കാറ്റും തിരയുമില്ലാത്തൊരു
വരണ്ട കടല്ക്കരയില്,
മൌനത്തിന്റെ ആഴങ്ങളില്‍
നിന്നെ പ്രതീക്ഷിച്ചിരുന്നു.
വരും ഇതു വഴി നീവരും..
അദൃശ്യയായ് വരും
നിന്റെ സാന്നിദ്ധ്യം;
അതു ഗന്ധമായ്,
സ്വപ്നമായ്
എന്നെത്തഴുകി
കടന്നു വരുമ്പോള്‍ അതു
വാക്കായാലും സ്വരമായാലും
മുരടനക്കി നീ പറയേണ്ടതില്ല
അതു നീയാണെന്ന്
ഒരുനാള്‍ കണ്ടില്ലെങ്കിലും
കേട്ടില്ലെങ്കിലും
മറഞ്ഞിരുന്നാലും
നിന് ഗീതികള്‍
നിന്റെ പാദത്തിന്
മൃദുചലനങ്ങള്‍
മനസ്സിന്റെ മുറ്റത്ത്
നൃത്തംചവിട്ടും
നീയൊന്ന്
മിന്നിമറഞ്ഞാല്‍
ഞാന്‍ തിരിച്ചറിയുന്നു
എവിടെ പോകാന്‍?
എവിടെവരെപോകാന്?
ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!
പറയാനുള്ളത് പലതും
മനസ്സില്‍ കുടുങ്ങി കിടക്കുന്നു
അപ്പോഴും എനിക്കിഷ്ടമാണു നിന്നെ !
എന്തോ ഒരിഷ്ടം !
13 comments:
ദേ! ഞാന്‍ വന്നു!! ഹി ഹി!! (അവള് ഞാനനല്ല!)
തേങ്ങാ ദാ ഠിം!!
നല്ല കവിത ചേച്ചി!
ഒരുനാള്‍ കണ്ടില്ലെങ്കിലും
കേട്ടില്ലെങ്കിലും
മറഞ്ഞിരുന്നാലും
മറക്കില്ലാന്നല്ലെ?
മറയ്ച്ചാലും, മറക്കരുത്!
മറന്നാല്‍....
നല്ല അടിവെച്ചു തരും!!
കൊള്ളാം നല്ലവരികള്‍.
കാറ്റും തിരയുമില്ലാത്തൊരു
വരണ്ട കടല്ക്കരയില്,
മൌനത്തിന്റെ ആഴങ്ങളില്‍
നിന്നെ പ്രതീക്ഷിച്ചിരുന്നു.
വളരെ അര്‍ത്ഥവത്തായ വരികള്‍. ആശംസകള്‍
എന്തോ ഒരിഷ്ടം ഇതെഴുതിയ മാണിക്യം ചേച്ചിയോട്.
മൗനം സംസാരിക്കട്ടെ.
ആശംസകള്‍
ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!
ഈ വരികള്‍ എനിക്ക് റൊമ്പ പുടിച്ചാച്ച്.
എന്തോ ഒരിഷ്ടം !
ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!
വളരെ നല്ല വരികൾ പ്രവാസത്തിന്റെ നോവുകൾ... വരികളിൽ വ്യക്തം...
നന്നായിരിക്കുന്നു റ്റീച്ചറമ്മേ...!!
നല്ല വരികള്‍ ചേച്ചീ...
ഓര്‍ത്തുപോകുന്നു-
അകലെയെക്കാള്‍
അകലെയാണെങ്കിലും
അരികിലെക്കാള് അരികിലാണല്ഭുതം!!!
നല്ല കവിത...
""പറയാനുള്ളത് പലതും
മനസ്സില്‍ കുടുങ്ങി കിടക്കുന്നു
അപ്പോഴും എനിക്കിഷ്ടമാണു നിന്നെ !""
എന്നെയാണോ ഇഷ്ടം.????????
ഇഫ് സൊ ഐ ആം ഹാപ്പി..
രസമുള്ള വരികള്‍....
ബീനാമ്മക്ക് പ്രിന്റ് ചെയ്ത് കൊടുത്തു വായിക്കാന്‍
“ചില ബന്ധങ്ങള്‍
അങ്ങനെയാണ്
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!”
ഈ വരികൾ മനസ്സിൽ കുടുങ്ങിക്കിടക്കുന്നു...
Ee ishttam vallathe mohippikkunnu... Thanks a lot chechy...!!!
ആയിരം കാതം
അകലെയിരുന്ന്
ഒന്ന് മിഴിയനക്കുമ്പോള്‍
ആഴികള്‍ക്ക് അപ്പുറം
അതിന്റെ അലകള്‍!
ചേച്ചീ എത്ര നല്ല വരികള്‍ !
കൂടുതല്‍ പറയാനാവുന്നില്ല ഈ കവിതയെ കുറിച്ച്.
Post a Comment