Saturday, January 9, 2010

ദൂരേ അങ്ങ് ദൂരെ......

Posted by Picasa



ചിലപ്പോള്‍ തോന്നാറുണ്ട്
സൌഹൃദങ്ങളും
നിലാവുപോലെയാണെന്ന്..
ശൂന്യമായ മനസ്സിലേക്ക്
ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക
ദിവസങ്ങള്‍ കൊണ്ട്
അതു വളര്‍ന്ന് സുഖകരമായ
ഒരു നിലാവെളിച്ചം പോലെ
കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട
കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ
കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന
ഒരു സാന്ത്വന നിലാവ്....
ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
ആ അനന്തമായാ വിഹായസ്സില്‍
എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !


എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു!

45 comments:

ഏ.ആര്‍. നജീം said...

അതെ, ചില സൗഹൃദങ്ങള്‍ നിലാവു പോലെതന്നെ. പകല്‍ കത്തുന്ന സൂര്യപ്രഭയില്‍ അത് കാണാന്‍ സാധിച്ചില്ലെന്ന് വരാം. പക്ഷേ രാത്രിയുടെ യാമങ്ങളില്‍ അവ നമ്മോടൊപ്പമുണ്ടാവുക തന്നെ ചെയ്യും

നല്ല ചിന്ത മാണിക്ക്യം

Lathika subhash said...

ശരിയാണ്.
ചിലപ്പോഴൊക്കെ
സൌഹൃദം
നിലാവു
പോലെയാണ്.
എന്റെ
പ്രിയ
മാണിക്യാമ്മേ
നവവത്സരത്തിന്
എല്ലാ
നന്മകളും
നേരുന്നു.

ചാണക്യന്‍ said...

നിലാവു പോലൊരു സൌഹൃദം.....

നിരക്ഷരൻ said...

പാല്‍നിലാവ് പോലെ. നന്ദി ചേച്ചീ.

ഹരീഷ് തൊടുപുഴ said...

ചിലപ്പോള്‍ തോന്നാറുണ്ട്
സൌഹൃദങ്ങളും
നിലാവുപോലെയാണെന്ന്..

ആണോ..??

Sabu Kottotty said...

ഇതായിരിയ്ക്കട്ടെ എന്നും ബൂലോകം...

ശ്രീ said...

ആഹാ... നിലാവു പോലെയുള്ള സൌഹൃദം! നല്ല ആശയം ചേച്ചീ

pandavas... said...

ഞാനും നിലാവില്‍....

Anil cheleri kumaran said...

ആ അനന്തമായാ വിഹായസ്സില്‍
എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക .

നല്ല വരികള്‍.

Typist | എഴുത്തുകാരി said...

നിലാവുപോലൊരു സൌഹൃദം. കേള്‍ക്കാന്‍ തന്നെ ഒരു സുഖം.

jayanEvoor said...

അതെ!
നിറനിലാവു പോലെ...
കൈതപ്പൂമണം പോലെ...
ഒരു കുളിർകാറ്റു പോലെ...
ഓമൽച്ചിന്തുപോലെ...

keraladasanunni said...

സൌഹൃദം നിലാവിനെ പോലെ ഹൃദയഹാരിയാണ്. നല്ല ആശയം.
Palakkattettan.

മനോഹര്‍ കെവി said...

എന്റെ സൌഹൃദവും ഒരു നിലാവ് പോലെയാണെന്ന് കരുതുന്നു. ( പാല്‍ നിലാവും, നറു നിലാവും പോട്ടെ, ഒരു "സീധസാധ" നിലാവ് ).
നല്ലൊരു ആശയം തന്നെ. അഭിനന്ദനങ്ങള്‍ ..


( പക്ഷെ ചിലരുടെ ഫോണ്‍ വരുമ്പോള്‍, നില്ലാവല്ല , സുനാമി ഓര്മ വരാറില്ലേ ?? )

വാഴക്കോടന്‍ ‍// vazhakodan said...

ശരിയാ ചിലപ്പോഴൊക്കെ സൌഹൃദം നിലാവു പോലെയാണ്.
ചിലപ്പോള്‍..... :)

Sandhya said...

സ്നേഹിക്കുന്നവര്‍ നമ്മളെപ്പറ്റി ഓര്‍ക്കുമ്പോള്‍ നിലാവു വിരിയുന്നു അല്ലേ?

അപ്പോള്‍ അമാവാസിക്കോ? ;) (വെറുതെ ഒരു കുസൃതിക്ക് ചോദിച്ചതാണേ ;))

- സന്ധ്യ :)

സജി said...

ചിലതല്ല....എല്ലാ സൌഹൃതങ്ങളു നിലാവു പോലെ തന്നെ...
പക്ഷേ, അല്പ കാലത്തേയ്ക്കു മാത്രം..
പിന്നെ അമാവാസി..
ഇതാണു സത്യം..

എന്നാല്‍ ചുരുക്കം ചിലവ.. ഒരിക്കലും അവസാനിക്കാത്ത നിലാവു പോലെ...
പുതുവര്‍ഷത്തില്‍ നിലക്കാത്ത നിലാവുപോലുള്ള സുഹൃതങ്ങള്‍ ഉണ്ടാവട്ടെ..

രഘുനാഥന്‍ said...

വളരെ ശരിയാണ് .. നല്ല സൌഹൃദങ്ങള്‍ നിലാവ് പോലെയാണ്..

ഹരിയണ്ണന്‍@Hariyannan said...

ഞാനും നിലാവുകൊണ്ടു.

കവിത വളരെ ഇഷ്ടപ്പെട്ടു.
പ്രത്യേകിച്ചും,“കാണാത്ത നിലാവിനെ തേടി ജാലകവാതിലില്‍ മിഴിചേര്‍ത്തു നില്‍ക്കുമ്പോള്‍ അറിയുകദൂരേ അങ്ങ് ദൂരെ........!”

ആഗ്നേയ said...

അമാവാസി മറ്റൊരു ഉദയത്തിലേക്കുള്ള കാൽ‌വയ്പ്പല്ലേ ..
നന്നയി ചേച്ചീ..:-)

chithrakaran:ചിത്രകാരന്‍ said...

സൌഹൃദം നിലാവെളിച്ചമാകുന്നത് നല്ലതാണ്.
അപ്പഴെ കവിത എഴുതാനാകു... :)
സൌഹൃദത്തിന്റെ നട്ടുച്ച ഒന്നലോചിച്ചുനോക്കു!

ആശംസകള്‍ മാണിക്ക്യച്ചേച്ചി !!!

Senu Eapen Thomas, Poovathoor said...

ഹും. ഇതു ചേച്ചി തന്നെ എഴുതണം. ഞാന്‍ ചേച്ചിയുടെ അവധിയും കറക്കവും എല്ലാം കഴിഞ്ഞു വന്ന് ഒരു കത്ത്‌ അയയ്ച്ചിട്ട്‌, യേഹെ,..ഒരു അനക്കവും ഇല്ല.

ഇപ്പോള്‍ 2010ല്‍ പുതിയ ഒരു കണ്ടു പിടുത്തവും... സൗഹൃദ്ദം നിലാവു പോലെയാണെന്ന്.

ഇന്നലെ സൂര്യഗ്രഹണം കഴിഞ്ഞു. അതു കൊണ്ട്‌ സൗഹൃദ്ദം സൂര്യഗ്രഹണം പോലെയാണെന്ന് ചുമ്മാ ഒരു കാച്ച്‌ ഞാനും കാച്ചുന്നു. ഇങ്ങനെയൊക്കെയാണു ബുദ്ധി ജീവികള്‍ ജനിക്കുന്നത്‌.

പിന്നെ ഞാന്‍ ഇവിടെയൊക്കെയുണ്ടെ....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അതീവഹൃദ്യം ഈ വരികള്‍.

സൌഹൃദത്തിന്റെ കുളുര്‍നിലാവ് അസ്തമിക്കാതിരിക്കട്ടെ.

ആശംസകള്‍..

ഗീത said...

സത്യം സത്യം ജോച്ചീ. സൌഹൃദം നിലാവു പോലെ തന്നെ. ആദ്യം നേര്‍ത്ത ചന്ദ്രക്കലയായി വന്ന് വളര്‍ന്ന് പൂര്‍ണതയിലെത്തുമ്പോള്‍ വല്ലാത്ത സന്തോഷം. പക്ഷേ പൂര്‍‍ണ്ണതയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അതു മെല്ലെ ക്ഷയിക്കാന്‍ തുടങ്ങും. അപ്പോഴാണ് സങ്കടം. ചില സൌഹൃദങ്ങള്‍ അങ്ങനെ ക്ഷയിച്ചു ക്ഷയിച്ച് ഇല്ലാതാകും. ചിലത് ക്ഷയിച്ചാലും ഒരിക്കല്‍ പൊഴിച്ച പൂനിലാവെളിച്ചം ഓര്‍മ്മയിലെങ്കിലും നിലനില്‍ക്കും. രണ്ടായാലും ഇത്തിരി സങ്കടം തന്നെ.

നല്ല നല്ല നല്ല കവിത. ആശംസകള്‍.

ബഷീർ said...

നിലാവു പോലെ നല്ല വരികൾ...

നല്ല സൌഹൃദങ്ങൾ എന്നുമുണ്ടാവട്ടെ..
ആശംസകളോടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്നും എവിടെയൊക്കെയോ കത്തിക്കൊണ്ടിരിക്കുന്ന് താരങ്ങളെപ്പോലെയാണു സൌഹൃദം എന്നു പറയാറില്ലേ? ഒരു പക്ഷേ എന്നും അവയെ നാം കാണുന്നില്ലായിരിക്കാം.എങ്കിലും എവിടെയൊക്കെയോ നമുക്കായി പ്രകാശം ചൊരിഞ്ഞു കൊണ്ട് അവ നില്‍ക്കുന്നു......

ദൂരെയിരിക്കുമ്പോളും ആ ഹൃദയമിടിപ്പിന്റെ താളം ഞാനറിയുന്നു....ഓരോ മന്ദഹാസത്തിലും വിരിയുന്ന മഴവില്ലിന്‍ വര്‍ണ്ണശോഭയില്‍ സൌഹൃദം പൂത്തുലയുന്നു..

നന്ദി ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...

".. കാണാത്ത നിലാവിനെ തേടി ജാലകവാതിലില്‍ മിഴിചേര്‍ത്തു നില്‍ക്കുമ്പോള്‍ അറിയുകദൂരേ അങ്ങ് ദൂരെ.......... !"

മനസ്സിനെ വളരെയധികം സ്പർശിക്കുന്ന വരികൾ..
(ഗീതേച്ചി പറഞ്ഞതു വളരെ ശരിയാണ്...)

സ്നേഹാശംസകൾ....

പട്ടേപ്പാടം റാംജി said...

"പരിഭവങ്ങളോ ലാഭനഷ്ട
കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ
കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന
ഒരു സാന്ത്വന നിലാവ്...."

വിവരണങ്ങളില്ലാത്ത എന്തോ ഒരു ഇത്....

mukthaRionism said...

കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !

nalla kavitha...
aashamsakaL...

വീകെ said...

ശരിയാണ് ചില സൌഹൃദങ്ങൾ നിലാവു പോലെ തന്നെ...
ഏ.ആർ.നജീം പറഞ്ഞ വാക്കുകൾക്ക് ഒരു അടിവരയിടുന്നു...

ആശംസകൾ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !

സത്യം സത്യം സത്യം......

ആ ഓര്‍മകള്‍ക്കു പോലും എന്തൊരു സുഖം അല്ലേ ചേച്ചീ..

Anonymous said...

ഉറ്റ സൗഹൃദവും അതില്‍ നിന്നു ലഭിക്കുന്ന സമാധാനവും വര്‍ണ്ണനാതീതമാണ്‌. ഭാര്യയ്‌ക്കും ഭര്‍ത്താവിനുമിടയില്‍, അച്ഛനും അമ്മയക്കും മക്കള്‍ക്കുമിടയില്‍, സഹോദരങ്ങള്‍ക്കിടയില്‍ എല്ലാം വേണം ഈ സൗഹൃദം. അപ്പോള്‍ മാത്രമേ ബന്ധങ്ങള്‍ ആസ്വാദ്യമാകൂ. അല്ലാത്തപ്പോഴാണ്‌ പലപ്പോഴും ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നത്‌. താങ്കള്‍ പറഞ്ഞതുപോലെ ശരിയായ സൗഹൃദങ്ങള്‍ക്കിടയില്‍ ദൂരം, വാക്കുകള്‍ ഇവയൊക്കെ തീരെ അപ്രസക്തമാണ്‌.

the man to walk with said...

nilaavu pole..:)

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu...... aashamsakal.......

കൊലകൊമ്പന്‍ said...

നെഗറ്റീവ് : സൌഹൃദം നിലാവ് തന്നെ.. പക്ഷെ നിലാവത്തിറങ്ങുന്ന കോഴികള്‍ എന്നൊരു കൂട്ടരുമുണ്ട്..

സിനു said...

നമ്മെ ഓര്‍മ്മിക്കുന്ന
നാം ഓര്‍മ്മിക്കുന്ന
ഒരു സാന്ത്വന നിലാവ്...
അതെ സൌഹൃദം നിലാവ് പോലെ തന്നെ.
നല്ല വരികളാട്ടോ..

Jishad Cronic said...

നിലാവു പോലൊരു സൌഹൃദം.....

Thabarak Rahman Saahini said...

ആലിലകള്‍ നിലാവുതട്ടി തിളങ്ങുന്നതുപോലെ
ഹൃദ്യം ഈ കവിത.
ആശംസകളോടെ
താബു.

sm sadique said...

സൌഹ്രദങ്ങൾ സങ്കടങ്ങൾ സമ്മാനിക്കുന്നു ; എനിക്ക് ………..

Vayady said...

നിലാവുപോലെ മനോഹരമായ കവിത മനസ്സിലേയ്ക്കിങ്ങിനെ ഒഴുകി വരുന്നു....ഇഷ്ടമായി.

മഴവില്ലും മയില്‍‌പീലിയും said...

യെസ് നിലാവു പോലെ

ഭാനു കളരിക്കല്‍ said...

ഞാനും ആ നിലാവിനെ തേടിക്കൊണ്ടിരിക്കുന്നു.

lekshmi. lachu said...

ചിലതല്ല....എല്ലാ സൌഹൃതങ്ങളു നിലാവു പോലെ തന്നെ...
പക്ഷേ, അല്പ കാലത്തേയ്ക്കു മാത്രം..
പിന്നെ അമാവാസി..
ഇതാണു സത്യം.. നല്ല ആശയം

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിത.ലച്ചുവിന്‍റ പോസ്റ്റിനു വായാടിയോടും കടപ്പാട്

സാബിബാവ said...

നല്ല കവിത എന്ന് എല്ലാരും പറഞ്ഞു എനിക്കും അതുതന്നെ
വായിക്കാന്‍ സുഖമുണ്ടായ കവിത

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതത്തെ അതായിരിക്കുന്ന രീതിയില്‍ തന്നെ അംഗീകരിയ്ക്കുന്നതാണ്‌ ശരിയായ രീതി...