ണ said...

സുമനസ്സിന്റെ സൌന്ദര്യവും മാണിക്യക്കല്ലിന്റെ പ്രകാശവുമായി ഇവിടമാകെ നിറഞ്ഞുനില്‍ക്കുന്ന മാണിക്യം ചേച്ചിക്കും ചേച്ചിയുടെ ചാച്ചനും ഹൃദയം നിറഞ്ഞ ആശംസകള്‍. ആഹ്ലാദദാമ്പത്യഭാവുകങ്ങള്‍.

samvidanand said...

മാണിക്യം
ജീവിതം ഒരേ സമയം തന്നെ പതുക്കെയും വേഗത്തിലും പായുന്നു
ജീവിതം ഒരേ സമയം തന്നെ കരച്ചിലും ചിരിയും സമ്മാനിക്കുന്നു
ജീവിതം ഒരേ സമയം തന്നെ മരണവും ജനിയും നിവർത്തിക്കുന്നു
പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നെ ഹരിദ്വാറിലെ ഒരു മഞ്ഞുകാലത്ത്
അമ്മാവൻ എഴുതിയയച്ച പരിഭവ കത്തിലെ ഒരു വാചകം ഓർമ്മയിലുണ്ട്
“ജീവിതമെങ്ങനെയൊഴുകുമെന്ന് ജീവിച്ചറിയുക“

മൂന്ന് പതിറ്റാണ്ട് മറുപാതിക്കൊപ്പം സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച സുകൃതിയെ
അത്രയൊന്നും സ്വപ്നങ്ങൾ കൈവശമില്ലാത്ത ഞാൻ എന്തു പറഞ്ഞാശംസിക്കുവാനാണ്
എങ്കിലും
ഇനിയും ഒരു സുവർണ്ണയുഗം കൂടി ഈ ജീവിതവണ്ടി മുന്നേറട്ടെ

പാറുക്കുട്ടി said...

BEST WISHES!

അനീഷ് രവീന്ദ്രൻ said...

പ്രണയത്തിന്റെ, ഒരാ‍യിരം നക്ഷത്രവർഷങ്ങൾ ആഘോഷിക്കാൻ ജോജിമ്മച്ചിക്കും ചാക്കോച്ചായനും അനുഗ്രഹം കിട്ടട്ടെ!

Appu Adyakshari said...

ചേച്ചീ, ഒരാഴ്ച വൈകിയാണെങ്കിലും ഈ ആശംസകള്‍ കൂടി സ്വീകരിക്കൂ!.

എനിക്ക് ഈ പോസ്റ്റിലെ, ചാച്ചന്റെ വാക്കുകളാണ് ഒരു പാട് ഇഷ്ടമായത്. അതെ, അദ്ദേഹം ഇപ്പോള്‍ ഇതെലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും.

നിരക്ഷരൻ said...

മാണിക്യേച്ചീ...

ഞാൻ വരാൻ ഒരുപാട് വൈകി. നിർവ്യാജം ക്ഷമ ചോദിക്കുന്നു. ഇത്തിരി വൈകിയാണെങ്കിലും എന്റെയും ആശംസകളും പ്രാർത്ഥനകളും കൈക്കൊള്ളണം.

വലിയൊരു നന്ദി കൂടെ പറയാനുണ്ട് എനിക്ക്. ചാച്ചൻ ചേച്ചിക്ക് തന്ന ആ ഉപദേശമുണ്ടല്ലോ, ഞാനത് മനഃപ്പാഠമാക്കുന്നു......എന്റെ മകൾക്ക് നൽകാൻ.

ഞാനിതുവരെ കേട്ടിട്ടുള്ളതിലേറ്റവും അർത്ഥവത്തായ ഒന്നാണത്. അതിലും വലിയ ഒരുപദേശവും ഒരപ്പനും അമ്മയ്ക്കും തങ്ങളുടെ മക്കൾക്ക് വിവാഹനാളിൽ കൊടുക്കാനില്ല.

ഹാറ്റ്സ് ഓഫ് റ്റു ദാറ്റ് ഗ്രേറ്റ് ഫാദർ.

ലാസ്റ്റ് ബട്ട് വൺ ഫോട്ടോയിൽ ഉള്ളത് ചാച്ചനും അമ്മച്ചിയുമാണോ ? പഴയ പടങ്ങളും പുതിയ പടങ്ങളുമെല്ലാം ചേർന്ന് നല്ല രസമുണ്ടായിരുന്നു കാണാൻ.

ഒരിക്കൾക്കൂടെ ആശംസകളും പ്രാർത്ഥനകളും നേർന്നുകൊണ്ട്........ മറ്റൊരു വള്ളത്തിൽ നിലയില്ലാക്കടലിൽ 26x365 തുഴഞ്ഞ് മറുകരയെത്താൻ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരനിയൻ.

-നിരക്ഷരൻ

noufal kottakkadan said...

ഒരായിരം ആശംസകൾ

Unknown said...

ഒരായിരം സ്നേഹപുഷ്പ്പങ്ങൾ. ഈ എഴുത്തിന്...

എന്ന്

സ്വന്തം

ആരോ