Friday, February 27, 2009

ശൂന്യതയില്‍

Posted by Picasa



ശൂന്യതയില്‍
എത്തുകയതൊരു നിറവാണ്
വരകളൊ കുത്തുകളൊ പാടില്ല
കുത്തുകളോ അതോ ഇത്
കുന്തം കൊണ്ടു തുളച്ചതോ?

മനുഷ്യപുത്രന്റെ വിലാപ്പുറത്ത്
പണ്ടൊരു ഭടന്‍ കുന്തം കൊണ്ട് കുത്തി
തല്‍ക്ഷണം രക്തവും ജലവും
മനവരക്ഷക്കായി പുറത്തേക്ക് ഒഴുകി.

ആ കുത്തു കൊണ്ട് തുള
തുളയായി തുറന്നിരുന്നത്രെ!
കാണാതെ വിശ്വസിക്കാത്ത
തോമായുടെ വിരല്‍ കടത്താന്‍.

ഇന്നും കുന്തം കൊണ്ട
തുളച്ച തുളകള്‍ വിലാപ്പുറങ്ങളില്‍.
മനുഷ്യപുത്രനെ ഇനിയും കുരിശിലേറ്റണൊ?
വിലാപ്പുറങ്ങള്‍ കുത്തി തുളക്കണോ?

കുത്തുന്നാ കുത്തുകളുടെ
ഒര്‍മ്മക്കയീ കുത്തുകള്‍ നിറക്കണൊ
ഈ ശൂന്യതയില്‍
വേണോ ഈ കുത്തുകള്‍?

13 comments:

പാമരന്‍ said...

കാപ്പിലാന്‍റെ ശൂന്യത നിലാവാണു മാണിക്യേച്ച്യേ :) നിലാവെളിച്ചം ആണു, ശൂന്യതയല്ല :)

Dr. Prasanth Krishna said...

മാണിക്യം ഈ ഇടയായി വാക്കുകള്‍ക്ക് വല്ലാത്ത തീഷ്ണതയാണല്ലോ?. മനസ്സില്‍ നിന്നും ഒഴുകുന്ന ആത്മാശമുള്ള വരികള്‍. കുത്തിമുറിവേല്‍‌പിച്ച് വേദനിപ്പിക്കുന്നവന്‍ അറിയുന്നുവോ തുളക്കുന്നതിന്റെ വേദന. മനസ്സില്ലാത്തവര്‍ക്കും, പറയുന്ന വാക്കുകള്‍ക്ക് വിലയില്ലാത്തവര്‍ക്കും ഇതൊന്നും മനസ്സിലാകില്ല. മനുഷ്യപുത്രനെ കുത്തിമുറിവേല്പിക്കുന്നവനും ഓശാനപാടാന്‍ യൂദാസിന്റെ സന്തതികള്‍ ഉണ്ടാകും. മുപ്പത് വെള്ളിക്കാശിന് കൂട്ടികൊടുക്കാന്‍ മടിയില്ലാത്തവര്‍.

"നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍ കാണുക, നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക (27). നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ (29)‍. (യോഹ. 20)"

അന്ന് കണ്ടാല്‍ വിശ്വസിച്ച തോമസ് ഇന്നു കണ്ടാലും കൊണ്ടാലും വിശ്വസിക്കില്ല.കള്ളവും, കൗശലവും, നാടകവും അവനെ ഉന്മത്തനാക്കിയിരിക്കുന്നു. ചമ്മട്ടിയുമായ് ദൈവ്വപുത്രന്‍ വരും നാളേക്ക് കാത്തിരിക്കാം.

കവിത നന്നായിരിക്കുന്നു മാണിക്യം. നല്ലകവിതകളിലെ ഒരു നല്ലകവിത. ആശംസകള്‍.

ഏ.ആര്‍. നജീം said...

അറ്റമില്ലാതെ അനന്തമായി പോകുന്ന രേഖകളുടേയും ആരംഭം ഒരു കുത്തില്‍ നിന്നുതന്നെയാണ് ...

പിന്നെ ഈ കവിതയെക്കുറിച്ച്......................................................................................................................................................................................................................ഈ കുത്തുകള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുക...

സസ്നേഹം..

ബിജു കോട്ടപ്പുറം said...

ശൂന്യതയില്‍ കുത്ത് പാടില്ല ... കുത്തിട്ടാലും ചുറ്റും വട്ടം വരച്ചിടണം. അല്ലെങ്കില്‍ എങ്ങനെ കാണും?

ദീപക് രാജ്|Deepak Raj said...

ചേച്ചി എന്നതാ ഇത്. പാവം എന്നെ പോലുള്ളവര്‍ക്ക് മനസ്സിലാവുന്നത് വല്ലതും എഴുതു.ഈയിടെയായി സാഹിത്യം മാത്രമേ എഴുതുന്നുള്ളല്ലോ. അല്പം കൂടി ലഘുവായി എഴുതു..

അനില്‍@ബ്ലോഗ് // anil said...

ഉം....
നല്ല കവിത.

ശൂന്യതയില്‍..?

ശൂന്യതയില്‍ എന്തോ ഉണ്ടെന്ന് സങ്കല്‍പ്പിക്കുന്ന ചില മനസ്സുകളില്ലെ ചേച്ചീ?
കവികളൊ, ഭ്രാന്തന്മാരോ ആരൊക്കെയോ ആവാം അവയുടെ ഉടമകള്‍.

ആശംസകള്‍

G. Nisikanth (നിശി) said...

കുത്തിക്കുത്തിയെഴുതണോ കുത്താതെയെഴുതണോ എന്ന് ഒത്തിരി ആലോചിച്ചു. പിന്നെ കുത്താതെയും കുത്തിക്കാനിടവരുത്താതെയും എഴുതാമെന്നു തീരുമാനിച്ചു. ;)!

വാക്കുകൾ തീഷ്ണമാകുമ്പോൾ വായന ത്രസിപ്പിക്കുന്നതാകും. പ്രണയവർണ്ണങ്ങളുടെ കാൽ‌പ്പിനിക ലോകത്തു നിന്നും നേർകാഴ്ചയുടെ തുരുത്തിലേക്കുള്ള ഈ പ്രയാണം തന്നെ എഴുത്തുകാരിയുടെ വിശാലമായ ചിന്തയുടെ പ്രതിഫലനമാണ്. അർത്ഥങ്ങൾ നിറച്ചു വച്ച് കൂടുതൽ ലക്ഷ്യം തേടി മുന്നോട്ടു പോകുമ്പോൾ വയനക്കാർക്ക് ഒരു പാടു ചോദ്യങ്ങൾ വാരി വിതച്ചു കടന്നു പോകുന്നു.

അൽ‌പ്പം കൂടി എഡിറ്റിയിരുന്നെങ്കിൽ എന്നൊരു തോന്നൽ. എങ്കിലും നന്നായിരിക്കുന്നു.

ആശംസകളോടെ,

തേജസ്വിനി said...

വളരെ നന്നായി എന്നല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല....നല്ല ഒരു കവിതയെ കുത്തിക്കീറാന്‍ വയ്യ തന്നെ....കുത്തുകൊണ്ട് തുള തുളയായി തുറന്നില്ലെങ്കിലോ...???

നല്ല കവിത ചേച്ചീ.....

ചാണക്യന്‍ said...

------------
---------------
-------------?
----------‘----
---------------?
!!!!!!!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല കവിത...കവിതയുടെ ആശയവും ബിംബങ്ങളും നന്നായിരിയ്ക്കുന്നു.തീക്ഷ്ണത ഏറിയ വാക്കുകൾ..

ഈ കവിതയ്ക്കു മറ്റു ലക്ഷ്യ ങ്ങൾ ഉണ്ടോ എന്ന് എനിയ്ക്കറിയില്ല.ഉണ്ടെങ്കിലും അതിലേയ്ക്കു കടക്കാൻ താൽ‌പര്യവുമില്ല.

കാപ്പിലാന്‍ said...

ശൂന്യത ഒരു നിറവാണ് മാണിക്കെച്യെ , മനസും ശരീരവും ഈ പ്രപഞ്ചവും ശൂന്യമാകുന്ന ആ ഒരു നിമിക്ഷത്തിന്റെ നിറവ് .കവിതയെക്കുറിച്ച് എനിക്കഭിപ്രായം പറയാന്‍ അറിയില്ല എങ്കിലും ..................... ഇതാണ് എന്‍റെ അഭിപ്രായം .

Malayali Peringode said...

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ






ന്യം!
(എന്റെ മനസ്സ്)

ബിന്ദു കെ പി said...

ചേച്ചീ,
മനസ്സിൽ തട്ടിയ വരികൾ...
കവിതകളെപ്പറ്റി കൂടുതൽ അഭിപ്രായം എഴുതാൻ എന്റെ അറിവില്ലായ്മ എന്നെ വിലക്കുന്നു...