Sunday, July 5, 2009

" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്......."


പണ്ടത്തെ പോലെ ഓര്‍മ്മകള്‍!
അതെയോ?
വര്‍ഷങ്ങള്‍
കുറെ വര്‍ഷങ്ങള്‍
വര്‍ഷങ്ങള്‍ക്കു ഇടനാഴിയുണ്ടെന്നു
കണ്ടു പിടിച്ചതു നീയാണു.

ഒരിക്കല്‍ ദിവസം തെറ്റിയപ്പൊള്‍
നീ ഇടനാഴിയിലേക്കു കാലെടുത്തു വച്ചു
ഒന്നു അമ്പരന്നു മെല്ലെ എന്നൊടു പറഞ്ഞു
"കാലം ശരിയില്ല, സൂക്ഷിക്കണമെന്നു
അന്നേ ഞാന്‍ പറഞ്ഞതാ"

മനസ്സില്‍ വൈകി എഴുതിയ ചിത്രം പോലെ
ഇടനാഴിയിലൂടെ നീ നടന്നകന്നു
ആ നടപ്പ് അടി മുടി വിറ പൂണ്ട് ഞാന്‍ നോക്കി നിന്നു
വീണ്ടും ഒരു മഴക്കാലത്താണു നിന്നെ പിന്നെ കണ്ടത്
അതെ ഇടനാഴിയില്‍ നീ വിറച്ച് നില്‍ക്കുന്നുണ്ടായിരുന്നു
നിന്റെ കയ്യില്‍ ഓട്ട വലുതായ ഒരു നിപ്പിളും

നീയെന്നെ നോക്കിയ അര്‍ത്ഥം
എനിക്കു മനസ്സിലായില്ല
ഞാന്‍ പനിനീര്‍ പൊലെ സുന്ദരനായ ഒരാള്‍
അര്‍ത്ഥമില്ലത്ത നോട്ടങ്ങള്‍;
നോട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയും .

നീയാണു,ദിവസങ്ങള്‍ നിന്നോട് കുറുമ്പു കാണിച്ചതിനു
എന്നെ വിട്ടു പോയവള്‍
നീ എന്റെതായില്ലല്ലൊ എന്ന് പരിഹാസത്തോടെ ;
പരിഹസിക്കാന്‍ ഞാന്‍ ഒട്ടും മോശമില്ലെന്ന് നീ അറിഞ്ഞു ...

വര്‍ഷങ്ങള്‍ പിന്നെയും പിന്നിടുന്നു

നീ അമ്മയായി മുത്തശ്ശിയായി
ഇടനാഴിയില്‍ അങ്ങിനെ തന്നെ
എന്റെ മനസ്സു പറഞ്ഞു
" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്"

15 comments:

ചാണക്യന്‍ said...

((((((ഠേ))))).....

"കാലം ശരിയില്ല, സൂക്ഷിക്കണമെന്നു
അന്നേ ഞാന്‍ പറഞ്ഞതാ"-
ഹിഹിഹിഹിഹിഹിഹിഹിഹിഹി....

Appu Adyakshari said...

അതേ..പ്രാക്റ്റിക്കലാകണം നമ്മൾ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കാലം ശരിയല്ലാ..

ശ്രീ said...

അതു തന്നെ

siva // ശിവ said...

പ്രാക്റ്റിക്കല്‍ ആകണം എന്നതിനേക്കാളും ഉചിതം നല്ലൊരു മനുഷ്യന്‍ ആകണം എന്നതു തന്നെയാണ്...

saju john said...

ഞങ്ങളും, കുട്ടിയായും, ചെറുപ്പക്കാരനായും, അച്ഛനായും (അച്ചനല്ല)മുത്തച്ഛനായും ഒരു ദിവസം കവിത എഴുതും........

അന്ന് കാലം പറയും...Be Practical

കനല്‍ said...

സത്യം പറയാലോ?
എനിക്ക് ഒന്നും മനസിലായില്ല....

വല്ലതും പറഞ്ഞ് തന്നാല്‍ കൊള്ളാം.
ഇനി ഇതിലെ ഒരു വരിയെടുത്തിട്ടിട്ട് ... ഇതാണ് ബസ്റ്റ് എന്ന് പറയാന്‍ എന്നെ കൊണ്ട് ആവില്ല.

(തള്ളയായതു കൊണ്ട് എന്റെ അറിവില്ലായമ അല്ലെങ്കില്‍ തള്ളേടെ അറിവില്ലായ്മ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കാട്ടിയതാ ഈ കമന്റ്)

കാപ്പിലാന്‍ said...

സമയദോഷം

Unknown said...

പ്രാക്റ്റിക്കല്‍ ആകണം.........

ഇല്ലാതെ രക്ഷയില്ല ചേച്ചീ..... നല്ല കവിത.

Unknown said...

ഇവിടെ വരാറുണ്ടെങ്കിലും കമന്റ് ഒന്നും എഴുതാറില്ല.എന്നാലും ശ്രദ്ധിക്കാറുണ്ട്. എന്റെ ബ്ലോഗ് ഒരേയൊരു പ്രാവശ്യം സന്ദര്‍ശിക്കണേ.. ഞാന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് അവിടെ “തൃശൂരിലെ മോസ്ക്കോ” എന്ന പേരില്‍. ഏതോ ഒരു മനോവിഭ്രാന്തിക്കാരന്‍ അത് അയാളുടെ ബ്ലോഗില്‍ റീ-പബ്ലിഷ് ചെയ്തിട്ടുണ്ട്. അവിടെ താങ്കളുടെ ആദ്യകമന്റും കണ്ടു. ഒന്ന് ശ്രദ്ധയില്‍ പെടുത്തി എന്നേയുള്ളൂ.

ആശംസകളോടെ,

അനീഷ് രവീന്ദ്രൻ said...

:)

Rasleena said...

‘കാലം ശരിയില്ല, സൂക്ഷിക്കണ’മെന്നു കുറച്ചുകൂടെമുമ്പെ പറഞ്ഞുകൊടുക്കണമായിരുന്നു. ഇനിയിപ്പോ പ്രാക്റ്റിക്കലാകണമെന്നേ പറയാനകൂ

താരകൻ said...

നീണ്ട് നീണ്ട് കിടക്കുന്ന ഇടനാഴികൾ എന്റെ വളരെ പ്രിയപെട്ട ഒരു ‘ഇമേജ്’ ആയിരുന്നു.അതുകൊണ്ടാവാം ഈ വരികൾ എനിക്കു വല്ലാതെയങ്ങ് ഇഷ്ടപെട്ടത്....

Unknown said...

തീര്‍ച്ചയായും പ്രാക്റ്റിക്കല്‍ ആകണം..
നന്നായിട്ടുണ്ട്..

ബഷീർ said...

പ്രാക്ടിക്കൽ ആവണം.. ഒപ്പം സൂക്ഷിക്കുകയും.. ശരിയാ..പക്ഷെ പലപ്പോഴും കഴിയുന്നില്ല :(