Saturday, July 4, 2009

സ്ട്രോബറി

ഉച്ചകഴിഞ്ഞപ്പോള്‍ ആന്‍ വിളിച്ചു സ്ട്രോബറി ഫാമില്‍ പോകാം ഇതുവരെ ഞാന്‍ സ്ട്രോബറി പറിയ്ക്കാന്‍ പോയിട്ടില്ല. കാണാന്‍ കിട്ടിയ അവസരം കളയണ്ട എന്നു കരുതി നല്ല തെളിച്ചമുള്ള ദിവസം

Tigchelaar Berry Farm -Hamilton -ല്‍ ആണു പോയത് ഒരു അരമണിക്കുര്‍ ഡ്രൈവ് ഉണ്ടായിരുന്നു
ഞങ്ങള്‍ എത്തുമ്പോള്‍ പലരും അവിടെ സ്ട്രോബറി പറിച്ചു തുടങ്ങിയിരുന്നു.....
ആകാശം പെട്ടന്ന് മേഘങ്ങള്‍ വന്നു മഴക്കുള്ള കോളാണെന്നു തോന്നുന്നു
എന്നാലും വെയില്‍ ഒന്നു കുറഞ്ഞത് ഒരു ആശ്വാസമായി..

എത്തുന്നവര്‍ക്ക് ഏതേതു ലൈനില്‍ നിന്ന് ആണു പറിക്കണ്ടത് എന്ന്
വാളണ്ടീയര്‍ വന്നു പറഞ്ഞു തന്ന് ആ ലെയില്‍ കാണിച്ചു തന്നു

സ്ട്രോബറി പാകമായി നില്ക്കുന്ന ലെയിനുകള്‍ ഓറഞ്ച് കളര്‍ കൊടി കുത്തി തിരിച്ചിരുന്നു
ഇന്ന് ആ ഭാഗത്തു നിന്നുമാണു പറിച്ചെടുക്കേണ്ടത്.
വരിയായി നട്ടിരിക്കുന്ന സ്ട്രോബറി ചെടികള്‍
സ്ട്രോബറി കായ് പഴുത്തിട്ടില്ലാ ...
പഴുത്ത് പാകമായവയും പച്ച കായ്കളും
ചെടിയുടെ ചുവട്ടില്‍ ആണു കായ്‌കള്‍
നല്ല ഭംഗിയാണു അവ കാണുവാന്‍
പറിച്ചയുടനെ അവ തിന്നണം ഐലിന്....
ഹായ് ..എന്തു സ്വാദാണു സ്ട്രോബെറിക്ക് !!


കടയില്‍ നിന്ന് വാങ്ങിയാല്‍ ഈ സുഖം കിട്ടുകില്ല
ഇത്രയും സ്ട്രോബേറിക്ക് അഞ്ചു ഡോളര്‍ കൊടുത്തു..

*********************
Posted by Picasa

28 comments:

siva // ശിവ said...

മൂന്നാമത്തെ ചിത്രത്തിലെ ആകാശം സുന്ദരം.... സ്നോബറിത്തോട്ടങ്ങളൊക്കെ കാണാന്‍ ഞാന്‍ വൈകാതെ ഒരു ദിവസം അവിടേയ്ക്ക് വരുന്നുണ്ട്....

ശ്രീ said...

ആഹാ... കൊള്ളാമല്ലോ ചേച്ചീ.
:)

അനില്‍@ബ്ലോഗ് said...

ആഹാ, കൊള്ളാം.
കാണുമ്പോള്‍ തന്നെ കൊതിയാവുന്നു.
കഴിഞ്ഞ തവണ മാട്ടുപ്പെട്ടിയില്‍ പോയപ്പൊള്‍ കുറേ വാങ്ങിയിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതാണൊ ഈ സ്റ്റ്രാബെറി , വഴിവക്കില്‍ നിന്നു വാങ്ങിച്ചു തിന്നിട്ടുണ്ട്‌.

ഹായ്‌ ആ കൃഷിസ്ഥലം ഒക്കെ കണ്ടിട്ട്‌ കൊതിയാകുന്നു

കുഞ്ഞന്‍ said...

ഹായ് ചേച്ചി..

സ്റ്റോബറിയുടെ കഥ പടത്തിലൂടെ കാണിച്ചുതന്നതിന് സന്തോഷം അറിയിക്കുന്നു.

ഓ.ടൊ. മലയാളി പെണ്‍കൊടികള്‍ എന്തൊക്കെ വേഷഭൂതാതികള്‍ മാറ്റിയാലും തങ്ങള്‍ മലയാളി തന്നെയാണെന്ന് തിരിച്ചറിയാ‍നായി എന്തെങ്കിലും അടയാളങ്ങള്‍ ബാക്കിവയ്ക്കും, ചേച്ചിയും അക്കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല..പിന്ന് പിന്ന്..!

qw_er_ty

ജയകൃഷ്ണന്‍ കാവാലം said...

ആദ്യമായാണ് സ്റ്റോബറി തോട്ടം കാണുന്നത്. നല്ല ഭംഗി കാണാന്‍. കടയില്‍ നിന്നു വാങ്ങി കഴിച്ച അനുഭവമേയുള്ളൂ...

ഈ കാഴ്ച്ചക്ക് നന്ദി ചേച്ചീ

Baby said...

അറിവും സംസ്ക്കാരവും അഴകും പകർന്നു കൊടുക്കാൻ മാണിക്ക്’ത്തിനെ എന്നും കഴിയാറുണ്ട്…………..!!!

അബ്‌കാരി said...

കൊള്ളാം ആദ്യത്തെ ഫോട്ടോ തന്നെ കലക്കന്‍..

നാസ് said...

നല്ല ഫോടോസ്‌.... കൊതിയാവുന്നു ചേച്ചി... :)

ലീല എം ചന്ദ്രന്‍.. said...

കൊള്ളാം മാണിക്യം....ഈ കാഴ്ചകള്‍ പുതിയ അനുഭവമാണ്
നന്ദിയുണ്ട്.ഇനിയും പുതിയ കാഴ്ചകളുമായി വരിക. ഞങ്ങള്‍ കാത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍ ....!!!!

കാന്താരിക്കുട്ടി said...

ഞാൻ സ്ട്രോബറിച്ചെടികൾ ആദ്യമായി കാണുന്നത് മൂന്നാറിൽ വെച്ചാണു.ഇപ്പോൾ ഒരിക്കൽ കൂടി അതു കണ്ടതിൽ സന്തോഷം.സ്ട്രോബറി കൊണ്ട് നല്ല ജാമും കാൻഡിയുമൊക്കെ ഉണ്ടാക്കിയാൽ നല്ല രസമാണൂ.എല്ലാ ഫോട്ടോയും ഇഷ്ടമായി.പ്രത്യേകിച്ചു ചേച്ചീടെ ഫോട്ടോ.

കുഞ്ഞൻ ചേട്ടന്റെ കമന്റ് കസറീ ട്ടോ

ചാണക്യന്‍ said...

സ്ട്രോബറി വിശേഷം കലക്കി...

വൈകിട്ടത്തെ വണ്ടിക്ക് അങ്ങോട്ട് വെച്ച് പിടിച്ചാലോന്ന് ആലോചിക്യാണ്..:):):)

നിരക്ഷരന്‍ said...

അനില്‍ @ ബ്ലോഗ് വാങ്ങിയ പോലെ മാട്ടുപ്പെട്ടിയില്‍ നിന്നുതന്നെ എനിക്കും കിട്ടിയിട്ടുണ്ട്.

പക്ഷെ, നേരിട്ട് തോട്ടത്തില്‍പ്പോയി പറിച്ചെടുത്ത് ആദായവിലയ്ക്ക് വാങ്ങി കഴിക്കുന്നതിന്റെ ഒരു സുഖം....
എല്ലാ സുഖങ്ങളും എല്ലാവര്‍ക്കും കിട്ടില്ലല്ലോ എന്ന് കരുതി സമാധാനിച്ചോളാം ചേച്ചീ.... :):)

നന്ദി ഈ പോസ്റ്റിന്.

krish | കൃഷ് said...

സ്ട്രാബെറി വിളവെടുപ്പ് കൊള്ളാം. സ്വന്തമായി പറിച്ചെടുത്താല്‍ റിഡക്ഷന്‍ കിട്ടുമായിരിക്കുമല്ലേ. ഇടക്ക് തിന്നുകയും ചെയ്യാം, കണക്കില്‍ പെടാതെ!!

കൊട്ടോട്ടിക്കാരന്‍... said...

ആവര്‍ത്തിയ്ക്കുകയാണെന്നു പറയരുത്...
സത്യമായിട്ടും ദാ നാവില്‍ വെള്ളം നിറഞ്ഞു...
നല്ല ഉഷാര്‍ ചിത്രങ്ങള്‍..

മന്‍സുര്‍ said...

മാണിക്യമേ...

സ്ട്രോബറി...സ്ട്രോബറി എന്ന്‌ പറയുന്നത്‌
ഇതിനായിരുന്നോ...
സത്യത്തില്‍ അറിയിലായിരുന്നു അതാ...
സോറിബറി...ഞാനറിഞ്ഞില്ല ബറി...

വെറുതെ കൊതിപ്പിച്ചു...

ചിത്രങ്ങള്‍ അതിമനോഹരം

നന്‍മകള്‍ നേരുന്നു

സസ്നേഹം
ഞാന്‍ തന്നെ

Typist | എഴുത്തുകാരി said...

നമുക്കു തന്നെ പോയി പറിച്ചെടുക്കാം അല്ലേ? എന്തു സുഖം. ഞാനും മൂന്നാര്‍ പോയപ്പോള്‍ വാങ്ങി കഴിച്ചിട്ടുണ്ട്.

ഗീത് said...

ഈ പഴത്തെ പറ്റി കേട്ടിട്ടും പടങ്ങളില്‍ കണ്ടിട്ടും ഉള്ളതല്ലാതെ ഇന്നേവരെ കഴിച്ചിട്ടില്ല.
കൊതിയാവുന്നൂ........
ചിത്രങ്ങള്‍ ഉഗ്രന്‍.

മലയാ‍ളി said...

കടയില്‍ നിന്ന് വാങ്ങിയാല്‍ ഈ സുഖം കിട്ടുകില്ല

ശരിയാ!
‘കട്ടു’തിന്നുന്ന സുഖം കാശുകൊടുത്ത് തിന്നുമ്പോള്‍
കിട്ടാറില്ല!! ;)ഞാനീവഴി വന്നിട്ടേയില്ല!!

വയനാടന്‍ said...

വ്യത്യസ്തമായ കാഴച്ചയ്ക്കു നന്ദി.

keralafarmer said...

എനിക്ക് ഈ കൃഷി രീതി ഒത്തിരി ഇഷ്ടപ്പെട്ടു. കേരളത്തില്‍ ജൈവകൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികളും മറ്റും കൃഷി ഇടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കഴിയുന്ന, കര്‍ഷകന്റെ വിയര്‍പ്പിന്റെ വില അറിഞ്ഞ് അവന് കൊടുക്കാന്‍ കഴിയുന്ന, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ചെയ്യുന്ന അനാവശ്യ ടെസ്റ്റുകളേക്കാള്‍ ചെലവു കുറഞ്ഞതും അനാവശ്യവും ആയേക്കാവുന്ന, ആരോഗ്യപ്രദായിനിയായ ഭക്ഷണം രുചിയോടെ കഴിക്കാം. ഇതെന്റെ സ്വപ്നം.

വാഴക്കോടന്‍ ‍// vazhakodan said...

അല്ലെങ്കിലും കടയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ സംതൃപ്തിയാണ് തോട്ടത്തില്‍ നിന്നും വാങ്ങുന്നത്. നല്ല ചിത്രങ്ങള്‍ ചേച്ചി..അഭിനന്ദനങ്ങള്‍...

ബിന്ദു കെ പി said...

ആഹാ, സ്ട്രോബെറിപ്പാടം കാണാൻ പറ്റിയതിൽ സന്തോഷം ചേച്ചീ...
സ്ട്രോബെറി എനിയ്ക്ക് വലിയ ഇഷ്ടമാണ്. അബുദാബിയിൽ വച്ച് കുറേ അകത്താക്കിയിട്ടുണ്ട് :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആഹാ, ഇതിനിടയിൽ സ്ട്രോബെറി പറിയ്ക്കാനും പോയോ? ഇങ്ങനെ വെറുതെ പോയി എവിടെ നിന്നു വേണമെങ്കിലും പറിയ്ക്കാമോ?

ഇഷ്ടം പോലെ തിന്നിട്ടുണ്ടെങ്കിലും ഇത് ഉണ്ടായി നിൽക്കുന്നതും ചെടിയുമൊക്കെ ആദ്യം കാണുകയാണ്.

നന്ദി...ആശംസകൾ

നിര്‍മ്മല said...

ഈ വര്‍ഷം പോകാന്‍ സാധിച്ചില്ല. പടം കണ്ടു തൃപ്തിയായി.
കുഞ്ഞന്റെ കണ്ണ് അപാരം :)

Binoj (somettan) said...

ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്. സത്യത്തില്‍ വലിയ മരത്തില്‍ ഉണ്ടാകുന്ന പഴമാനെന്നാ ഇത് തിന്നുമ്പോഴും ഐസ് ക്രീം നുണയുംബോഴും കരുതിയിരുന്നത്.:)

സൂത്രന്‍..!! said...

കണ്ടിട്ട് ഹോ സഹിക്കാന്‍ പറ്റാതായി

Rani said...

നിരക്ഷരന്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഉള്ള കാര്യം പറഞ്ഞത് ... നന്നയി എന്ജോയ്‌ ചെയ്തു അല്ലെ ... ഞങ്ങളും ഇങ്ങനെ ഒരു ട്രിപ്പ്‌ പോയിരുന്നു നടുവ് ഒരു പരുവം ആയന്നു പറഞ്ഞാല്‍ മതിയല്ലോ ..