Monday, April 27, 2009

ചെറി ബ്ലോസം അഥവാ സകുറാ

ചെറിബ്ലൊസം
ഇത് ജപ്പാന്‍കാരിയാണ് ,
ഇന്ന് നടക്കാനിറങ്ങിയപ്പോള്‍ തൊട്ടയല്‍‌വക്കത്ത്
ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു.
Posted by Picasa

സ്പ്രിങ്ങ് തുടങ്ങുമ്പോള്‍ മരത്തില്‍ ഇല വരും മുന്നെ
ഈ വിധം പൂത്തു നില്‍ക്കുന്നു
അതു കാണാന്‍ നല്ല ഭംഗിയാണ്...Posted by Picasa
ഭാഗ്യത്തിന്റെയും പ്രണയത്തിന്റെയും ചിഹ്നമായി ചെറി ബ്ലോസം കരുതപ്പെടുന്നു
Posted by Picasa

24 comments:

ബിന്ദു കെ പി said...

ഹായ്! ഇവളൊരു അതിസുന്ദരി തന്നെ!!

പൊറാടത്ത് said...

ചെറിബ്ലോസം എന്ന് കണ്ടപ്പോൾ നമ്മുടെ പോളീഷ് ആണ് പെട്ടെന്ന് ഓർമ്മവന്നത്. ഇത് കണ്ടപ്പോൾ സംശയമായി. പോളീഷിനെങ്ങനെ ആ പേര് വന്നു!!

മനോഹരിയായ ഇവളെ പരിചയപ്പെടുത്തിയതിന് നന്ദി..

Ashly A K said...

Thanks for the pic.....there is a wonderful German Movie with this name.
http://ashlyak.blogspot.com/2008/08/film-festival-cherry-blossoms-hanami.html

അനില്‍ശ്രീ... said...

അപ്പോള്‍ ഇതാണല്ലേ ചെറി ബ്ലോസം... ഇതിലാണോ നല്ല ചുവന്ന "ചെറി" ഉണ്ടാകുന്നത്?

Ajith Nair said...

മനോഹരം.... ഇത്രയും മനോഹരമായ സ്ഥലമാണോ കാനഡ ?

രിയാസ് അഹമദ് / riyaz ahamed said...

വസന്തം ചെറിമരങ്ങളില്‍ ചെയ്യുന്നത് എനിക്ക് നിന്നില്‍ ചെയ്യണമെന്ന് ആശാന്‍ പറഞ്ഞത് ഇത് കണ്ടിട്ടാണല്ലേ.

നിരക്ഷരന്‍ said...

കൊള്ളാല്ലോ ചേച്ചീ, ഒരു വലിയ ബൊക്കെ പോലുണ്ട് :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹായ്‌ നല്ല പൂവ്‌ നല്ല മരം (ചെടി)
ഇതുവരെ ചെറി എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു
ഇതിനു നന്ദി

lakshmy said...

She is cute

Senu Eapen Thomas, Poovathoor said...

വന്നു വന്ന് ചേച്ചിക്ക്‌ ഒന്നും അറിയാന്‍ വയ്യാണ്ടായിരിക്കുന്നു. നാട്ടിലെ പഞ്ഞി മരം കാണിച്ചിട്ട്‌, ചെറിയാ, 'ചൊറിയാ' എന്നൊന്നും പറഞ്ഞ്‌ ഞങ്ങളെ പൊട്ടരാക്കരുത്‌. ഇതിന്റെ പേരു..എന്റെ നാക്കിന്റെ തുമ്പത്ത്‌ ഉണ്ട്‌.. പക്ഷെ വരുന്നില്ല.. ആഹ്‌ ഇനി ചെറിയെങ്കില്‍ ചെറി..സകുറാ എങ്കില്‍ സകൂറാ..കാനഡായില്‍ പോകാതെ ഇവളെ കാണാന്‍ പറ്റിയല്ലോ.. അതു തന്നെ ഭാഗ്യം.

(ഇനിയെങ്കിലും ഈ അടുത്തുള്ള വീട്ടിലോട്ടുള്ള എത്തിനോട്ടം ദയവായി നിര്‍ത്തുക]

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

അനില്‍@ബ്ലോഗ് said...

നല്ല ഭംഗി.

തിന്നുന്ന ചെറി ഇതല്ലല്ലോ അല്ലെ?

മാണിക്യം said...

ചെറീബ്ലോസം ജപ്പന്റെ അനൌദ്യോഗിക ദേശീയ പുഷ്പം ആണ്. നമ്മള്‍ ഭക്ഷിക്കുന്ന ചെറിപഴം ഈ ചെടിയില്‍ നിന്ന് അല്ല. ക്യാനഡയില്‍ ‘വാങ്കൂവറില്‍ ചെറി ബ്ലോസം ഉത്സവമാകുന്നു..വാഷിങ്ങ്‌ടന്‍ ഡി സി യില്‍ സ്പ്രിങ്ങ് തുടങ്ങുമ്പോള്‍ അനേകായിരം
സഞ്ചാരികള്‍ മനോഹരമായ ഈ കാഴ്ച കാണാന്‍ എത്തുന്നു...
ബിന്ദു, പൊറാടത്ത്,ആഷ്‌ലി, അനില്‍ശ്രീ, അജിത്,
രിയാസ് അഹ്മ്മദ്, നീരൂ, പണിക്കര്‍ സര്‍,
ലക്ഷ്മി, സെനു :), അനില്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി

Zebu Bull::മാണിക്കന്‍ said...

"സകൂറാ, ഇപ്പോള്‍ കോണിക്കാ" എന്നൊരു പഴയ അഡ്‌വര്‍‌ട്ടൈസിങ്ങ് ജിം‌ഗ്‌ള്‍ ഉണ്ടായിരുന്നു - Konica എന്ന് പിന്നീടറിയപ്പെട്ട കമ്പനിയുടെ ആദ്യപേര്‌ Sakura എന്നായിരുന്നു; അവര്‍ പേരു മാറ്റിയ സമയത്ത് കേട്ടിരുന്നതാണ്‌.

മയൂര said...

കാനഡയിലും വസന്തം ചെറിമരങ്ങളോട് ചെയ്യുവാന്‍ തുടങ്ങിയല്ലെ :)

കാപ്പിലാന്‍ said...

ചെറി ബ്ലോസതിന്റെ കുറെ പോട്ടം പിടിച്ചു വെച്ചിരുന്നു .മടി കാരണം പോസ്ടാന്‍ താമസിച്ചു . എങ്കിലും ചേച്ചി ഇട്ടല്ലോ . നന്നായി :)

saptavarnangal said...

ഇത് ചെറി ബ്ലോസ്സം / സക്കൂറ ആണോ ? മഗ്നോളിയ പൂക്കളല്ലേ??
ഇവിടെയും നോക്കൂഇത്തവണത്തെ Washington DC cherry blossom festival ന്‌ എടുത്ത കുറച്ച് ഒറിജിനല്‍ ചെറി പൂക്കളുടെ ചിത്രങ്ങള്‍ എന്റെ ബ്ലോഗില്‍ കാണാം
ഇവിടെ,
ഇവിടയും.

മാണിക്യം said...

വലിയ ഗ്രാഹ്യം പോരാ ..
മഗ്നോളിയാ എന്ന് കേട്ടിട്ടുണ്ട് ...
താങ്കള്‍ പറഞ്ഞതാവും ശരി :)

ശ്രീ said...

:)

വാഴക്കോടന്‍ ‍// vazhakodan said...

പൂത്തുലഞ്ഞു നില്‍ക്കുന്ന ഇവളെകണ്ട് പ്രണയം വന്നില്ലെങ്കില്‍ പിന്നെ ആ മനമെന്തിന് എന്ന് ചോദിയ്ക്കാതെ വയ്യ! ഒരു തുടര്‍ചിത്രം കൂടി പ്രതീക്ഷിക്കുന്നു. നന്നായിട്ടുണ്ട് ചേച്ചീ

എം.അഷ്റഫ്. said...

അവസാനം മാണിക്യം കണ്ടത്‌ മഗ്നോളിയോ ആണെന്ന്‌ തീരുമാനിച്ചുവോ?
സപ്‌തവര്‍ണങ്ങളും മാണിക്യവും ചേര്‍ന്ന്‌ ആശയക്കുഴപ്പം ഒന്നു പരിഹരിക്കണേ.
അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. എന്തെങ്കിലുമൊക്കെ വിളിക്കാം. മാണിക്യം കണ്ടെത്തിയ സുന്ദരി എന്നായിക്കോട്ടെ. ആയിക്കോട്ടെ, ആകാല്ലോ? അല്ലേ?

Sureshkumar Punjhayil said...

Sundary ennalla, Sundaran ennum parayam ketto.. Njangalokke ividundey....!!!

ദീപക് രാജ്|Deepak Raj said...

ജപ്പാന്‍കാരി കനേഡിയന്‍ മുറ്റത്തു. പൂവിനു ഭാഷയില്ല. സൌന്ദര്യത്തിനു ഒരേ ഭാഷ മാത്രം. ഹൃദയത്തിന്റെ ഭാഷ

ശിവ said...

സുന്ദരിയായ മരം...സോ നൈസ്....

സൂത്രന്‍..!! said...

ചെറിബ്ലോസം..super .