ആരാ ?
ആരോ !
ആരും അല്ലന്ന് അറിഞ്ഞപ്പോള്‍
ഒരു വിങ്ങല്‍..
ഓടിയെത്താനൊരു അത്താണിപോലും
ഇല്ലാതാവുമ്പോള്‍
കഴുത്തില്‍ കുരുക്കിട്ടു മുറുക്കാന്‍,
നെഞ്ചില്‍ കത്തിയിറക്കാന്
വന്നാല്‍ അതൊരു സൌഭാഗ്യം ..
ആരുമല്ലതാവുമ്പോള്‍ അവസാനിക്കട്ടെ,
ഈ വിലാപം.........
ആരാ ?
ചോദ്യം മാറ്റോലി കൊള്ളുമീരാവില്‍
ചോദിക്കുന്നു ഞാന്‍
എന്താ നീ മാത്രം ഇങ്ങനേ?
ഇറയത്ത് മഴ തുള്ളിവിടാതെ
പെയ്യുന്ന ഒരു ദിവസം
ചുരുണ്ടു കിടന്നിരുന്ന ചുവന്ന അട്ടയെ
അവന് തീക്കൊള്ളീ കൊണ്ട് കുത്തി
നിവര്‍ക്കുന്നതു കണ്ടപ്പോള്‍
പെരുവിരലില്‍ നിന്ന് ഒരു വിറയല്‍
വന്ന് തൊണ്ടക്ക് കുത്തി പിടിച്ചൂ...
പിന്നെ ചെത്തി കൂര്‍പ്പിച്ച ഈര്‍ക്കിലിയില്‍
മണ്ണിരയെ കോര്‍ത്ത് അത് പുളയുന്നത്
നോക്കി രസിച്ച് നില്ക്കുന്ന
കുത്തിയുടുത്ത നിക്കറിട്ട ചെക്കന്
മനസ്സില്‍ കൊള്ളിയാന്‍ പോലെ ഒന്നു മിന്നി
.ചുവന്ന വലിയ കണ്ണില്‍ കണ്ട ഭാവം!
ഒരിക്കലും ആദ്രത അവിടെ പടരില്ലന്ന് അറിഞ്ഞു ..
എന്തിനേയും ആരേയും അവന് സംശയിച്ചു
ചതികുഴി കുത്തി കരിയിലക്കിടയില്‍ പതുങ്ങിയിരുന്നു...
ഒരിക്കലും കാണരുതെ എന്ന് കരുതുമ്പോഴും മുന്നില്‍ വന്നു
എന്താ നീ മാത്രം ഇങ്ങനേ?
എതിര്‍ക്കാനാവില്ലന്നറിയുമ്പോഴും
വായ്ത്തല മടങ്ങിയ കൈപിടി
ഒടിഞ്ഞൊരു കത്താള്‍
വിറക്കുന്നകൈയ്യാല്‍
തലത്താഴെ പിടിച്ചിരിക്കുന്നവളേ
വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം ..
എന്താ നീ മാത്രം ഇങ്ങനേ?
വെയില് വെട്ടി ത്തിളക്കുന്ന പകല്‍
അന്ന് ഉത്സവമായിരുന്നു
നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു
എന്താ നീ മാത്രം ഇങ്ങനേ?
ആരോ !
ആരും അല്ലന്ന് അറിഞ്ഞപ്പോള്‍
ഒരു വിങ്ങല്‍..
ഓടിയെത്താനൊരു അത്താണിപോലും
ഇല്ലാതാവുമ്പോള്‍
കഴുത്തില്‍ കുരുക്കിട്ടു മുറുക്കാന്‍,
നെഞ്ചില്‍ കത്തിയിറക്കാന്
വന്നാല്‍ അതൊരു സൌഭാഗ്യം ..
ആരുമല്ലതാവുമ്പോള്‍ അവസാനിക്കട്ടെ,
ഈ വിലാപം.........
ആരാ ?
ചോദ്യം മാറ്റോലി കൊള്ളുമീരാവില്‍
ചോദിക്കുന്നു ഞാന്‍
എന്താ നീ മാത്രം ഇങ്ങനേ?
ഇറയത്ത് മഴ തുള്ളിവിടാതെ
പെയ്യുന്ന ഒരു ദിവസം
ചുരുണ്ടു കിടന്നിരുന്ന ചുവന്ന അട്ടയെ
അവന് തീക്കൊള്ളീ കൊണ്ട് കുത്തി
നിവര്‍ക്കുന്നതു കണ്ടപ്പോള്‍
പെരുവിരലില്‍ നിന്ന് ഒരു വിറയല്‍
വന്ന് തൊണ്ടക്ക് കുത്തി പിടിച്ചൂ...
പിന്നെ ചെത്തി കൂര്‍പ്പിച്ച ഈര്‍ക്കിലിയില്‍
മണ്ണിരയെ കോര്‍ത്ത് അത് പുളയുന്നത്
നോക്കി രസിച്ച് നില്ക്കുന്ന
കുത്തിയുടുത്ത നിക്കറിട്ട ചെക്കന്
മനസ്സില്‍ കൊള്ളിയാന്‍ പോലെ ഒന്നു മിന്നി
.ചുവന്ന വലിയ കണ്ണില്‍ കണ്ട ഭാവം!
ഒരിക്കലും ആദ്രത അവിടെ പടരില്ലന്ന് അറിഞ്ഞു ..
എന്തിനേയും ആരേയും അവന് സംശയിച്ചു
ചതികുഴി കുത്തി കരിയിലക്കിടയില്‍ പതുങ്ങിയിരുന്നു...
ഒരിക്കലും കാണരുതെ എന്ന് കരുതുമ്പോഴും മുന്നില്‍ വന്നു
എന്താ നീ മാത്രം ഇങ്ങനേ?
എതിര്‍ക്കാനാവില്ലന്നറിയുമ്പോഴും
വായ്ത്തല മടങ്ങിയ കൈപിടി
ഒടിഞ്ഞൊരു കത്താള്‍
വിറക്കുന്നകൈയ്യാല്‍
തലത്താഴെ പിടിച്ചിരിക്കുന്നവളേ
വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം ..
എന്താ നീ മാത്രം ഇങ്ങനേ?
വെയില് വെട്ടി ത്തിളക്കുന്ന പകല്‍
അന്ന് ഉത്സവമായിരുന്നു
നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു
എന്താ നീ മാത്രം ഇങ്ങനേ?
30 comments:
എന്താ ? ഉത്തരം കിട്ടാത്ത് കുറെ ചോദ്യങ്ങള്‍ അല്ലെ? നന്നായിരിക്കുന്നു മാണിക്കം ചേച്ചി.....
എതിര്‍ക്കാനാവില്ലന്നറിയുമ്പോഴും
വായ്ത്തല മടങ്ങിയ കൈപിടി
ഒടിഞ്ഞൊരു കത്താള്‍
വിറക്കുന്നകൈയ്യാല്‍
തലത്താഴെ പിടിച്ചിരിക്കുന്നവളേ
വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം ..
എന്താ നീ മാത്രം ഇങ്ങനേ?
മനോഹരം തന്നെ...വായിക്കുമ്പോള്‍ ഇതു ഞാന്‍ തന്നെയാണെന്ന് തോന്നിപ്പോകുന്നു. "എന്താ ഞാന്‍ മാത്രം ഇങ്ങനെ??"
ഒരു തിരയിളക്കം
മനസ്സില്‍ നിന്നും ചിലതൊക്കെ
പുറത്തു വരുന്നു മാണിക്കം....
നന്നായി
വെയില് വെട്ടി ത്തിളക്കുന്ന പകല്‍
അന്ന് ഉത്സവമായിരുന്നു
നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു
എന്താ നീ മാത്രം ഇങ്ങനേ?
ഒരു സ്വപനത്തേക്കാള് ഉറപ്പുണ്ട് ഈ ചിന്തകള്‍ക്ക്...
ആ ചിത്രം എന്നെ വല്ലാതെ വലക്കുന്നു...
വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം ..
എന്താ നീ മാത്രം ഇങ്ങനേ?
എന്താ മാണിക്കം ഇങ്ങനെ ഒരു ചിന്ത??
"എന്താ?"
“എന്തോ..!”
നല്ല എഴുത്ത്....
നല്ലതല്ലാത്ത ഓര്‍മ്മകള്‍....
ഇറയത്ത് മഴ തുള്ളിവിടാതെ
പെയ്യുന്ന ഒരു ദിവസം
ചുരുണ്ടു കിടന്നിരുന്ന ചുവന്ന അട്ടയെ
അവന് തീക്കൊള്ളീ കൊണ്ട് കുത്തി
നിവര്‍ക്കുന്നതു കണ്ടപ്പോള്‍
പെരുവിരലില്‍ നിന്ന് ഒരു വിറയല്‍
വന്ന് തൊണ്ടക്ക് കുത്തി പിടിച്ചൂ...
“നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു..”
ചില സത്യങ്ങൾ ഈ വരികളിൽ...
നന്നായിരിക്കുന്നു.. റ്റീച്ചറമ്മേ..
“എന്താ നീ മാത്രം ഇങ്ങനേ?“
മറ്റുള്ളവരെയെല്ലാം അറിഞ്ഞിട്ടും അവനെമാത്രം അറിയുന്നില്ല എന്നു ധ്വനി!!!
ചെറിയ ബോധം കൊണ്ട് അപരിചിതമായ
വ്യക്തിത്വത്തെ ഉള്ക്കൊള്ളാനാകാത്തതിലുള്ള
പരിമിതി ?
അവനെ അവനാകാന്‍ അനുവദിക്കുക!
അവനെ അറിയാന്‍ അറിവിന്റെ ദുരഭിമാനം
ഉപേക്ഷിച്ചാല്‍ മതിയാകും :)
കവിത നന്നായി....
ആശംസകള്‍...
ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്,
എന്താ ഞാന്‍ മാത്രം ഇങ്ങനെ?
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു:)
മനോഹരം.......!!!!!!
ആശംസകള്‍...!
ആശംസകള്‍...!!
ആശംസകള്‍...!!!
മനോഹരം.......!!!!!!
ആശംസകള്‍...!
ആശംസകള്‍...!!
ആശംസകള്‍...!!!
നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു.....
വേദനിപ്പിക്കുന്നു ഈ വാക്കുകള്‍....
സ്നേഹത്തിനും കണക്കുകള്‍ സൂക്ഷിക്കുന്ന ലോകം!
നമ്മളിഷ്ടപ്പെടുന്നവരും നമ്മളെയിഷ്ടപ്പെടുന്നവരും
കണക്കുകള്‍ സൂക്ഷിക്കുന്ന കാലം
വരുന്നതിനുമുന്പ് നിത്യത
പുല്കിയിരുന്നെങ്കില്.....
“കഴുത്തിൽ കുരുക്കിട്ടു മുറുക്കാൻ....”
ആ വശത്തു കൊടുത്തിരിക്കുന്ന പടത്തെപ്പറ്റിയാണോ?
(Black humor അല്ല. വിധേയത്വം ശരീരഭഷയിൽ കണ്ട് .....ശാരദക്കുട്ടീ, ജെ. ദേവികേ ഓടി വരണേ)
രഘുനാഥന് പറഞ്ഞപോലെ, എന്റെ നെഞ്ചത്ത് ചൂണ്ടുവിരള്‍ കൊണ്ട് കുത്തി ചോദിക്കുന്നപോലെ ഓരോ ചോദ്യവും.
എന്താ നീ മാത്രം ഇങ്ങനെ....!
ആ ചോദ്യത്തില്‍ പ്രണയത്തിന്റെ നൊമ്പരവും വിരഹത്തിന്റെ നിരാശയും വായനക്കാര്‍ക്ക് അനുഭവപ്പെടുത്തുന്ന ശൈലി...
നന്നായി
"നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു"
ഈ വാക്കുകള്‍ ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്ക്കുന്നു....
"പിന്നെ ചെത്തി കൂര്‍പ്പിച്ച ഈര്‍ക്കിലിയില്‍
മണ്ണിരയെ കോര്‍ത്ത് അത് പുളയുന്നത്
നോക്കി രസിച്ച് നില്ക്കുന്ന
കുത്തിയുടുത്ത നിക്കറിട്ട ചെക്കന്
മനസ്സില്‍ കൊള്ളിയാന്‍ പോലെ ഒന്നു മിന്നി
.ചുവന്ന വലിയ കണ്ണില്‍ കണ്ട ഭാവം!
ഒരിക്കലും ആദ്രത അവിടെ പടരില്ലന്ന് അറിഞ്ഞു ..
എന്തിനേയും ആരേയും അവന് സംശയിച്ചു“
----------------------
അവന്റെ ഈ സംശയഭാവങ്ങളാണു കവയിത്രിയുടെ മനസ്സിൽ സന്ദേഹങ്ങളുണർത്തുന്നത്..”എന്താ നീ മാത്രം ഇങ്ങനെ ?” എന്ന് ചോദിച്ചു പോകുന്നതും അതിനാലാണ്..എന്നാലും അവനെ അവൾ സ്നേഹിയ്ക്കുന്നു.അവളുടെ സ്നേത്തിന്റെ കണക്കുകൾ അവൻ ആരായുമ്പോളും അവളുടെ മനസ്സിൽ അവൻ മാത്രം...ഈ ആർദ്രതയില്ലായ്മയിലും അവളുടെ ഏകാന്തത അവനായി കൊതിയ്ക്കുന്നു...അവനെ കാത്തിരിയ്ക്കുന്നു..
മനോഹരമായ കവിത..നന്നായി മാണിക്യം !
മാണിയ്ക്കാമ്മേ....
എന്താ നീ മാത്രം ഇങ്ങനെ....????????
ആശംസകളോടെ...
നിശി....
എന്നിട്ടും,
‘കുരുത്തംകെട്ടവൻ‘ എന്ന് ആരും വിളിച്ചില്ലല്ലോ.
"വാക്കിനാല്‍ പോലും താങ്ങാനാരുമില്ലന്ന്
ഉറപ്പാവുമ്പോള്‍ നിഷ്കരുണം
പടിക്ക് പുറത്തേക്ക് വലിച്ചെറിയാം
മറക്കാം മറയ്ക്കാം .."
മനൂഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത
നീ എന്താ ഇങ്ങനെ..
ചോദ്യങ്ങള്‍ അവശേഷിപ്പിച്ചല്ലോ..അല്ലെ. ഇതിനുത്തരം കണ്ടെത്തലാണ് ജീവിതം.
രാവിലെ തന്നെ കവയത്രിയുടെ കവിത വായിച്ചിരുന്നു .ഞാന്‍ എന്നോട് തന്നെ പലവട്ടം ചോദിച്ചു " എന്താടാ ഞാന്‍ ഇങ്ങനെയായിപ്പോയത് "? ഉത്തരം കിട്ടുന്നില്ല .
ഞാന്‍ ഇങ്ങനൊക്കെയാണ് എന്ന് വേണമെങ്കില്‍ എനിക്ക് പറയാം . പക്ഷേ ????
ഞാന്‍ മൂലം ആരും വേദനിക്കരുത് എന്ന് വളരെ നിര്‍ബന്ധം ഉള്ള കൂട്ടത്തിലാണ് ഞാന്‍ . പക്ഷേ ഇങ്ങോട്ട് വന്നാല്‍ ആരെയും ഒരു നടക്ക് വിടുകയില്ല .
ഞാന്‍ ജീവിച്ചു പോയ്ക്കോട്ടേ . ഒരു പാവമല്ലേ ഞാന്‍ .
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു -
Snehathinte orayiram bhavangal... Chechy, Manoharam... Ashamsakal.
“നിന്റെ സ്നേഹത്തോളം ഊതിവീര്‍പ്പിച്ച കുറെ
ബലൂണൂകള്‍ നീയെനിക്കു വേണ്ടി വാങ്ങി
അവയൊക്കെയും നീ തന്നെ സൂചി മുനകള്‍
കൊണ്ട് ഒരോന്നായി പൊട്ടിച്ചു
അപ്പോഴും നീയെന്നോട് സ്നേഹത്തിന്റെ കണക്കുകള്‍
പിറു പിറുക്കുന്നുണ്ടായിരുന്നു..”
ഈ വരികള്‍ എന്റെയും തൊണ്ടയില്‍ കുരുങ്ങുന്നു.
എന്നീട്ടും അവനെ സ്നേഹിക്കാതിരിക്കാനാവുന്നില്ലല്ലേ..അതാണവന്.
ആർദ്രതയില്ലാത്തവനെങ്കിലും, സ്നേഹത്തിന്റെ കണക്കുകൾ സൂക്ഷിക്കുന്നവനെങ്കിലും അവനോട് വെറുപ്പില്ല. ഉള്ളത് കുറേ സന്ദേഹങ്ങൾ മാത്രം!
അതെ.... നമ്മള് പ്രിയപെട്ടവരോട് എന്നും ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണിത്!!! മറ്റുള്ളവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നവര്‍ക്കാണ് ഇത്തരം നിരാശാജനകമായ ചോദ്യം ഉന്നയിക്കേണ്ടി വരിക!ഒന്നും പ്രതീക്ഷിക്കാതിരിക്കുക
സത്യം പറഞ്ഞാല്‍ പേടിച്ചു പോയി...
“എന്താ നീ മാത്രം ഇങ്ങനെ?” എന്ന ബ്ലോഗ്പരസ്യം കണ്ടിട്ട്! പരസ്യമാണെന്നു തോന്നിയതു പോലും ഇല്ല!!
“ആരാ?!”
“ഞാനാ!”
“നീയെന്താ ഇങ്ങനെ?”
“ഉം... ...പിന്നെങ്ങനാ വേണ്ടേ?”
“..........നിഷ്കരുണം പടിക്കുപുറത്തേക്കുവലിച്ചെറിയാം... മറക്കാം, മറയ്ക്കാം...”!!!
"എന്തിനേയും ആരേയും അവന് സംശയിച്ചു
ചതികുഴി കുത്തി കരിയിലക്കിടയില്‍ പതുങ്ങിയിരുന്നു..."
ശരിയാണ് മാണിക്യം. അറിയാന്‍ ഇത്തിരി വൈകിപോയി. ഇപ്പോള്‍ ഓരോരോ ഭാവങ്ങളും വേഷങ്ങളും തിരശ്ശീല നീക്കി പുറത്തുവരുന്നു. ഒളിഞ്ഞും തെളിഞ്ഞും നടത്തിയ വീരക്യത്ത്യങ്ങള്, ഒരുക്കിവച്ച ചതികുഴികള്‍ ഒക്കെ അറിയാന്കഴിയുന്നു. പച്ചയായ മനുഷ്യന് എന്നു കരുതുന്നവരെ ഒക്കെ സൂക്ഷിക്കണം എന്നു മനസ്സിലായി. ആട്ടില്‍ തോലിട്ട ചെന്നായ്ക്കളാണു ഇവരൊക്കെ. പാവം മണ്ണിരയെ ഈര്‍ക്കിലില്‍ കോര്‍ത്തു അതു പുളയുന്നതു കണ്ട് സന്തോഷിക്കുന്നവന്, ചുരുണ്ടുകൂടികിടക്കുന്ന പാവം അട്ടയെ കൊള്ളികള്‍ കൊണ്ട് കുത്തി, അതു പിടയുമ്പോ നോക്കി ചിരിക്കുന്ന സാഡിസ്റ്റ്. മുഖം മൂടികള്‍ ഓരോന്നായി അഴിഞ്ഞുവീഴുമ്പോള്‍ സമനില തെറ്റിയ മനുഷ്യനോട് എനിക്കും ചോദിക്കാന്‍ ഇത്രമാത്രം
എന്താ നീ മാത്രം ഇങ്ങനെ? എന്തിനാ നീ മാത്രം ഇങ്ങനെ?
""ഇറയത്ത് മഴ തുള്ളിവിടാതെ
പെയ്യുന്ന ഒരു ദിവസം
ചുരുണ്ടു കിടന്നിരുന്ന ചുവന്ന അട്ടയെ
അവന് തീക്കൊള്ളീ കൊണ്ട് കുത്തി
നിവര്‍ക്കുന്നതു കണ്ടപ്പോള്‍
പെരുവിരലില്‍ നിന്ന് ഒരു വിറയല്‍
വന്ന് തൊണ്ടക്ക് കുത്തി പിടിച്ചൂ...""
നല്ല കവിത.... നല്ല ആശയം............
കവിത ഞാന്‍ ആസ്വദിച്ച് തുടങ്ങുന്നേ ഉള്ളൂ..
കവിതയെപറ്റി എനിക്ക് വിമര്ശിക്കാനറിയില്ല. ആരോഗ്യകരമായ വിമര്‍ശനം കവയത്രിക്ക് അനിവാര്യമാണ്.
എനിക്ക് ആസ്വാദനം മാത്രമെ അറിയൂ ഇപ്പോള്‍.
എന്നും ഓരോ കുട്ടിക്കവിതകള്‍ വിട്ടുകൂടെ. കഥകളെഴുതുന്ന പോലെ ഒരു പാട് വരികളുടെ അഭ്യാസം വേണ്ടല്ലോ...
ആശംസകള്‍ മാണിക്ക്യച്ചേച്ചി.......
ജെ പി @ തൃശ്ശിവപേരൂര്‍.........
ഇങ്ങനെയൊക്കെയാണേലും എടയ്ക്കൊക്കെ ചുമ്മാ ചോദിക്കും എന്താ ഇങ്ങനേന്ന്
Post a Comment