Sunday, August 2, 2009

ഭ്രാന്ത്



ഞാന്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍
അവനെന്റെ കണ്ണില്‍ക്കുത്തി
ഞാന്‍ എന്റെ പ്രണയത്തെപറ്റി
ഓര്‍ത്തപ്പോള്‍
എന്റെ ഓര്‍മ്മ കുമിളകള്‍
അവന്‍ തട്ടിപൊട്ടിച്ചു
വരച്ച ചിത്രത്തിന്റെ ഭംഗി
നോക്കിയിരുന്നപ്പോള്‍
അതിലേക്കവന്‍ ചായമെടുത്തോഴിച്ചു
മൌസ് ക്ലിക്ക് ചെയ്യാന്‍
നോക്കിയപ്പോള്‍
അതിന്റെ ബാറ്ററിയും
അവന്‍ തല്ലി കൊന്നു
ചിന്തിക്കാന്‍ തുനിഞ്ഞാപ്പോള്‍
അവന്‍ നുഴഞ്ഞു കയ്റി
എന്റെ മസ്തിഷ്ക്കത്തില്‍

ഉറങ്ങാമെന്നു കരുതിയപ്പോള്‍
അവിടെയും എത്തിയവന്‍
എന്റെ ഉറക്കു പാട്ടുകളില്‍
കടന്നിരുന്നവന്‍
ആര്‍ത്തട്ടഹസിച്ചു.
എന്റെ സ്വപ്നങ്ങളില്‍
അവന്‍ നായ്ക്കുരണപ്പൊടിയിട്ടു
രാവും പകലുമവന്‍
എന്റെ ചെവിക്കുള്ളില്‍
മൂളികൊണ്ടിരുന്നു
നിനക്ക് ഭ്രാന്താണ്
നിനക്ക് ഭ്രാന്താണ്

ചിത്രത്തിനു കടപ്പാട് ഗൂഗില്‍

49 comments:

Malayali Peringode said...

അതെ... മുഴുത്തഭ്രാന്ത്!!


:D

വരവൂരാൻ said...

ഞാന്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍
അവനെന്റെ കണ്ണില്‍ക്കുത്തി

അതെ.. എനിക്കും കിട്ടി ഒരു കുത്ത്‌

ജെ പി വെട്ടിയാട്ടില്‍ said...

ആര്‍ക്കാ ഇപ്പോ ഭ്രാന്ത് ??

Anil cheleri kumaran said...

ishtatppettu chechi
nannaayittunt

siva // ശിവ said...

തികച്ചും നല്ല വരികള്‍....

hi said...

കാനഡയില്‍ ഇപ്പൊ കൊതുകുശല്യം കൂടുതലാണോ ? :O

ramanika said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം - എഴുതിയ ആള്‍ക്കാണോ വായിച്ച ആള്‍ക്കണോ ഭ്രാന്ത്-
നന്നായി !

raj said...

ഇതിപ്പൊ ആർക്കാ ഭ്രാന്ത്.. ഇതു നല്ല തമാശ..ഹഹ.. ഹി ഹി.. ഇനി എനിക്കെങ്ങാനും ആണൊ ഭ്രാന്ത്..ആ എന്തെങ്കിലുമാവട്ടെ..ഹ ഹ ഹ ഹി ഹി ഹി കൂയി,.. എനിക്കു ഭ്രാന്തില്ലേഏഏ..

രാജന്‍ വെങ്ങര said...

ഞാന്‍ നിനക്കു പ്രാന്താണു എന്നു ചെറുതായി പറഞ്ഞതല്ലെ ഉള്ളൂ...അപ്പോഴേക്കും ഇങ്ങിനെ....

pandavas... said...

പൊസ്റ്റ് വായിചപ്പൊ ഇഷ്ടപ്പൊട്ടു...
കമെന്റ് നോക്കിയപ്പൊ നിറയെ ഭ്രാന്തന്മാര്‍.
ഞാനും കൂടുന്നു..
മുന്നോട്ട് മുന്നോട്ട് ഭ്രാന്തന്മാരേ മുന്നോട്ട്....

താരകൻ said...

രാവും പകലുമവന്‍
എന്റെ ചെവിക്കുള്ളില്‍
മൂളികൊണ്ടിരുന്നു
നിനക്ക് ഭ്രാന്താണ്
നിനക്ക് ഭ്രാന്താണ് ..auditory hallucination കുറിച്ച് എവിടെയൊ വായിച്ചത് ഓർക്കുന്നു..നല്ല കവിത.

സന്തോഷ്‌ പല്ലശ്ശന said...

ആരാ കക്ഷി ...

നിങ്ങളെ ഇങ്ങിനെ ഉപദ്രവിക്കുന്ന നിങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍, ഏകാന്തതകളില്‍, ഇങ്ങിനെ കേറി വേണ്ടാതീനം കാണിക്കുന്ന ആ അവന്‍ ആരാണ്‌...
ഒരു ചെറിയ സൂചന.....എല്ലാ വരികളിലും തിരഞ്ഞു കമന്‍റുകളിലും തിരഞ്ഞു ആരെങ്കിലും കണ്ടെത്തിയോ എന്നറിയാന്‍. അബ്കാരി പറഞ്ഞ കൊതുകല്ല ചിത്രങ്ങളില്‍ ചായം തളിക്കുകയും ഒര്‍മ്മക്കുമിളകളെ തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്ന ഇവന്‍ തെമ്മാടിത്തരത്തിനു കൈയ്യും കാലും മുളച്ച ഒരു വില്ലന്‍ തന്നെ.

രഹസ്യമായി ഞാനൊന്നു ചോദിച്ചോട്ടേ ....ഈ ഇവന്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ള നമ്മുടെ തന്നെ ഭ്രാന്തല്ലെ... ?

അല്ലെ... ????

പൊറാടത്ത് said...

“എന്റെ സ്വപ്നങ്ങളില്‍
അവന്‍ നായ്ക്കുരണപ്പൊടിയിട്ടു“

ശരിയ്ക്കും ഭ്രാന്ത് തന്നെ.. :)

Kaithamullu said...

അപ്പോ ശരിക്കും വട്ടാ, അല്ലേ?

(നന്നായിരിക്കുന്നു ഈ ഭ്രാന്ത്!)

Unknown said...

ഈ ഭ്രാന്ത് ഇഷ്ടപ്പെടുന്നതും ഭ്രാന്ത്‌ .....
അങ്ങനെയെങ്കില്‍ ഞാനും ഭ്രാന്തന്‍ .....
എങ്കിലും ആരായിരിക്കും ആ കള്ളന്‍ ?????????????????????

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഉന്മാദത്തിന്റെ അത്യുന്നതിയിലാണു സർഗാത്മകത കൂടുന്നത് എന്ന് പറയാറുണ്ട്.തനിയ്ക്ക് ഏറ്റവും നന്നായി എഴുതാൻ സാധിച്ചത് ഭ്രാന്തുണ്ടായിരുന്ന സമയത്താണെന്ന് ബഷീർ പറയുന്നു.അതു കൊണ്ട് തന്നെ സമൂഹം ഭ്രാന്തനെന്ന് മുദ്ര കുത്തിയാലും ഒരു സാഹിത്യകാരൻ/കാരി നിരാശപ്പെടേണ്ട കാര്യമില്ല.സ്വയം എറ്റെടുക്കുന്ന ഭ്രാന്തിലൂടെ സമൂഹത്തിൽ വെളിച്ചം വീശുകയാണവൻ ചെയ്യുന്നത്...നാറാണത്ത് ഭ്രാന്തന്റെ കഥപോലെ.

അതുകൊണ്ട് തന്നെ ആ സർഗാത്മകതയെ തച്ചുടക്കാൻ ആരു ശ്രമിച്ചാലും വഴങ്ങേണ്ടതില്ല..

ആശംസകൾ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതൊക്കെ സഹിക്കാന്‍ പറ്റിയില്ലേല്‍ ഈ ബൂലോകത്തെ എങ്ങനെ പിടിച്ചു നില്‍ക്കും? കുറച്ചൂടെ കഴിഞ്ഞാല്‍ ബൂലോകം മുഴുവനും ഇതു തന്നെയവും അവസ്ഥ. ഇതു കുറച്ച് നേരത്തേ ആയിപ്പോയി....സാരമില്ലാ പോട്ടന്നേ.

ചിന്തകളും വരികളും മനോഹരം

തിളക്കത്തില്‍ മാണിക്യം തന്നെ....

ശ്രീ said...

കൊള്ളാം ചേച്ചീ...

Jayasree Lakshmy Kumar said...

MaanikyEchchee.....waky waky..

നരിക്കുന്നൻ said...

ഈ ഭ്രാന്തിൽ നിന്നും എനിക്ക് കിട്ടുന്ന ഈ അക്ഷരങ്ങൾ മതി.. ഈ ഭ്രാന്തെന്നെ ചീന്തിയെറിഞ്ഞോട്ടെ..

അനില്‍@ബ്ലോഗ് // anil said...

എല്ലാവരുടേയും സഹചാരി.

K C G said...

ജോച്ച്യേ അതാരാ അങ്ങനെ വേണ്ടാതീനമൊക്കെ പറഞ്ഞ് അലട്ടുന്നയാള്‍? ഞാന്‍ വിചാരിക്കണ ആളാണോ?

ചിലനേരത്ത് നമുക്കെല്ലാവര്‍ക്കും ഇങ്ങനെയൊക്കെതോന്നും അല്ലേ?
ആ തോന്നലുകള്‍ കവിതയാക്കിയപ്പോള്‍ നന്നായിരിക്കുന്നു.

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

എന്റെ സ്വപ്നങ്ങളില്‍
അവന്‍ നായ്ക്കുരണപ്പൊടിയിട്ടു
രാവും പകലുമവന്‍
എന്റെ ചെവിക്കുള്ളില്‍
മൂളികൊണ്ടിരുന്നു
നിനക്ക് ഭ്രാന്താണ്...!!

ഭ്രാന്തു നല്‍കിയവന്തന്നെ ഭ്രാന്തനെന്നു വിളിക്കുന്ന ഇന്നിനെ വരച്ചുകാട്ടിയിരിക്കുന്നു...!!

ആശംസകള്‍..

saju john said...

ചേച്ചി,

ഞാന്‍ കൂട്ട് വെട്ടി.......

:)

ഗിരീഷ്‌ എ എസ്‌ said...

നല്ല കവിത
ഇനിയും ഒരുപാടെഴുതുക

പൈങ്ങോടന്‍ said...

പാവം. രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഭ്രാന്തുപിടിച്ചു

Unknown said...

അസ്വസ്ഥം ആയ ഒരു മനസ്സിന്റെ തേങ്ങലുകള്‍……….
മനുഷ്യനു ഭ്രാന്തു വരുന്നത് അവന്‍ വിശ്വാസി അല്ലാതാകുമ്പോഴും………..കൂടുതല്‍ വിശ്വാസി ആകുമ്പോഴും ആണ്……….!!!
ദുരൂഹത നിറഞ്ഞു നില്‍ക്കുന്ന…….താള നിബധം ആയ ഒരു കവിത…..

cloth merchant said...

ചേച്ചിയെ ,
ഒന്നും പറയാനില്ല.നമിച്ചു.
സ്വപ്നങ്ങളില്‍ നയ്ക്കരണ പോടീ ഇട്ടാല്‍ എന്ട് സംഭവിക്കും എന്ന സംശയം മാത്രം ബാക്കി.

Faizal Kondotty said...

വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഭ്രാന്തരെന്നു മുദ്ര കുത്തപ്പെടാന്‍ സാധ്യതകള്‍ ഏറെയുള്ള സമകാലീന ലോകത്തേക്ക് ചേച്ചിയുടെ വക നല്ലൊരു കവിത

മയൂര said...

“ആലാഹേരെ നമസ്കാരം” ചൊല്ലണോ :)

Typist | എഴുത്തുകാരി said...

വല്ലാത്തൊരു ഭ്രാന്ത് തന്നെ.

Appu Adyakshari said...

നന്നായിട്ടുണ്ട് ചേച്ചീ

Unknown said...

ശരിയ്ക്കും ഭ്രാന്ത് തന്നെ..........

ചാണക്യന്‍ said...

ഇവിടെ ആകെ മൊത്തം ടോട്ടല്‍ ഭ്രാന്താണല്ലോ?:):)
ഞാന്‍ സ്റ്റാന്റ് വിടുന്നു...:):)
ണിം....ണിം....ണിം....

smitha adharsh said...

ഈ ഭ്രാന്ത് ഒരു വല്ലാത്ത സാധനം തന്നെ അല്ലെ?

Sandhya said...

ചേച്ചീ -

ഉന്മാദാവസ്ഥയിലിരുന്ന് എഴുതിയാല്‍ നല്ല കൃതിയകള്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല. സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്ന ചില ചില്ലറ ഭ്രാന്തുകള്‍ ( ഉദാ: ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു.. )

പക്ഷേ ഈ പദ്യഗദ്യക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നതെന്തായാലും ആരോഗ്യകരമായ ഒരു ഭ്രാന്തല്ല :) മനസിനെയും ചിന്തകളെയും ഓര്‍മ്മകളെയും കാഴ്ച്ചയെയും മറ്റു പഞ്ചേന്ദ്രിയങ്ങളെയും ബാധിക്കുന്ന ഒരു തരം അസ്വസ്ഥത ... സര്‍ഗ്ഗാത്മകതയെ പ്രതികൂലമായ അനാരോഗ്യകരമായ ഭ്രാന്ത്..

തുറന്നു സംസാരിക്കാനൊരാളും തലചായ്കാന്‍ ഒരു തോളുമുണ്ടെങ്കില്‍‍ ഇതൊരു പ്രശ്നമേയല്ലാ.. :) :) :)

- സസ്നേഹം, സന്ധ്യ

മാണിക്യം said...

മലയാ‍ളി.... ആദ്യ അഭിപ്രായത്തിനു നന്ദി

വരവൂരാൻ എനിക്കും കിട്ടി ഒരു കുത്ത്‌ ... യ്യോ മനപൂര്‍‌വ്വമല്ലാ കെട്ടോ

ജെ പി വെട്ടിയാട്ടില്‍ ആര്‍ക്കാ ഇപ്പോ ഭ്രാന്ത് ?? എന്താ ജെപി പിന്നെയും ഒരു സംശയം?

കുമാരന്‍ ..അതു ശരി എനിക്ക് ഭ്രാന്തു വന്നത് ഇഷ്ടമയിന്നോ?

ശിവ നന്ദി ശിവാ

അബ്‌കാരി:കാനഡയില്‍ ഇപ്പൊ കൊതുകുശല്യം കൂടുതലാണോ ?
ഇതു വായിച്ചിട്ട് ഞാന്‍ ഒന്നു കൂടി ഞാന്‍ എഴുതിയത് വായിച്ചു .. ചിരിച്ചു പോയി ഷമ്മികുട്ടാ

മാണിക്യം said...

ramanika : ആ ഒരു വിഭ്രാന്തി ഉണ്ടാക്കാന്‍ തന്നെയാ ഞാനും ശ്രമിച്ചത്

raj: എനിക്കു ഭ്രാന്തില്ലേഏഏ.. എനിക്ക് അറിയാരുന്നു നീ ഒരിക്കലും സമ്മതിച്ചു തരില്ലന്ന്

രാജന്‍ വെങ്ങര: ഞാന്‍ നിനക്കു പ്രാന്താണു എന്നു ചെറുതായി പറഞ്ഞതല്ലെ ഉള്ളൂ...അപ്പോഴേക്കും ഇങ്ങിനെ....
ഞാന്‍ ഇപ്പൊ അങ്ങനാ സത്യം ആരു പറഞ്ഞാലും .....

Pandavas : അതെ അതു തന്നെ !!മുന്നോട്ട് മുന്നോട്ട് ഭ്രാന്തന്മാരേ മുന്നോട്ട്....

താരകൻ: ..auditory hallucination മാത്രമാണൊന്ന് ഒരു സന്ദേഹം എനിക്കും...

മാണിക്യം said...

സന്തോഷ്‌ പല്ലശ്ശന, ഈ കവിതക്ക് കിട്ടിയ ഏറ്റവും നല്ല കമന്റ് തങ്കളുടെതാണെന്ന്
പലരും വന്നു പറഞ്ഞു .. നന്ദി സന്തോഷ്

പൊറാടത്ത് .....ശരിയ്ക്കും ഭ്രാന്ത് തന്നെ.. ഇപ്പൊള്‍ മനസ്സിലായെ :)

കൈതമുള്ള് ... അപ്പോ ശരിക്കും വട്ടാ, അല്ലേ? എന്നു ചോദിച്ചാല്‍ അതിപ്പോ ...

മോഹനന്‍ .. അഭിപ്രായത്തിനു പെരുത്ത് നന്ദി...

സുനിൽ കൃഷ്ണന്റെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി

മാണിക്യം said...

കിലുക്കാംപെട്ടി ...ഇതു കുറച്ച് നേരത്തേ ആയിപ്പോയി....യൂ റ്റൂ കിലുക്ക്സ്

ശ്രീ കൊള്ളാം ചേച്ചീ... അതു ശരി ഭ്രന്തും കൊള്ളാം അല്ലെ? എന്റെ ശ്രീകുട്ടാ!

lakshmy .. കൊച്ചേ എന്തുവാ ആ പറഞ്ഞേ
ദേ സൂക്ഷിച്ച് ങാഃആ പറഞ്ഞില്ലന്നു വേണ്ടാ..

നരിക്കുന്നൻ ... ഈ ഭ്രാന്തിൽ നിന്നും എനിക്ക് കിട്ടുന്ന ഈ അക്ഷരങ്ങൾ മതി.. നരീ നന്ദീ

അനിൽ@ബ്ലൊഗ് .... ഈ കൂട്ട് ഇല്ലങ്കില്‍....

ഗീത് ...ഞാന്‍ വിചാരിക്കണ ആളാണോ? വ്വോ തന്നെ തന്നെ
ഗോപീ .... നന്ദീസ്

നട്ടപിരാന്തന്‍....... എന്റോടപ്പിറപ്പെ ഞാനൊന്നു പറഞ്ഞന്നല്ലേയുള്ളു

ഗിരീഷ്‌ എ എസ്‌ ...ഇനിയും ഒരുപാടെഴുതുക ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഇതിനാ കൊരങ്ങന് ഏണി വച്ചു കൊടുകുക എന്നു പറയുന്നേ

മാണിക്യം said...

പൈങ്ങൂ നീ ആരാ ആ? ഇന്നാ പിടിച്ചോ നന്ദി ഹയ്യടാ നന്ദി, അതും നിനക്ക്!!

Baby ദുരൂഹത നിറഞ്ഞു നില്‍ക്കുന്ന…….താള നിബധം ആയ ...ബ്യേബിയേ :)

cloth merchant സ്വപ്നങ്ങളില്‍ നയ്ക്കരണ പോടീ ഇട്ടാല്‍ ...
ചൊറിഞ്ഞ സ്വപ്നങ്ങള്‍ വന്നു വിളിച്ചുണര്‍ത്തി കൊണ്ടെ ഇരിക്കും

Faizal Kondotty .... അല്ലന്നേ ഇതു ഒര്‍‌ജിനല്‍ തന്നെ!

മയൂര ഓ ആയിക്കോട്ടെ

എഴുത്തുകാരി വല്ലാത്തൊരു ഭ്രാന്ത് തന്നെ. സമ്മതിച്ചേ അത്രെയുമേ ഞാനും ഉദ്ദേശിച്ചുള്ളു

അപ്പു .. ഏതാ അപ്പൂ ഭ്രാന്തോ ഹ ഹ ഹാ

മുരളിക... ശരിയ്ക്കും വള്രെ കുറച്ചു പേര്‍ക്കെ ഇനത്തെ തിരിച്ചറിയാന്‍ പറ്റൂ

ചാണക്യന്‍ .. ഹി ഹി ഹി ആ പോയ പുള്ളി ഹി ഹി ഹി
smitha adharsh അതു പിന്നെ പറയാനുണ്ടോ?

Sandhya ഞാന്‍ നോക്കിയിരിക്കുവാരുന്നു നീ വേഗം തിരിച്ചു വാ മതി കറങ്ങിയത്

അരുണ്‍ കരിമുട്ടം said...

ആരാണവന്‍??
കൊല്ലവനെ!!
:)

ഏറനാടന്‍ said...

ഭ്രാന്ത് ഒരു വിധത്തില്‍ എല്ലാവരിലും മയങ്ങിക്കിടപ്പുണ്ട്. അത് ചങ്ങല പൊട്ടിച്ച് പുറത്ത് ചാടില്ലെങ്കില്‍, നല്ല സര്‍ഗ്ഗവൈഭവം തുളുമ്പിവരും.

അനീഷ് രവീന്ദ്രൻ said...

“ഉടുമ്പ് രാഘവൻ” അവനാണ് പ്രതി. കമന്റിന്റെ നീളവും മഷിയുടെ നിറവും വെച്ച് കമന്റിയ ആളെ ഞാൻ കണ്ടു പിടിച്ചു. മ്മക്ക് കൊട്ടേഷൻ കൊടുക്കാം. ജോച്ചി വിഷമിക്കണ്ട. (കടപ്പാട്: കിന്റൽ വർക്കി)

ഒ:ടോ: തമാശിച്ചതാ. വിവരക്കേടാണെന്ന് കരുതി ഓടിച്ച് വിട്ടാൽ ഞാൻ പോയി.പേപ്പർ വെയ്റ്റ് ഓർമ്മയുണ്ട്!

Sureshkumar Punjhayil said...

Ayalkku budhiyundu...!

Manoharam chechy... Ashamsakal...!
( Ennil ninnu pakarnnathonnumallallo..!!! )

yousufpa said...

ഈ ഭ്രാന്ത് വല്ലാത്തൊരു ഭ്രാന്ത് തന്നെ, അല്ലേ..?. കൊള്ളാം നന്നായെഴുതി.

രഞ്ജിത് വിശ്വം I ranji said...

ഞാന്‍ ഒന്നും പറഞ്ഞില്ല..
പിന്നെയും അവന്‍ തുടര്ന്നപ്പോള്‍
ഞാന്‍ എന്‍റെ നിലക്കണ്ണാടി
അവനു നേര്‍ക്കു തിരിച്ചു വെച്ചു..
അതിലെ സ്വന്തം പ്രതിബിംബത്തെക്കണ്ട്
അവന്‍ പേടിച്ചലറി..
പിന്നെ എന്‍റെ കാതിലവന്‍
പതുക്കെ പറഞ്ഞു
നിനക്കല്ല ഭ്രാന്ത്...

Sabu Kottotty said...

കമന്റെഴുതാന്‍ തുനിഞ്ഞപ്പോള്‍ മാത്രം ആരും കൈ വെട്ടാന്‍ വന്നില്ല. അതുകൊണ്ടുതന്നെ ഭ്രാന്തന്‍ കവിത വളരെനന്നായി..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആകെ പ്രോബ്ളംസാണല്ലോ കുറച്ചുകാലമായി..

അവസാനം ഇതുമായി,

ലിസബു ഉട്ടാഅപ്പിയോ അവിടെ ഉണ്ടോ?
ഐ മീന്‍, ചെമ്പരത്തി !! :)