Tuesday, February 3, 2009

ശില

ശില
രചന ‘മാണിക്യം’
ആലാപനം ‘നിശി ’





പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍‌തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
"ഇതാ,എത്തി"യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
"എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!"
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

24 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹൗ കുറേ നാളായി ഞാനൊരു തേങ്ങയുടച്ചിട്ട്.ഇന്ന് ഒരവസരം ഒത്തു കിട്ടി.ഇതു പോലെ ഒരു അവസരം ഇനി കിട്ടില്ലല്ലോ.ആഞ്ഞൊന്ന് തേങ്ങയുടക്കട്ടേ !!


{{{{{{{{{{{{{{0}}}}}}}}}}}}}}}}}}}}

ജിജ സുബ്രഹ്മണ്യൻ said...

യ്യോ പറയാൻ വന്നത് മറന്നു പോയി.നല്ല കവിത.ആലാപനവും നന്നായി

ചാണക്യന്‍ said...

മാണിക്യം,

“പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

നല്ല വരികള്‍ , നല്ല കവിത, ആലാപനവും നന്ന്..
ആശംസകള്‍..മാണിക്യത്തിനും നിശിക്കും..

പ്രയാണ്‍ said...

സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
നല്ല വരികള്‍....ആലാപനവും.

Sureshkumar Punjhayil said...

Chechy ... Nalla kavitha.. Pakshe alapanam mosham. Jeevanillathe chollunna poleyanu.

തേജസ്വിനി said...

നല്ല കവിത ചേച്ചീ

ഇടയ്ക്കിടെ പോകുന്നു ശബ്ദം..
കമ്പ്യൂട്ടറിന്റെ പ്രശ്നം...കവിത നന്നായി ആസ്വദിച്ചു ട്ടോ...

കാപ്പിലാന്‍ said...

kollaam adyathe kanmani :)

ജെ പി വെട്ടിയാട്ടില്‍ said...

ആദ്യം എഴുതിയത് എങ്ങോട്ടോ പോയി...
++++
കവിത നല്ലോണം ആസ്വദിച്ചു... പിന്നെ ഈ മിന്നു കെട്ടുന്ന ഫോട്ടൊ കണ്ടപ്പോള്‍ എനിക്ക് ചിലത് തോന്നി... ചാറ്റ് റൂമില്‍ കൂടി വോയ്സ് ചാറ്റില്‍ പറയാം... ഇപ്പോ പറഞ്ഞാല്‍ ബീനാമ്മ കേള്‍ക്കുകയില്ലേ?
ഇവിടെ വീട്ടില്‍ ബേന്‍ഡ് വിഡ്ത്ത് കുറവായതിനാല്‍ വീണ്ടും കേള്‍ക്കാനായില്ല....

keralafarmer said...

കേട്ടു. നന്നായിട്ടുണ്ട്. പക്ഷെ പാട്ടും രചനയും തമ്മില്‍ ചില അക്ഷരങ്ങളുടെ വ്യത്യാസം കാണുന്നു.

പാമരന്‍ said...

super! randuperkkum abhinandanangngal!

പ്രയാസി said...

ശില ശിലപോലെ മനോഹരം!

എഴുതിയയാള്‍ക്കും പാടിയവര്‍ക്കും കേട്ടവര്‍ക്കും കമന്റിയവര്‍ക്കും ഒരു പാട് അഭിനന്ദനങ്ങള്‍..:)

അനില്‍ശ്രീ... said...

കവിത കുഴപ്പമില്ല.

നിശിയെ എനിക്കറിയില്ല. നല്ല ശബ്ദം ..പക്ഷേ ആലാപനം ശരിയായില്ല. ഇത്രയും നിര്‍ത്തി നിര്‍ത്തി പാടിയിട്ട് മൂന്നിടത്ത് അക്ഷരങ്ങള്‍ പിശകിയിരിക്കുന്നു. പോസ്റ്റ് ചെയ്ത മാണിക്യത്തിന് അതൊന്ന് ചെക്ക് ചെയ്തിട്ട് പോസ്റ്റാമായിരുന്നു. ആദ്യം കമന്റിട്ടവര്‍ക്കൊക്കെ കൊള്ളാം ചേച്ചി, നല്ല കവിത, നല്ല ആലാപനം എന്നു പറയുന്ന കടമയേ ഉള്ളായിരുന്നു എന്നു തോന്നുന്നു.

"തികട്ടിവന്നയേങ്ങലവള്‍" എന്നത് തേങ്ങല്‍ ആയി.... (ആശയത്തില്‍ തെറ്റില്ലെങ്കിലും കവിതാലാപനത്തില്‍ മാറ്റം അനുവദനീയമല്ല)

"ഇതാ,എത്തി"യെന്നേതോ കാറ്റിന്റെ"..... "എത്തിയെന്നോ കാറ്റിന്റെ" എന്നായി....

"മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്.... " അവിടെ "ആശിച്ച്" എന്ന ഒരു വാക്ക് പുറമേ നിന്ന്‍ വരുന്നു.....

ഇതൊക്കെമനപ്പൂര്‍‌വ്വം വരുത്തിയതോ അതോ തെറ്റിയതോ?

ഒന്നും തോന്നരുത്...ഞാന്‍ ഇങ്ങനെയാ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആദ്യം തന്നെ പറയട്ടെ..

കവിത അസ്സലായി..നല്ല മനോഹരമായ വരികളും ആശയങ്ങളും, പ്രത്യേകിച്ചു അവസാന ഭാഗം.

പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

ഈ വരികളാണു മാണിക്യത്തിന്റെ ഉള്ളിലെ കവിയത്രിയുടെ ബഹിർസ്ഫുരണം !

പിന്നെ, ഇതിൽ വന്നിരിയ്ക്കുന്ന അപാകതകൾ...
മാണിക്യത്തിന്റെ കവിതയിൽ തന്നെ പല ഭാഗത്തും വാക്കുകളുടെ കൂട്ടിച്ചേർക്കലുകളും,വേർപെടുത്തലും യഥാസ്ഥാനങ്ങളിൽ ചെയ്തിട്ടില്ല,അതുകൊണ്ടു തന്നെ അത് ആലാപനത്തിനു ബുദ്ധിമുട്ടു ഉണ്ടാക്കുന്നു.പിന്നെ പല വരികളും എഴുതിയതു പോലെയല്ല ആലാപനത്തിൽ കേട്ടത്.അതു ഒട്ടും ശരിയായില്ല.ആലാപനത്തിലെ വരികളാണൊ , അതോ കവിതയിലെ വരികളാണോ ശരിയെന്നു സംശയം.ഇതു തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

ആലാപനത്തിന്റെ ശബ്ദം നന്നായിരുന്നു.എന്നാൽ കവിതയുടെ ദു:ഖമൂറുന്ന പ്രണയഭാവം പൂർണ്ണമായി ഉൾക്കൊള്ളാൻ ആലാപനത്തിനു കഴിഞ്ഞില്ല എന്നു പറയട്ടെ.

തീർച്ചയായും, അടുത്ത സംരഭത്തിൽ രണ്ടു പേരും ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിയ്ക്കുമെന്ന് എനിയ്ക്കു ഉറപ്പുണ്ട്.

പൊറാടത്ത് said...

മാണിയ്ക്യേച്ചിയ്ക്കും നിശിയ്ക്കും അഭിനന്ദനങ്ങൾ..

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മയ്ക്കും നിശിയ്ക്കും അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി said...

...പിന്നെയാ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത്..

ഇതാ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു്.

ബിന്ദു കെ പി said...

ചേച്ചി,
കവിത വായിച്ചു, കേട്ടു. പലരും പറഞ്ഞപോലെ വരികൾ കുറച്ചു വ്യത്യാസമുണ്ട്. ഒരുപക്ഷേ പാടിയ ആൾ ആലാപനസുഖത്തിനുവേണ്ടി അങ്ങനെ ആക്കിയതാവാം അല്ലെ. നിശിയുടെ ശബ്ദം നന്ന്.

കനക said...

കവിതയും ആലാപനവും ഒരുപാടിഷ്ടപ്പെട്ടു. ഒരു പത്തുപത്റ്റിനഞ്ചു തവണ കേട്ടുകാണും. മനസ്സറിഞ്jഞെഴുതിയ വരീകള്‍, വിഷാദം തുടിക്കുന്ന ആര്‍ദ്രമായ ആലാപനം...

എന്റെ കഥപോലെ തോന്നി! :)

ചേച്ചിക്കും നിശിക്കും അഭിനന്ദനങ്ങള്‍.

സസ്നേഹം

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
കവിത നന്നായിരിക്കുന്നു.

കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
"എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!"

ഒന്നൂടെ മിനുക്കാ‍മായിരുന്നു.
:)

Kiranz..!! said...

പോഡ്കാസ്റ്റിലേക്ക് മാണിക്ക്യേടത്തിയും എത്തിയതിൽ സന്തോഷം.നിശിയുടെ ആലാപനമിഷ്ടമായി.ആദ്യമായാണു കേൾക്കുന്നത്.

ഓഫ് : നാട്ടിലെ ഇടവപ്പാതിയുടെ പ്രതീതിയുള്ള ബാക്ഗ്രൗണ്ട് ശബ്ദവും ആസ്വാദ്യമാണ്.കുറേ നാളായി മഴ കണ്ടിട്ട്.

മാണിക്യം said...

ഈ കവിത
വന്നു കേട്ട എല്ലാവര്‍ക്കും നന്ദി.:)

കാന്താരിക്കുട്ടി
ചാണക്യന്‍
Prayan
Sureshkumar Punjhayil
tejaswini
കാപ്പിലാന്‍
ജെപി.
keralafarmer
പാമരന്‍
പ്രയാസി
അനില്‍ശ്രീ
സുനിൽ കൃഷ്ണന്‍
പൊറാടത്ത്
ഹരീഷ് തൊടുപുഴ
എഴുത്തുകാരി
ബിന്ദു കെ പി
കനക
അനില്‍@ബ്ലോഗ്
Kiranz..!!


നിശി ശില ചോല്ലി കേള്‍പ്പിച്ചപ്പോള്‍
എന്റെ കവിതക്ക് സ്വരം വച്ച് കേട്ടപ്പോള്‍,
എന്റെ മകന്‍ ജനിച്ച് കഴിഞ്ഞ് കരഞ്ഞപ്പോള്‍ തോന്നിയ ആ ഒരു സന്തോഷം!
ഏകദേശം അതു പോലെ!
നന്ദി നിശി..അനില്‍ശ്രീ
സുനിൽ കൃഷ്ണന്‍ ഇത്രയും വിശദമായി പറഞ്ഞ അഭിപ്രയത്തിനു നന്ദി.
ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം.

കിരണ്‍സ് :)

ഏ.ആര്‍. നജീം said...

നല്ലൊരു കവിത കാതുകള്‍ക്കും ഇമ്പമായി...!

മാണിക്ക്യത്തിനും നിശിയ്ക്കും (അല്ല, ആരാ ഈ നിശി..? ബ്ലോഗറാ..?) അഭിനന്ദനങ്ങള്‍...

കനല്‍ said...

പടിവാതില്‍ കൊട്ടിയടച്ചവന്‍ നന്നാ‍ാ‍ാ‍ാ

ഇത്രയും കേട്ടു, പിന്നെ എന്റെ കണക്ഷന്റെ കുഴപ്പമാവും നിന്നുപോയി.

അപ്പോള്‍ ഞാന്‍ വിചാരിച്ചു പടിവാതില്‍ കൊടിയടച്ചിട്ട് അവന്‍ ആ നല്ല നായയെ (നന്നാ‍ാ) തുറന്നു വിട്ടുകാണുമെന്ന്.

പിന്നെ വരികള്‍ വായിച്ചപ്പോഴാണ് അപത്തം മനസിലായത്.
ആലാപനം ചെയ്യുന്നവര്‍ വാക്കുകള്‍ ആവശ്യമില്ലാതെ മുറിക്കരുതെന്ന് പറയാന്‍ തോന്നുന്നു.

കവിതയ്ക്ക് സ്വതവേ ഉള്ള താളങ്ങള്‍ നഷ്ടപെടുത്തി ചിലയിടങ്ങളിലെങ്കിലും ആലാപകന്‍ ക്രിത്രിമ താളത്തിന് ശ്രമിച്ചതിന്റെ പരാജയങ്ങള്‍ ഒഴിച്ചാല്‍ കവിതയും ആലാപനവും നന്നായിട്ടുണ്ട്.

. said...

കവിതയുടെ രൂപം നന്നായിരിക്കുന്നു. എന്നാൽപദവും വിഷയവും തിരഞ്ഞെടുക്കുമ്പോൾ
കുറച്ചു കൂടി കരുതുക