Saturday, August 22, 2009
തിരിച്ചറിവ്............
പറയാനൊരുനൂറു കൂട്ടമെങ്കിലും
ശബ്ദവും വാക്കുകളും
ഞാനിന്നൊളിക്കുന്നു
മൗനം വാചാലമാവുന്നു ..
ആ വാചാലത നീയറിഞ്ഞപ്പോള്‍
ഞാനറിയാതൊന്നു ചിരിച്ചു...
ഞാന്‍ ചിരിക്കുന്നത്
നീ കാണുന്നുണ്ടോ?
ഒരേ നേരം ദൈവത്തേയും
ചെകുത്താനെയും ചുമക്കുവാന്‍
ആവുന്നത് മനുഷ്യനു മാത്രം
എറിഞ്ഞു പോയ കല്ലും
പറഞ്ഞു പോയ വാക്കും
തിരിച്ചെടുക്കാനാവില്ലെന്ന
തിരിച്ചറിവും
മിന്നല്‍ പോലെ
ഇടയ്ക്കെപ്പോഴെങ്കിലും
വന്നു പോകുന്നുവോ?....
ഈ നിമിഷത്തെ പിടിച്ചു
നിര്‍ത്താനായെങ്കില്‍
മൗനത്താലെഴുതിയ ഗാഥ
നിനക്കൊന്നുവായ്ക്കാനായെങ്കിലെന്നു
വെറുതെഞാനിന്നോര്‍ത്തുപോകുന്നു
ചിത്രം കടപ്പാട് ഗൂഗിള്‍
Subscribe to:
Post Comments (Atom)
17 comments:
അതെ,
ഒരു നേരം ദൈവത്തേയും ചെകുത്താനെയും ചുമക്കാനാവുന്നത് മനുഷ്യനു മത്രമാണ്.
ഓ.ടോ.
രാമചന്ദ്രന്റെ ഇന്നലത്തെ കവിതയുടെ പേര് ഇതു തന്നെ അല്ലായിരുന്നോ?
ഈ നിമിഷത്തെ പിടിച്ചു
നിര്‍ത്താനായെങ്കില്‍
മൗനത്താലെഴുതിയ ഗാഥ
നിനക്കൊന്നുവായ്ക്കാനായെങ്കിലെന്നു
അങ്ങനൊരു മോഹം
"മൗനത്താലെഴുതിയ ഗാഥ
നിനക്കൊന്നുവായിക്കാനായെങ്കിലെന്നു
വെറുതെഞാനിന്നോര്‍ത്തുപോകുന്നു"
ഹൌ...
പറായാതെ പറയുന്ന വാക്കുകള്‍ക്കും, ഗദ്ഗദങള്ക്കു പോലും എന്തെല്ലാം പറയാനുണ്ടാകും...
നല്ല കവിത ചേച്ചീ...
ആശംസകള്‍
വായിച്ചു...
എന്തോ...
എന്റെ ഹൃദയം മരവിച്ചുവോ...?
കമെന്റൊന്നും വരുന്നില്ലാ....
ചിലപ്പോള്‍ ഒന്നു കൂടി ഈ വഴി വന്നേക്കാം....
കറുപ്പും വെളുപ്പും നമ്മള്‍ക്കു പകര്‍ന്നു കിട്ടിയതാണ്........
സൂര്യനില്‍ നിന്ന്.........
ചന്ദ്രനില്‍ നിന്ന്.........
അപ്പോള്‍ പിശാചും ദൈവവും നമ്മളില്‍ വസിക്കാതെ വയ്യ.........
അതിന്റെ സമ്മേളനങ്ങള്‍ക്കും അങ്കത്തിനും സാക്ഷിയാകേണ്ടി വരും
കവിത പുതു ചിന്തകള്‍ക്കു വഴിമരുന്നിടട്ടെ..........
എന്തൊക്കെയൊ മനസ്സില്‍ വച്ഛു .........
ബാക്കി ഉള്ളവരെ അതു പറയാതെ "പറഞ്ഞു" നട്ടം തിരിയിക്കുന്നു.........!!!
അതാണെ ശരിക്കുള്ള കമെന്റ്..........!
പറയാനൊരുനൂറു കൂട്ടമെങ്കിലും
ശബ്ദവും വാക്കുകളും
ഞാനിന്നൊളിക്കുന്നു
Ini olikkenda chechy...!
Manoharam, Ashamsakal...!!!
മൌനം വിദ്വാനു ഭൂഷണം....!
ചില മൌനങ്ങൾക്ക് ആയിരം വാക്കുകളേക്കാൾ ശക്തിയും അർത്ഥവും ഉണ്ടാകും..അതു മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും..
നല്ല വരികൾ..ആശംസകൾ!
ഒരു നിമിഷത്തെ
ഒരു നിമിഷത്തേക്കെങ്കിലും
പിടിച്ചു നിര്‍ത്താനായെങ്കില്‍?
ആ വാചാലത നീയറിഞ്ഞപ്പോള്‍
ഞാനറിയാതൊന്നു ചിരിച്ചു...
ഞാന്‍ ചിരിക്കുന്നത്
നീ കാണുന്നുണ്ടോ............ങൂം..... കൂടുതല്‍ പറയണ്ടല്ലോ.............
"എറിഞ്ഞു പോയ കല്ലും
പറഞ്ഞു പോയ വാക്കും
തിരിച്ചെടുക്കാനാവില്ലെന്ന
തിരിച്ചറിവും..."
ആ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ ഇത്രയ്ക്ക് പിണക്കങ്ങളും പരിഭവങ്ങളുമുണ്ടാകുമോ...
നല്ല വരികള്‍, ചേച്ചീ
ഒരേ നേരം ദൈവത്തേയും
ചെകുത്താനെയും ചുമക്കുവാന്‍
ആവുന്നത് മനുഷ്യനു മാത്രം
എന്റെ അറിവില്ലായ്മ
എന്നെ ഈ വരികള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങി
മാണിക്യവും മരതകവും വാരിയെടുക്കാന്‍
അനുവദിക്കുന്നതേയില്ല .....
ഈ നിമിഷത്തെ പിടിച്ചു
നിര്‍ത്താനായെങ്കില്‍..
സുന്ദരം. മനോഹരം ഈ വരികൾ
ആശംസകൾ
ഈ ഓർമ്മ വെറുതെ ആവാതിരിയ്ക്കട്ടെ.
ഓണാശംസകൾ.
ഒരു നീണ്ട മൌനമാവട്ടെ എന്റെ കമന്റ്
- സസ്നേഹം, സന്ധ്യ
മൌനം കൊണ്ടെഴുതിയാ ഈ വരികൾ വായിക്കാതിരിക്കില്ല. മറുപടിയും മൌനമായി മാറുമോ?
Post a Comment