കുറെ അലഞ്ഞു
ശംഖ് മുഴങ്ങിയപ്പോഴും,
വാങ്ക് വിളിച്ചപ്പോഴും
പള്ളിമണിയടിച്ചപ്പോഴും
അവനാ പരിസരത്തുണ്ടോ
എന്ന് ഞാന്‍ തിരഞ്ഞു....
പിന്നെ തികച്ചും ഒറ്റപെട്ട്
ഇരുളിനേയും
വെളിച്ചത്തേയും
ഏകാന്തതയേയും
ആള്‍ക്കൂട്ടത്തേയും
സ്വരത്തേയും
നിശ്ശബ്ദതയേയും,
ഭയന്നിരുന്നപ്പോൾ
എങ്ങു നിന്നെറിയാതെ
അവന് വന്നു
ഒരിളം കാറ്റു പോലേ
ഒരു കവിത പോലെ
ഒരു സാന്ത്വനം പോലെ
ഒരു സുഹൃത്തിനെപ്പോലെ
അവനെ പലരൂപത്തിൽ
ഇരുളില്‍ വെളിച്ചമായ്
തണുപ്പില്‍ ചൂടായി
തണലായി താങ്ങായി
ഒരു നല്ല വാക്കായി..
സ്വരമായ് സംഗീതമായ്
ഒരു കണ്ണാടിയായി
എന്റെ മുന്നില്‍
അവനൊരു ചങ്ങാതിയായ്
രക്ഷകനായ് സാന്ത്വനമായ്
ഇങ്ങനെ ഒക്കെയേ
ദൈവത്തിനെത്താനാവു
എന്നറിയിച്ചുകൊണ്ട്!!
മനസ്സുകൊണ്ടു വിളിച്ചാല്‍
വിളി കേള്‍ക്കുന്ന അകലത്തില്‍
ഞാന്‍ ഇവിടൊരു
ഹൃദയമിടിപ്പിന്റെ
അകലത്തിലുണ്ട്
നീ നോക്ക് ഞാനവിടെ കാണും!
അവന് വന്നു.......
22 comments:
മനസ്സുകൊണ്ടു വിളിച്ചാല്‍
വിളി കേള്‍ക്കുന്ന അകലത്തില്‍
ഞാന്‍ ഇവിടൊരു
ഹൃദയമിടിപ്പിന്റെ
അകലത്തിലുണ്ട്
നീ നോക്ക് ഞാനവിടെ കാണും!
അവനൊരു ചങ്ങാതിയായ്
രക്ഷകനായ് സാന്ത്വനമായ്
ഇങ്ങനെ ഒക്കെയേ
ദൈവത്തിനെത്താനാവു
അവനെന്നും നിന്റെ കൂടെയുണ്ടാവട്ടെ... ആശംസകള്‍.
വന്നല്ലോ. കണ്ടല്ലോ.
സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ
വായിച്ചു .വളരെ ഇഷ്ടമായി..
അവന് വന്നു
ഒരിളം കാറ്റു പോലേ
ഒരു കവിത പോലെ
ഒരു സാന്ത്വനം പോലെ
ഒരു സുഹൃത്തിനെപ്പോലെ
കൊള്ളാം നന്നായിരിക്കുന്നു
ഹാ.................!
അവനും വന്നല്ലേ....?
ഇനിയെന്നാണാവോ...!!
തേജസ്സിനിക്കിട്ട കമന്റും ഇങ്ങോട്ടു പോന്നോ..സോറിട്ടൊ.
ദൈവം വിളി കേള്ക്കുന്നവനത്രേ...!
ആശംസകള്‍..
കണ്ടാ പറയണേ... അതോ കാപ്പൂനെ കണ്ട് തൃപ്തിയായോ? ഹ ഹ ഹ (ചാണക്യചിരിയല്ല)
അപ്പൊ തേടിയ വള്ളി കാലേച്ചുറ്റി അല്ലെ..:)
കൊള്ളാട്ടൊ...
നല്ലതു തന്നെ
എന്നാല്‍ ഈ ആശയങ്ങള്‍ മുന്‍കാല കവിതകളില്‍ നിറഞ്ഞു നിന്നിരുന്നവ തന്നെ ആണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും
എന്നാല്‍ അതെല്ലാം വായികാത്തവര്ക്കു തീര്‍ച്ചയായും പുതുമയുണ്ടാകും അക്ഷരങ്ങള്‍ വിന്യസ്സിച്ചിരിക്കുന്ന രീതി നന്നായിട്ടുണ്ട്
ഒരു ചിത്രം പോലെ മനോഹരം
ആഹഹ , ഞാന്‍ വന്നല്ലോ . എന്നെയല്ലേ കാത്തിരുന്നത് :)
മനസ്സിലെ പ്രതിഷ്ടയെ തിരിച്ചറിയാന്‍ കഴിഞ്ഞു.
നന്നായിട്ടുണ്ട് മാണിക്യാമ്മേ...
നല്ല വരികള്‍.....
ആശംസകള്‍......
ഞാനും വന്നു മാണിയ്ക്കാമ്മേ...!!!
ദിവ്യദര്‍ശനം..
അതെ..അവന് വരും നമ്മെ സാന്ത്വനിപ്പിക്കാനായി...
തൂണിലും,തുരുമ്പിലും വരെ ഉണ്ടെന്നല്ലേ പറയുന്നത്?
നല്ല അര്‍ത്ഥമുള്ള വരികള്‍..അസ്സലായിരിക്കുന്നു.
ലളിതം...മനോഹരം..
വൈകിപ്പോയി..ന്നാലും, എനിക്കും കാണാന്‍ പറ്റുമോ ആവോ..?
മാണിക്യം....സ്നേഹാര്ദ്രമാമീ വരികള്‍ക്ക് നന്ദി
നിന് മനസ്സിന് കണ്ണാടി തെളിയുന്നീ കവിതയില്‍...
അകലേക്ക് മിഴികള്‍ പായിച്ച് അവളിരുന്നു
അവനെയും കാത്ത്..
അവന് വരുമെന്ന് അവളുടെ മനസ്സ് പറഞ്ഞു..
അല്ല അവള്‍ക്കറിയാമായിരുന്നു അവന് വരുമെന്ന്
കാരണം അത്ര മാത്രം ഇഷ്ടമായിരുന്നു അവള്‍ക്ക് അവനോട്
അവന് അകലേക്ക് മാഞ്ഞ് പോയപ്പോല്‍ എല്ലാം
അവള് കരഞ്ഞു....
മനസ്സിലെ മായാത്ത ഓര്‍മ്മകളില്‍ മറ്റൊരു മാണിക്യമായ്
അവന് പ്രകാശിച്ചു...
ചില നേരം അവന് അവളുടെ അരികില്‍ വന്നു
ഒരു മഴയായ്....കാറ്റായ്...കുളിരായ്
സാന്ത്വനമായ്...സ്നേഹമായ്..
പക്ഷേ അവനുള്ളില്‍ അലിഞ്ഞു ചേര്‍ന്ന ദുഖം
അവള് മാത്രമറിഞ്ഞു...
ഇന്നും അവള് കാത്തിരിക്കുന്നു
അവള്‍ക്കറിയാമായിരുന്നു അവന് വരുമെന്നു...
അതെ അവന് വന്നു....
ഇനിയും അകലരുതേ എന്ന പ്രാര്‍ത്ഥന മാത്രം മനസ്സില്‍
നിറച്ച് അവള് ചിരിച്ചു...നിറമിഴികളോടെ
നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍ , നിലബൂര്‍
അതെ അവന് കൂടെ ഉണ്ടെന്നൊരു തോന്നല്‍...........നന്നായിരിക്കുന്നു പ്രിയ മാണിക്യം..
ഈ കുറിപ്പിന് വല്ലാത്ത ആവര്‍ത്തനവിരസത, ആ മനസിനെ ഒരേ തുരുത്തില് കെട്ടിയിട്ടേക്കുന്ന അവസ്ഥ, അത് വായനക്കാരിലും വല്ലാതെ പടര്‍ത്തുന്നു, അല്ലാ, പകര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷേ, മറ്റൊരുലോകത്തു നിന്നും വായിക്കുന്ന വായനക്കാരില്‍ ചിലര്‍ക്കെങ്കിലും വിരസതയനുഭവപ്പെടാം. എഴുത്തുകാരിയുടെ മനസുമായിട്ട് 100% താദാത്മ്യം പ്രാപ്പിക്കാന്‍ പറ്റണമെന്നില്ലല്ലോ!
ജീവിതഗന്ധിയായിട്ടെഴുതാന് സാധിക്കുമെന്നറിയാം, അതിനുള്ള കഴിവുണ്ട്.
ആശംസകളോടേ, ദുര്‍ഗ്ഗ !
അടുത്തുണ്ടെങ്കിലും കണ്ടുകിട്ടാന്‍ പാടാണ് :)
നല്ല വരികള്‍.
Post a Comment