Monday, August 22, 2011

എവിടെയോ കേട്ടത്.....

ഒരു മൌനം,
ഒരു വാക്ക് ,
ഒരു നോട്ടം,
ഒരു സ്പര്‍ശം....

'ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ?
"ഒരു മൌനം ചിലപ്പോള്‍ ഒരു കോടിവാക്കിന്റെ ഫലം ചെയ്യാറുണ്ട്....."
"അതേ, വാചലമായ മൌനം!"... :)

"ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട."
"ഹും! ഒരു നോട്ടം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാറില്ലേ?..

"പക്ഷേ നോട്ടം എത്തുന്നില്ലങ്കില്‍ അവിടെ ശബ്ദം വേണം."

"ഒരുനൂറു വാക്ക് കൊണ്ട് എഴുതി പിടിപ്പിക്കാനാവാത്തത്
ചിലപ്പോള്‍ ഒറ്റ വാക്കില്‍ അല്ലങ്കില്‍ ഒരു വിളിയില്‍ ഒതുക്കാം, അല്ലെ?"

" ശബ്ദം .."
മനസ്സിന്റെ താളം ഭാവം ലയം ഒക്കെ വെളിവാക്കും മുഖം കല്ലാക്കി വയ്ക്കാം
പക്ഷെ ശബ്ദം അതില്‍ എല്ലാ ഭാവവും വെളിപ്പെടും ..
അതു സന്തോഷവും സന്താപവും പ്രണയവും സ്നേഹവും
കനിവും കരുതലും എല്ലാം എല്ലാം... അതാണ് ശബ്ദം...


'പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു.. ......
പുതിയതൊന്ന് തുടങ്ങാന്‍ സമയമില്ലാതെ
നിശബ്ദതയില്‍ നിങ്ങുന്ന സംസാരം
ഈ സന്ദര്‍ഭം ഒരു ഗസല്‍ പോലെ മനോഹരം ആയിരിക്കും, തീവ്രവും!'

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."

സംസാരശേഷി നഷ്ടമായാല്‍ ആംഗ്യവും മതിയാവും!! :)

55 comments:

BIJU KOTTILA said...

'പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു.. ......
പുതിയതൊന്ന് തുടങ്ങാന്‍ സമയമില്ലതെ
നിശബ്ദതയില്‍ നിങ്ങുന്ന സംസാരം
ഈ സന്ദര്‍ഭം ഒരു ഗസല്‍ പോലെ മനോഹരം ആയിരിക്കും, തീവ്രവും!' പെട്ടെന്നൊരു പ്രണയ ഷോട്ട് എടൂത്തതു പോലെ . ഫീൽ ചെയ്തു.

മലയാ‍ളി said...

»'ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ?«

അതുകൊണ്ട്, അധികമൊന്നും പറയുന്നില്ല.

ഒരായിരം വാക്കുകളുടെ ഫലമുള്ള ഒരു കമന്റ്!

വളരെ നാളുകൾക്ക് ശേഷം ഇവിടെ കണ്ടതിൽ സന്തോഷം!
പോസ്റ്റ് നന്നായി, ഹൃദ്യം!

:-)

Sreekumar Vilavath said...

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."

The touch should be sincere.. expressions of love is what the world needs in the coming days.. sometimes it is ok to be passionate expression also

SHANAVAS said...

ഹൃദ്യമായ ചിന്തകള്‍..കൂടുതല്‍ പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ ഗാംഭീര്യം കുറയും...ആശംസകള്‍..

Echmukutty said...

കുറച്ചധികം നീണ്ട ഇടവേളയ്ക്കു ശേഷം ഗംഭീരമായ വരികളുമായാണല്ലോ വരവ്.
അഭിനന്ദനങ്ങൾ.

the man to walk with said...

ശബ്ദത്തില്‍ നിന്നും നിശബ്ദതതയിലേക്ക് ഹൃദയത്തിന്റെ വിനിമയം വളരുമ്പോള്‍ ..

ഇഷ്ടായി പോസ്റ്റ്‌ ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

.

ആളവന്‍താന്‍ said...

പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു.. ......
പുതിയതൊന്ന് തുടങ്ങാന്‍ സമയമില്ലാതെ
നിശബ്ദതയില്‍ നിങ്ങുന്ന സംസാരം
ഈ സന്ദര്‍ഭം ഒരു ഗസല്‍ പോലെ മനോഹരം ആയിരിക്കും, തീവ്രവും

എനിക്കും കൊട്ടിലക്കും ഫീല്‍ ചെയ്തു!

ഇ.എ.സജിം തട്ടത്തുമല said...

വാക്കുകൾക്കപ്പുറത്തെ ഭാഷയെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയാൻ? ഭാഷകൾ നിലവിൽ വരുന്നതിനു മുമ്പ് മനുഷ്യൻ ആംഗ്യങ്ങളും പിന്നെ ചില ശബ്ദങ്ങളും ആ ശബ്ദങ്ങൾ പിന്നെ പിന്നെ ഭാഷയും ഭാഷയ്ക്ക് പിന്നെ ലിപികളും....അങ്ങനെ നാം ഇവിടം വരെയെത്തി. പക്ഷെ ഇന്നും ആംഗ്യത്തിന്റെയും മൌനത്തിന്റെയും നോട്ടത്തിന്റെയും ചിലപ്പോൾ നടത്തത്തിന്റെ പോലും ഭാഷ ശക്തമായി ഇന്നും നാം ഉപയോഗിക്കുന്നു. അതുപോലെ ഉടുപ്പിനും നടപ്പിനും ഒക്കെയുണ്ട് ഒരു ഭാഷ. എല്ലാവർക്കും മനസിലാകുന്ന ഭാഷ. വാക്കുകൾക്കപ്പുറത്തെ ഈ ഭാഷകൾക്കും ചില സ്ഥല-കാല-ദേശഭേദങ്ങൾ ഉണ്ടെങ്കിലും അവയിൽ മിക്കതും കാലാതിവർത്തിയും ദേശാതിവർത്തിയും അണ്!

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല ചിന്തകൾ....
അതിരുകളും.. ഭാഷകളുമില്ലാത്ത ആശയവിനിമയം.. അതിശക്തം....
ഇഷ്ടായി... അഭിനന്ദനങ്ങൾ.....

mini//മിനി said...

ഇടവേളകൾക്ക് ശേഷമായാലും മാണിക്യത്തിന്റെ വാക്കുകൾക്ക് മാണിക്യതിളക്കം, മനസ്സിൽ പതിയുന്നു.

അനില്‍@ബ്ലോഗ് // anil said...

മനോഹരമായ ചിന്തകൾ

പട്ടേപ്പാടം റാംജി said...

ചെറിയ ഒരു ലീവ് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വളരെ നാളുകള്‍ക്ക്‌ ശേഷമുള്ള പോസ്റ്റ്‌ നിസ്സബ്ദമാകുന്ന സംസാരം പോലെ ഗസല്‍ പോലെ മനസ്സില്‍ പതിഞ്ഞു.

keraladasanunni said...

"ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട."

വളരെ സത്യം.

അന്ന്യൻ said...

എവിടെയാ കേട്ടത്?

Reji Puthenpurackal said...

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."
സംസാരശേഷി നഷ്ടമായാല്‍ ആംഗ്യവും മതിയാവും!! "
ശരിയാണ് ചിലപ്പോഴൊക്കെ മൌനത്തിനു ആരവത്തെക്കാള്‍ (ശബ്ദം) ആര്‍ജ്ജവമുണ്ട്‌ .
വേറിട്ടചിന്ത...നന്നായിരിക്കുന്നു .

മാണിക്യം said...

BIJU KOTTILA : ബിജു ആദ്യം വന്ന് അഭിപ്രായമറിയിച്ചതിന് നന്ദി...

മലയാളി ... ഇതാ ആയിരം വാക്കിന്റെ ഫലമുള്ള ഒരു നന്ദി....

Sreekumar Vilavath.. ശരിയാണ് ആത്മാര്‍ത്ഥത എന്നൊന്ന് ചിലനേരങ്ങളില്‍ തീരെ ഇല്ലാതെയും വരുന്ന കാലമാണ്.
അഭിപ്രയം അറിയിച്ചതിന് നന്ദി

SHANAVAS ...വന്നതിനും വായിച്ചതിനും നന്ദി.

Echmukutty .. എച്ച്മുകുട്ടിയുടെ അഭിനന്ദനങ്ങള്‍ വലിയ ബഹുമതി ആയിട്ടെടുക്കുന്നു. നന്ദി.

the man to walk with...ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി..:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) .നന്ദി . ഇത്രയും വലിയ അഭിപ്രായപ്രകടനം ഒരു കുത്തു കൊണ്ടുമാവാമെന്ന് പഠിപ്പിച്ചതിന് നന്ദി.:)

ആളവന്‍താന്‍ ...ഫീല് ചെയ്തല്ലേ? ഹി ഹി പ്രായത്തിന്റെയാ, സാരമില്ല. മാറിക്കൊള്ളും.

ഇ.എ.സജിം തട്ടത്തുമല ...സജിം വളരെ നന്ദി വന്ന് വയിച്ച് ഇത്രയും നല്ലൊരു അഭിപ്രായപ്രകടനം നടത്തിയതിന് നന്ദി നന്ദി..

പൊന്മളക്കാരാ നന്ദി ..

മിനി അതെ കുറച്ച് നേരം മൗനത്തിലായി വീണ്ടും തിരികെ വന്നില്ലങ്കില്‍ വല്ലതെ ഒറ്റപെട്ടു പോകുമെന്ന് തോന്നി നല്ല വാക്കുകള്‍ക്ക് നന്ദി.

അനില്‍@ബ്ലോഗ് .. അനില്‍ അഭിപ്രായത്തിന് ഈ പിന്തുണയ്ക്ക് നന്ദി.

പട്ടേപ്പാടം റാംജി ... നന്ദി തിരക്കിനിടയിലും വന്നു വായിച്ചതിന് നന്ദി

keraladasanunni ... നന്ദി

അന്ന്യൻ ...എവിട്യാ കേട്ടേന്നോ കൊള്ളാം അതും മറന്നോ? സൂക്ഷിച്ചോ എന്തൊ സാരമായി കൊഴപ്പമുണ്ട്. സംശയിക്കണ്ട ഉണ്ട്..

കനല്‍ said...

അതേ, വാചലമായ മൌനം ഇവിടെ കമന്റായി രേഖപ്പെടുത്തുന്നു.

faisalbabu said...

നല്ല ചിന്തകള്‍ക്ക് നൂറു മാര്‍ക്ക്‌ !!

സിദ്ധീക്ക.. said...

അങ്ങോട്ടയച്ചാലെ ഇങ്ങോട്ടയക്കൂ എന്നാണോ? പോസ്റ്റിട്ടാല്‍ ഒരു ന്യൂസ്‌ ലെറ്റര്‍ അയച്ചൂടെ? അതിനല്ലേ ഫോളോ ചെയ്തിരിക്കുന്നത്? ഈ എവിടെയോ കേട്ടത് എന്നതിനുള്ള കമ്മന്റ് ഒരു മൌനത്തില്‍ ഒതുക്കുന്നു, ഒരു കോടി അര്‍ഥങ്ങള്‍ കണ്ടെത്തിക്കൊള്ളുമെല്ലോ അല്ലെ?

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നുറുങ്ങുകള്‍ കൊണ്ട് ഒരു നല്ല പോസ്റ്റ്. ""നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..." അതാണല്ലോ ഒന്നുതൊട്ടാല്‍ മക്കളുടെ അസുഖം മാറുന്നത്, ഇണയുടെ പരിഭവം മാറുന്നത്... :-) അഭിനന്ദനങ്ങള്‍ ചേച്ചി! :-)

Ashraf Ambalathu said...

ഒരായിരം അര്‍ഥങ്ങള്‍ വരുന്ന വാക്കുകള്‍, തുച്ചം വരികളിലൂടെ പറഞ്ഞു തീര്‍ത്തു.
അഭിനന്ദനങ്ങള്‍.

പ്രഭന്‍ ക്യഷ്ണന്‍ said...

.....ചിലപ്പോള്‍ ഒറ്റ വാക്കില്‍ അല്ലങ്കില്‍ ഒരു വിളിയില്‍ ഒതുക്കാം, അല്ലെ?"

ഞാനും ഒറ്റവാക്കില്‍ ഒതുക്കുന്നു..
‘ഗംഭീരം...!’
ആശംസകളോടെ..

പ്രയാണ്‍ said...

മൌനം ഭേദിച്ചുള്ള ഈ തിരിച്ചുവരവില്‍ സന്തോഷം തോന്നുന്നു....ആശംസകള്‍ .......

Anilkumar said...
This comment has been removed by the author.
അനില്‍കുമാര്‍ . സി.പി said...

നീണ്ട മൌനത്തിനോടുവിലെ ഈ വാക്കുകള്‍ മധുരം ... ഇഷ്ടമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആശയവിനിമയത്തിന്റെ വിവിധ ഭാവങ്ങള്‍
സംസാരശേഷി നഷ്ടമായാല്‍ ആംഗ്യവും മതിയാവും!! എന്നവസാനിപ്പിച്ചപ്പോള്‍ വീണ്ടും ചില ചോദ്യങ്ങള്‍ വാചാലമാകുന്നു.

»¦മുഖ്‌താര്‍¦udarampoyil¦« said...

"നൂറ് മണിക്കൂറ് സംസാരിക്കുന്നത്
ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."
അദ്ദാണ്!


മാണിക്യേച്ച്യേ...
ചിലര്‍ സംസാരിക്കുന്നതു കേട്ടാല്‍
ആ സംസാരം തീര്‍ന്നു പോവാതിരുന്നെങ്കില്‍ എന്നു മോഹിച്ചു പോകും..
ചിലരുടെ സംസാരം കേട്ടാല്‍
കേള്‍ക്കാനുള്ള കഴിവ് ഇല്ലാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിച്ചു പോകും..മൗനത്തിനു തന്നെയാണ് സൗന്ദര്യം,
ഇണകള്‍ക്കിടയില്‍ ഒഴികെ..

sm sadique said...

നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."
സത്യം നൂറ് ശതമാനം സത്യം

MyDreams said...

എവിടെയോ കേട്ടത്.....അതെ ..
എവിടെയാ കേട്ടത്.....
ഏതോ മൌനത്തെ ആണോ ?

കുഞ്ഞൂസ് (Kunjuss) said...

മൌനം പോലും വാചാലമാകുന്ന നിമിഷങ്ങള്‍, ഹൃദയത്തില്‍ തൊടുന്ന നിമിഷങ്ങള്‍ ....! ഏറെ നാളിനു ശേഷം ഹൃദയത്തില്‍ തൊടുന്ന വരികളുമായി വന്ന് മൌനത്തെ തീര്‍ത്തതിനു നന്ദി ചേച്ചീ....

sathees makkoth | സതീശ് മാക്കോത്ത് said...

സത്യമായ സത്യം എല്ലാം

അനശ്വര said...

നല്ല വരികള്‍. ചലപ്പോള്‍ ഒരുപാടൊന്നും എഴുതേണ്ടി വരില്ലൊരു വലിയ ആശയം പറയാന്‍. ഇത് പോലെ വളരെ കുറഞ്ഞ വരികളില്‍ മനോഹരമായി പറയാന്‍ ഒരു നല്ല കലാകാരന്‍ കഴിയും . ആശംസകള്‍

Manoraj said...

നല്ല ചിന്തകള്‍. നല്ല എഴുത്ത്.

lekshmi. lachu said...

"നൂറ് മണിക്കൂറ് സംസാരിക്കുന്നത്
ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും..."
നിശബ്ദതയില്‍ നിങ്ങുന്ന സംസാരം
ഈ സന്ദര്‍ഭം ഒരു ഗസല്‍ പോലെ മനോഹരം ആയിരിക്കും, തീവ്രവും!'നല്ല ചിന്തകള്‍

junaith said...

"നൂറ് മണിക്കൂറ് സംസാരിക്കുന്നത് ഒരു സ്പര്‍ശനത്തിലും ഒതുക്കാന്‍ പറ്റും...
വാസ്തവം...നല്ല ഫീല്‍ തരുന്ന വരികള്‍..

വിനുവേട്ടന്‍ said...

പലപ്പോഴും വാക്കുകൾ അപര്യാപ്തമാകുന്ന സന്ദർഭങ്ങളിൽ ഒരു നോട്ടം... അതിൽ എല്ലാമടങ്ങിയിരിക്കും...അതിന്റെ ശക്തി ഒന്ന് വേറെ തന്നെയായിരിക്കും...

ആശംസകൾ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തിനു ഭാഷ..??എന്തിനു വാക്ക്..?. മൌനമായി, സ്നേഹത്തോടെ , നിങ്ങളെ മാത്രം തേടുന്ന ആര്‍ദ്രമായ മിഴികളിലേക്ക് ഒരു നിമിഷം ആത്മാര്‍ത്ഥതയോടെ നോക്കൂ...ആ സ്നേഹം അറിയൂ..എല്ലാ മതില്‍ക്കെട്ടുകളും അവിടെ തകരും...ആയിരം പേജുകള്‍ നിറയുന്ന ഗ്രന്ഥങ്ങള്‍ തരാത്ത ആശയ സംവേദനം ഒഴുകി ഒഴുകിയെത്തും....ഹൃദയം ഹൃദയത്തോടെ മാത്രം സംസാരിക്കുന്ന അപൂര്‍വ നിമിഷങ്ങളില്‍...

മനോഹരമായ ചിന്തകള്‍ മാണിക്യം..!

നന്ദി ആശംസകള്‍ !!!

Anonymous said...

പറയാതെ പല കാര്യങ്ങള്‍ പറഞ്ഞുവല്ലോ, അതിനു മാണിക്യശോഭയുണ്ടല്ലോ.

മാണിക്യം said...

റെജി പുത്തന്‍പുരയ്ക്കല്‍ : റെജി ഈ പോസ്റ്റ് വായിച്ചതിനും അഭിപ്രായത്തിനും നന്ദി :)

കനല്‍: കനലേ എന്താ ഈ കമന്റിന്റെ ഒരു വാചാലത!! നന്ദീ :))

ഫൈസല്‍ബാബു : നന്ദി

സിദ്ധീക്ക്.. ഈ പോസ്റ്റ് ഇടലൊക്കെ വല്ലപ്പോഴുമേയുള്ളു ഇപ്പോള്‍ സ്കൂള്‍ അടവായി വീട്ടിലിരിപ്പാണ് 'ഞാനും ബൂലോകത്തുണ്ടേ" എന്ന് ഒന്നു പറഞ്ഞതാ .ഇനി എന്നാണൊ എഴുതുക! അന്നവട്ടെ വിളമ്പരമുണ്ടായിരിക്കും, നീട്ടും അയയ്ക്കാം. ട്ടോ. അഭിപ്രായത്തിനു പെരുത്ത് നന്ദി.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു : ആ പറഞ്ഞത് കാര്യം! അത് ഞാനിപ്പോഴാ ഓര്‍ത്തേ!!

ആഷരഫ് ആമ്പലത്ത് : നന്ദി

പ്രഭന്‍ ക്യഷ്ണന്‍ : ഒരായിരം നന്ദിയില്‍ ഞാനും ഒതുക്കട്ടെ

പ്രയാണ്‍ : നന്ദി :)

അനില്‍കുമാര്‍ . സി.പി : അനില്‍ 'ഇഷ്ടായി' എന്നറിയിച്ചതിനു നന്ദി.

മാണിക്യം said...

ആറങ്ങോട്ടുകര മുഹമ്മദ്‌. : അഭിപ്രായത്തിനു നന്ദി.

¦മുഖ്‌താര്‍¦ : ആ പറഞ്ഞത് 100% ശരി ഞാനത് പറഞ്ഞില്ലന്നെയുള്ളു. നന്ദി

S.M.സാധിക്ക്: വന്നതിനും വായിച്ച് അഭിപ്രായമറിയിച്ചതിനും നന്ദി :)

മൈ ഡ്രീംസ് : ഹും.. ഹും... തന്നെ തന്നെ!

കുഞ്ഞൂസ് : കുഞ്ഞൂസേ.... ഒക്കെ ഒരു നമ്പരല്ലേ!! നന്ദി

സതീശ് മാക്കോത്ത് : നന്ദി..

അനശ്വര : സന്തോഷം ...

മനോരാജ് : നന്ദി

ലക്ഷ്മി. ലച്ചു നന്ദി വന്നതിനും വായിച്ച് അഭിപ്രായമറിയിച്ചതിനും

ജുനൈത് : :) നന്ദി

വിനുവേട്ടന്‍ : ഇവിടെ വന്നതിനും വായിച്ചതിനും നന്ദി.

സുനിൽ കൃഷ്ണൻ: ഒരു സൃഷ്ടിയുടെ പൂര്‍ണത ഇതാ ഇതുപൊലുള്ള അഭിപ്രയങ്ങള്‍ വന്നു വീഴുമ്പോഴാ .. ഞാനെഴുതിയത് സുനിലിന്റെ വാക്കുകളിലൂടെ ചിത്രീകരിച്ചു .. നല്ല ഒരു വിഷ്വല്‍..
നന്ദി സഖാവേ!!

മൈത്രേയി : ഹ :)) ഹ:)) നല്ല കമന്റ് ! ങ്ങട് സുഖിച്ചു ട്ടോ !! നന്ദി, നന്ദി :)

സ്വന്തം സുഹൃത്ത് said...

ചിന്തികേണ്ട കാര്യങ്ങള്‍ .. മനോഹരമായി പറഞ്ഞിരിക്കുന്നു..ആശംസകള്‍!

ഋതുസഞ്ജന said...

അഭിനന്ദനങ്ങൾ.

നിശാസുരഭി said...

വാചാലമൗനമേ വാചാലമൗനമേ
ഒരു നൂറുനാവുളള വാചാലമൗനമേ
പറയാത്ത സത്യങ്ങളെത്ര ആരോടും
മനസ്സിന്റെ ആഴങ്ങളര്‍ത്ഥങ്ങളെത്ര..

ജി വേണുഗോപാലിന്റെ ഒരു ഗാനമോര്‍ക്കുന്നു.. :)

ഏറനാടന്‍ said...

കേട്ട ഗാനം മനോഹരം.
പക്ഷെ കേള്‍ക്കാത്ത ഗാനം
അതിലേറെ മനോഹരം.

Gopakumar V S (ഗോപന്‍ ) said...

എന്തുന് സ്പർശം, പലപ്പോഴും ഒരു നോട്ടം തന്നെ ധാരാളം....മൗനം പോലും വാചാലം... വളരെ നാളുകൾക്കു ശേഷം വീണ്ടും വന്നതിൽ വളരെ വളരെ സന്തോഷം... ഇനി ഓണവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാവും അല്ലേ ചേച്ചീ...
ആശംസകൾ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വാചാലമായ മൗനം.. പറയാതെ പറയുന്ന കാര്യം..

പോസ്റ്റ് നന്നായി

ഗീത said...

സന്ദർഭം പോലെയാണ് ഓരോന്നിന്റെ ശക്തി. ചിലപ്പോൾ മൌനം, ചിലപ്പോൾ ശബ്ദം, മറ്റുചിലപ്പോൾ സ്പർശം.

ഓണാശംസകൾ ജോച്ചി.

വീ കെ said...

മൌനത്തിന് വലിയ അർത്ഥങ്ങളുണ്ടെന്ന് മനസ്സിലാക്കിയ കാർന്നോന്മാർ, ഇതെത്രയോ മുൻപേ പാടി നടന്നതു കൊണ്ടാകും തലമുറകൾ കൈമാറി ഇപ്പോഴും ഓരോ മനസ്സിലും തത്തിക്കളിക്കുന്നത്.
”മൌനം വിദ്വാനു ...” അങ്ങ്നെ ഏതാണ്ടൊ...!

“ഓണാശംസകൾ...”

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു പ്രണയപോലെ മനോഹരം ഓരോവരികളും
ഓണാശംസകളൾ

ജിത്തു said...

കേവലം വാക്കുകളില്‍ ഒതുക്കാന്‍ പറ്റില്ല
ഇതിന്‍റെ അഭിപ്രായം ചേച്ചി

അതിരുകള്‍/പുളിക്കല്‍ said...

തത്വചിന്തകള്‍ പതിയിരിക്കുന്ന ഗാമ്പീരതയുടെ വാക്കുകള്‍......
......(ചേച്ചീ ഓര്‍ക്കുന്നോ എന്നേ...ഒരു നട്ടപ്പാതിരക്കു ഫോണ്‍ ചെയിതവന്‍.)..

Mohamedkutty മുഹമ്മദുകുട്ടി said...

പഴയ സത്യന്‍ സിനിമകളിലെ ചില മൌന രംഗങ്ങള്‍ ഓര്‍മ്മ വന്നു. പോസ്റ്റ് നന്നായി. അഭിനന്ദനങ്ങള്‍!

Vp Ahmed said...

മൌനം പാലിച്ചാലും പറയാനുള്ളത്‌ മനസ്സിലാക്കുമല്ലോ.

വേണുഗോപാല്‍ said...

ശ്രീമതി മാണിക്യത്തിന്റെ ഓരോ പോസ്റ്റിലെയും ഉള്ളടക്കം ഏറെ ചിന്തിപ്പിക്കുന്നു ...

വളരെയധികം ഹൃദ്യമായി ഈ ചിന്തകള്‍