Thursday, June 11, 2009

അമ്മയും കുഞ്ഞും

എല്ലാവരും മനുഷ്യരും കിളികളും വിരുന്നു വരുന്ന കാലം.
എന്റെ വീടിനു ചുറ്റും കിളികളുടെ കളകള ശബ്ദം പുലര്ച്ച മുതല്‍ കേള്‍ക്കാം

രണ്ടാഴചയിലേറെയായി ഇവള്‍ ഈ ഇരുപ്പ് തുടങ്ങിയിട്ട്

കുഞ്ഞികിളിയുടെ കരച്ചില്‍ കേള്‍ക്കാം ഇന്ന് വൈകിട്ട് കുഞ്ഞിനേയും കണ്ടു
പറക്കാന്‍ തുടങ്ങീട്ടില്ല അമ്മക്കിളി എപ്പോഴും കാവലുണ്ട്
രണ്ടു ദിവസം മുന്നെ ആണു ഈ കിളിക്കുട് കാറ്ഷെടിന്റെ പിന്നില്‍ കാണുന്നത് നോക്കിയപ്പോള്‍ ഒരു മുട്ട നല്ല നിറം എതാ കിളിയെന്നറിയില്ല കൂട് ഉപേക്ഷിച്ച നിലയിലാണ്Posted by Picasa

15 comments:

ശ്രീ said...

ഇത്തരം ചിത്രങ്ങള്‍ കാണുന്നതു തന്നെ ഒരു സന്തോഷമാണ് ചേച്ചീ... പണ്ടൊക്കെ ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു സ്ഥിരമായി ചില പക്ഷി കുടുംബങ്ങള്‍...

ജെപി. said...

kili vannal prasnamaaaa
enne thedi kilikalonnum varunnillallo

കാന്താരിക്കുട്ടി said...

എന്റെ വീട്ടിലും ഒരു കുഞ്ഞു കിളി കൂടു വെച്ചിട്ടുണ്ട് ചേച്ചീ,മുട്ടയിട്ടോ എന്നു നോക്കാൻ പറ്റിയില്ല,നമ്മൾ അടുത്തു ചെന്നാൽ കിളി അവിടുന്നു കൂടു മാറ്റുമോ എന്ന് പേടി.ഈ കിളിയുടെ പടം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി

മലയാ‍ളി said...

നന്നായിരിക്കുന്നു...
നല്ല ചിത്രങ്ങളുടെ ഈ വിരുന്നിനു നന്ദി.... :)

Typist | എഴുത്തുകാരി said...

ശ്രീ പറഞ്ഞപോലെ ഈ ചിത്രങ്ങള്‍ കാണുന്നതു തന്നെ സന്തോഷമാണ്.

എന്റെ വീട്ടിലും ചെടിച്ചട്ടിയില്‍ ഒരു കുഞ്ഞുകുരുവി കൂടുവച്ചിരുന്നു.മുട്ടയിട്ട്‌ കുഞ്ഞുങ്ങളും ഉണ്ടായി. (പോസ്റ്റിട്ടിരുന്നു).

ഗീത് said...

അമ്മക്കിളിയും കുഞ്ഞുകിളിയും സുഖമായിരിക്കുന്നോ?
ആ നീലക്കിളിമുട്ട വിരഞ്ഞോ?

അനില്‍@ബ്ലോഗ് said...

മുട്ട നോക്കാന്‍ പോയി ആ കിളികളെ ഓടിച്ചോ?
:)

കിളിക്കുഞ്ഞുങ്ങളെ കാണുക എന്നത് രസകരമാണ്. പണ്ട് സ്ഥിരമായി മരം കേറുമായിരുന്നു, പൊത്തിലിരിക്കുന്ന തത്തക്കുഞ്ഞുങ്ങളെ കാണാന്‍.

മുരളിക... said...

നന്നായിരിക്കുന്നു....... :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തികച്ചും ആലോചനാമൃതമായ ചിത്രങ്ങൾ.ആ കുഞ്ഞു കൂട് നൽകുന്ന സംരക്ഷണത്തിൽ സന്തോഷത്തോടെ ഇരിക്കുന്ന കിളികൾ മനുഷ്യന്റെ തന്നെ പ്രതീകമല്ലേ?കിളി സ്വയം കൂടു ഉപേക്ഷിച്ചു പോയതോ അതോ മറ്റെന്തെങ്കിലും ജീവിയുടെ ( മനുഷ്യന്റെ അടക്കം) ശല്യം കാരണമോ? ആ കൂട് ഉപേക്ഷിച്ചു പോകുമ്പോൾ തള്ളക്കിളി എത്ര ദു:ഖിച്ചിരിയ്ക്കും?സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്ന അവസ്ഥ അല്ലേ മുട്ട മാത്രം അവിടെ ഉപേക്ഷിച്ചു പോകുന്നതും? എത്രയോ സ്ഥലങ്ങളിൽ, രാജ്യങ്ങളിൽ മനുഷ്യന്റെ അവസ്ഥയും ഇതു തന്നെയല്ലേ? ജനിച്ച മണ്ണും, ജനിച്ച വീടും ഉപേക്ഷിച്ച് പ്രാണ രക്ഷാർത്ഥം പലായനം ചെയ്യുക എന്നതല്ലേ ഏറ്റവും വലിയ ദുരന്തം? ഖാലിദ് ഹുസൈനിയുടെ “ പട്ടം പറത്തുന്നവർ”(The kite runner)എന്ന മനോഹരമായ നോവലിൽ ചിത്രീകരിക്കുന്നതും ഇതേ വിഷയമാണ്.അധിനിവേശം തകർത്തു കളഞ്ഞ അഫ്‌ഗാൻ ജനതയുടെ ജീവിത ദുരന്തങ്ങളുടെ കഥ..

ആരറിഞ്ഞു ! ആ തള്ളക്കിളിയ്ക്കും ഭാഷ ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു കഥ എഴുതുകയില്ലായിരുന്നുവോ?

നല്ല പോസ്റ്റ്,ചിത്രങ്ങൾ മാണിക്യം!!!

siva // ശിവ said...

നന്ദി ഈ ചിത്രങ്ങള്‍ക്ക്.... നല്ല നിരീക്ഷണം.....

കുഞ്ഞന്‍ said...

അവയെ പേടിപ്പിക്കാതെ പടം പിടിച്ച മാണിക്യേച്ചിക്ക് അഭിനന്ദനംസ്..!

ഏ.ആര്‍. നജീം said...

"ഈ ബൂലോകത്തെ പഹയന്മാരുടേയും പഹയത്തികളുടേയും ശല്യം കാരണം ഇപ്പോ സ്വസ്ഥമായി മുട്ടയിട്ട് അടയിരിക്കാനും പറ്റാതായിരിക്കുന്നു.." എന്നൊരു ഭാവം ആ അമ്മക്കിളിക്കുണ്ടോന്നൊരു സശയം തോന്നുന്നുവെങ്കിലും അമ്മക്കിളിക്കൂട് അസ്സലായിട്ടോ..

അല്പം നൊസ്റ്റാള്‍ജിക്കായി..ചിത്രങ്ങള്‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കിളിക്കൂടുകൾ അന്വേഷിച്ച് നടക്കുന്ന കുട്ടിക്കാലം ഓർമ്മിപ്പിച്ചു.:)

ബിന്ദു കെ പി said...

ശ്രീ പറഞ്ഞതുപോലെ മനസ്സിനു സന്തോഷം പകരുന്നതാണ് ഈ ദൃശ്യങ്ങൾ....
നന്ദി ചേച്ചീ...

Santhosh Varma said...

നന്നായിരിക്കുന്നു ചിത്രങ്ങള്‍!! പലരും പറഞ്ഞത് പോലെ, ഇത്തരം ചിത്രങ്ങള്‍ കാണുന്നത് തന്നെ മനസ്സിന് എത്ര സന്തോഷടായകമാണ്. ഉപേക്ഷിക്കപ്പെട്ട മുട്ടയുടെ അമ്മക്കിളി പെട്ടെന്ന് തന്നെ വരും എന്നാശിക്കാം