"എന്റെ കഥയുടെ"കഥാകാരിയെ കമലസുരയ്യ എന്നല്ല മാധവികുട്ടി എന്ന് വിളീക്കാന്‍ ആണു ഞാന് എന്നും ആഗ്രഹിച്ചത്, .
"നരിച്ചീരുകള്‍ പറക്കുമ്പോള്‍, പക്ഷിയുടെ മണം, ചുവന്ന പാവാട ".....മാധവികുട്ടിയുടെ രചനകള്‍മനസ്സുകളില്‍ ഉടക്കി നില്ക്കുന്നു.. സ്നേഹത്തിന്റെ ഭാവങ്ങള്‍ അക്ഷരങ്ങളാക്കാന്‍ മാധവികുട്ടിക്ക് കഴിഞ്ഞിരുന്നു. .
മലയാള സാഹിത്യത്തിലേ വേറിട്ടശബ്ദം നിലച്ചു.പലര്‍ക്കും പറയാന്‍ ധൈര്യം കിട്ടാത്ത കാര്യങ്ങള്‍ ഒഴുക്കൊടെ ഒരു അരുവി ഒഴുകും പോലെ,മാധവികുട്ടിയുടെ വാക്കുക്കളില്‍ ജനഹ്രുദയങ്ങളില്‍ ഒഴുകിയെത്തി.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
31 comments:
ചേച്ചീ ആ നീര്‍മാതളം മനുഷ്യ മനസുകളില്‍ എന്നും പൂത്തു തന്നെ നില്‍ക്കും.... എന്റെ പ്രിയപ്പെട്ട കഥാകാരിയായിരുന്നു അവര്‍.... എന്റെ അമ്മയോ, സഹോദരിയോ വേര്‍പ്പെട്ട അനുഭവം.... ഒരായിരം കണ്ണീര്‍ പൂക്കള്‍.
ചേച്ചീ ആ നീര്‍മാതളം മനുഷ്യ മനസുകളില്‍ എന്നും പൂത്തു തന്നെ നില്‍ക്കും.... എന്റെ പ്രിയപ്പെട്ട കഥാകാരിയായിരുന്നു അവര്‍.... എന്റെ അമ്മയോ, സഹോദരിയോ വേര്‍പ്പെട്ട അനുഭവം.... ഒരായിരം കണ്ണീര്‍ പൂക്കള്‍.
അക്ഷരങ്ങള്‍ ഒരിക്കലും നശിക്കാത്തതെന്നപോലെ അവര്‍ എന്നും നമ്മുടെ മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും ..
ആ കഥാകാരിയെ മനസ്സില്‍ സ്നേഹിച്ചിരുന്ന കുറേയേറെ ഭാഷാസ്നേഹികള്‍ ഈ മലയാളക്കരയില്‍ ഉണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ആ ഹൃദയത്തെ നമ്മള്‍ നോവിച്ചിരുന്നോ എന്ന ചിന്ത ഒരു വിങ്ങലായി മനസ്സില്‍ എവിടേയോ കൊളുത്തി വലിക്കുന്നുവോ....
ഭൂമിയില്‍ ജനിച്ചുപോയ ഏതൊരാള്‍ക്കും അനിവാര്യമായ ഒരു യാത്രയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് ഒരു നഷ്ടപ്പെടല്‍ തന്നെ
മലയാളത്തിന്റെ പുണ്യമായിരുന്ന ആ അമ്മ മനസ്സിനു അക്ഷരങ്ങള്‍ കൊണ്ട് പ്രണാമം...
ജീവിച്ചിരുന്നപ്പോൾ മാധവിക്കുട്ടിയ്ക്കു തെറിക്കത്തുകൾ എഴുതി അവരെ കേരളത്തിൽ നിന്നു ഓടിച്ചിട്ട് ഇന്നിപ്പോൾ നമ്മൾ മുതലക്കണ്ണീർ ഒഴുക്കുന്നു !
ആ നീര്‍മാതളത്തിന്‍ മധുരമറിയാന്‍
ആ സ്നേഹവാക്കുകള്‍ കേള്‍ക്കാന്‍
ആ മനോഹര പ്രണയമറിയാന്‍
ആ സുന്ദര ഗീതം നുകരാന്‍
ഇനി നീയില്ലയീ ഭൂമിയില്‍
എന്നറിയുന്നേരം
അറിയാതെ തുള്ളി വീണു
മിഴിനീര്‍ കണ്ണങ്ങള്‍.....
വാടാത്ത....കൊഴിയാത്ത
സ്നേഹത്തിന്‍ പൂമരമായി
നീ എന്നും ഞങ്ങളോടൊപ്പം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
മലയാളി ഒരിക്കലും സ്നേഹിക്കാത്ത മലയാളിയുടെ സ്വന്തം മാധവിക്കുട്ടി!
ജീവിച്ചിരുന്നപ്പോള്‍ അവരെ ആരും സ്നേഹിച്ചിരുന്നില്ല, ആദരിച്ചിരുന്നില്ല- പകരം തെറിക്കത്തുകളും, പാതിരാത്രിയില്‍ അസഭ്യം പറഞ്ഞുള്ള ഫോണ്‍ കോളുകളളും കൊണ്ട് അവരെ വേദനിപ്പിച്ചു, ദ്രോഹിച്ചു. എന്നിട്ടും അവര്‍ മലയാളത്തിന്റെ സ്വന്തമായി!
എന്തിനോ വേണ്ടി അവരെന്നിട്ടും എല്ലാവരെയും, എല്ലാത്തിനെയും സ്നേഹിച്ചു. സ്നേഹം അവസാനിക്കുന്നത് മരണമാണെന്ന് വിശ്വസിച്ചു.
അവരുടെ മരണം ആഘോഷിക്കാനായിട്ട് നേരത്തെ തയ്യാറിക്കിയ ഇന്റര്‍വ്യൂകളും റിപ്പോര്‍ട്ടുകളുമായിട്ട് മാധ്യമലോകം കാത്തിരുന്നു.
അവരെ സ്നേഹിച്ചിരുന്നവരുടെ,ആ ചങ്കൂറ്റത്തെ ആദരിക്കുന്നവരുടെ മനസ്സില്‍ അവരെന്നും പ്രിയപ്പെട്ടതായി ജീവിക്കട്ടെ!
- സന്ധ്യ
ഒരേ സമയം ഇഷ്ടപ്പെടുകയും അതേ പോലെ വെറുക്കപ്പെടുകയും ചെയ്ത കഥാകാരി.....
ആമിക്ക് എന്റെ ആദരാഞ്ജലികള്‍....
മാധവിക്കുട്ടിയ്ക്ക് ആദരാജ്ഞലികള്‍!
ചാണക്യന്‍ മാഷ് പറഞ്ഞത് സത്യം തന്നെ...
നല്ലത് പറയുന്നവരേയും നല്ലത് ചെയ്യുന്നവരേയും നേര്‍വഴിയുടെ അര്‍ത്ഥങ്ങളെ നേരിടുകയും ചെയ്യുന്നവരെയൊക്കെ കല്ലെറിഞ്ഞ പാരമ്പര്യത്തിന് ചരിത്രം സാക്ഷിയാണ്...
വേറിട്ട വഴികളിലൂടെ നടന്ന മാധവിക്കുട്ടി എന്ന പ്രതിഭയുടെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ അഗ്രഹിക്കുന്ന മനസ്സോടെ പ്രണാമം...
ആദരാജ്ഞലികള്‍!!
മാധവിക്കുട്ടിയെ എന്നും എനിക്കിഷ്ടമായിരുന്നു.അവരുടെ മിക്കവാറും രചനകൾ വായിച്ചിട്ടുണ്ട്.ചിലതൊക്കെ എന്റെ കളക്ഷനിലും ഉണ്ട്.മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് ആദരാഞ്ജലികൾ
ഇനിയാണ് നീര്‍മാതളം പൂക്കാന്‍ പോകുന്നത്. ജീവിച്ചിരിക്കുംബോള്‍ നാം സത്യത്തെ ബഹുമാനിക്കാറില്ല.
സത്യം ചത്തെന്ന് ഉറപ്പായാല്‍ സത്യത്തിന്റെ പൂടയെ വിഗ്രഹമാക്കി നാം
ആരാധിക്കാനും,അഭിഷേകം ചെയ്യാനും തൊഴുതുകൊണ്ട് ക്യൂ നില്‍ക്കും.
അടിമ സമൂഹത്തിന്റെ രീതി അങ്ങിനെയാണ്.
സ്നേഹത്തിന്റെ,പ്രേമത്തിന്റെ,ജീവിതത്തിന്റെ നിഷ്ക്കളങ്ക സൌന്ദര്യം മലയാളത്തിനു സമ്മാനിച്ച കമല സുരയ്യക്ക്
ചിത്രകാരന്റെ ആദരാഞ്ജലികള്‍.
ഇനി നീര്‍മാതളം പൂത്തില്ലെങ്കിലും അതിന്റെ സൌരഭ്യം എന്നും നിറഞ്ഞു നില്‍ക്കും..!
കമലാ സുരയ്യക്ക് എന്റെ ആദരാഞ്ജലികള്‍..!
എനിക്കും ഇഷ്ടമായിരുന്നു മാധവിക്കുട്ടിയെ. ആദരാഞ്ചലികള്‍.
നീര്‍മാതളം ഇനിയും പൂത്തുകൊണ്ടേ ഇരിക്കും...
ജീവിച്ചിരുന്നപ്പോള്‍ കല്ലെറിഞ്ഞവനാണ് ഞാനും...
ഇഷ്ടപ്പെട്ട എഴുത്തുകാരി ആയിരുന്നു..ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ..:)
'നെയ്പ്പായസം' ഒഴികെ മറ്റ് കഥകളൊന്നും ഇഷ്ടപ്പെടുന്നില്ല. 'എന്‍റെ കഥ' പോലെ കൃത്രിമത്വം സ്ഫുരിക്കുന്ന പുസ്തകവും മറ്റ് കഥകളും. അവരുടെ കവിതകള്‍ ഒരിക്കലും വായിച്ചില്ല. എങ്കിലും കേരളത്തിലെ കുറെയേറെ എഴുത്തുകാരികള്‍ മാധവിക്കുട്ടിയാവാനും അവരെ അനുകരിക്കാനും വൃഥാശ്രമം നടത്തുന്നത് കാണുമ്പോള്‍...ഇത്രവേഗം അവര്‍ പോവേണ്ടിയിരുന്നില്ല, അവര്‍ക്കിത്ര പ്രായമായെന്നും വിശ്വസിക്കുന്നില്ല
എനിക്കും ഇഷ്ടമായിരുന്നു മാധവിക്കുട്ടിയെ. ആദരാഞ്ചലികള്‍.
ആദരാഞ്ജലികള്‍ -മാധവിക്കുട്ടിയ്ക്ക്.
സഹതാപം - കമലാ സുരയ്യയ്ക്ക്.
എന്നും സ്നേഹം കൊതിച്ചിരുന്ന അവരെ വഞ്ചിച്ച് ഇത്രയും കാലം നരകത്തീയിലിട്ടവരോട് - വെറുപ്പ്.
സ്നേഹശൂന്യതയില്‍ മനംനൊന്ത് പിറന്നനാടുവിട്ട അവര്‍ കേരളമണ്ണിലേയ്ക്ക് വീണ്ടും തിരിച്ചു വരാന്‍ കൊതിച്ചിരിക്കെ ഈ ലോകത്തോടുതന്നെ വിട പറഞ്ഞു.....
സഹൃദയമനസ്സുകളില്‍ ഒരു വിങ്ങലായി അവരുടെ ഓര്‍മ്മ നിലനില്‍ക്കും.
നിശ്ചലമായ ഭൌതികശരീരമെങ്കിലും ഒരു നോക്കുകാണാനുള്ള വെമ്പലോടെ സാഹിത്യ അക്കാദമി ഹാളില്‍ അനേകര്‍ക്കൊപ്പം ഈയുള്ളവനുമുണ്ടായിരുന്നു....
നഷ്ടബോധത്തിന്റെ വിങ്ങലാണിപ്പോള്‍ മനസ്സു നിറയെ.
സ്നേഹശൂന്യതയില്‍ മനംനൊന്ത് പിറന്നനാടുവിട്ട അവര്‍ കേരളമണ്ണിലേയ്ക്ക് വീണ്ടും തിരിച്ചു വരാന്‍ കൊതിച്ചിരിക്കെ ഈ ലോകത്തോടുതന്നെ വിട പറഞ്ഞു.....
സഹൃദയമനസ്സുകളില്‍ ഒരു വിങ്ങലായി അവരുടെ ഓര്‍മ്മ നിലനില്‍ക്കും.
നിശ്ചലമായ ഭൌതികശരീരമെങ്കിലും ഒരു നോക്കുകാണാനുള്ള വെമ്പലോടെ സാഹിത്യ അക്കാദമി ഹാളില്‍ അനേകര്‍ക്കൊപ്പം ഈയുള്ളവനുമുണ്ടായിരുന്നു....
നഷ്ടബോധത്തിന്റെ വിങ്ങലാണിപ്പോള്‍ മനസ്സു നിറയെ.
കണ്ണീര്‍പൂക്കള്‍..................
വൈകിയെത്തി.
ചാണക്യന്‍ പറഞ്ഞത് വാസ്തവമാണ് ചേച്ചീ.
സത്യത്തിനുനേരെ എന്നും മുഖം തിരിച്ചവരാണും മലയാളികളായ നമ്മളില്‍ അധികം പേരും...
സത്യം ജീവിച്ചിരിക്കുമ്പോള്‍ പുല്ലിവില എന്നാലതു മരിച്ചാലോ വാനോളം പുകഴ്തുകയും ചെയ്യും..
ആ അതുല്യ കലാകാരിക്കു ആദരാഞ്ജലികള്‍...!!
"എന്റെ കഥയുടെ"കഥാകാരിയെ കമലസുരയ്യ എന്നല്ല മാധവികുട്ടി എന്ന് വിളീക്കാന്‍ ആണു ഞാന് എന്നും ആഗ്രഹിച്ചത്,
-- മലയാളത്തിനു മാധവികുട്ടി എന്നും മാധവികുട്ടി തന്നെയാണ്. അവസാനം അവര്‍ ആഗ്രഹിച്ചത് തന്നെയാണോ സംഭവിച്ചത്?? ആരോട് ചോദിക്കാന്‍ അല്ലെ?
സുനില്‍ കൃഷ്ണന്റെ കമന്റിനു കീഴെ ഒരൊപ്പ്. മാധവിക്കുട്ടിയെ ചിലരെങ്കിലും അംഗീകരിക്കാന്‍ അവര്‍ മരിക്കേണ്ടി വന്നു.
അവര്‍ക്ക് മരണമില്ല...
Adaranjalikal...!!!
ആദരാഞ്ജലികള്‍...!!
ആമിക്ക്,
മാധവിക്കുട്ടിയ്ക്ക്,
കമല സുരയ്യക്ക്
ആദരാഞ്ജലികള്‍.....!!!!!
Post a Comment