Friday, July 24, 2009

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...

Bloggers' Meet

ഈ ലോഗോ ചെയ്ത അജ്ഞാതന് അഭിവാദ്യങ്ങള്‍


ഇന്ത്യയുടെ തെക്കേ അറ്റത്ത്‌ പാവക്ക പോലുള്ള കേരളത്തിന്റെ, മലയാളം പറയുന്ന ജനവിഭാഗം,
ലോകം മുഴുവന് പരന്നു, കൂട്ടി ഇണക്കുന്ന കണ്ണി മലയാളം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അക്ഷരങ്ങള്‍ അവരെ കൂട്ടിയിണക്കി.
ഓരോരുത്തരെയും മനസ്സിനുള്ളിലെ വളരെ വേണ്ടപെട്ട ആരൊക്കെയോ ആയി മാറി!
വായിക്കുമ്പോള്‍ 'ഓ..! ഞാന്‍ പറയാന്‍ ഉദ്ദേശിച്ച അതേ കാര്യം എന്നോ അല്ലങ്കില്‍ ഇതേ അവസ്ഥ ഞാനും കടന്നു പോന്നതല്ലേ? എന്ന് തോന്നിപ്പിക്കുന്ന രചനകള്‍
അതാണ് ഈ ബുലോക കൂട്ടായ്മയുടെ മര്‍മ്മം.
കാണാമറയത്ത് നിന്ന് അവര്‍ മുന്നില്‍ വരുന്നു എന്നത് താനെ കോള്‍മയിര്‍ കൊള്ളിക്കുന്ന ചിന്തയും...
നേരിട്ട് പറയുംപോലെ ബ്ലോഗില്‍ കൂടി സംവദിച്ചവര്‍, ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത് ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും താളുകളില്‍ ഇടം തേടുന്ന, തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം

26 comments:

Malayali Peringode said...

ജയ്‌ഹോ...!

ആശംസക്കള്‍!!

:-)

കാപ്പിലാന്‍ said...

:)

Jokes of 2009

keralafarmer said...

കേരളത്തില്‍ കഴിഞ്ഞിട്ടും മലയാളിയായിട്ടും കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ കഴിയാതിരുന്ന എന്നെ മലയാളമെഴുതുവാന്‍ പഠിപ്പിച്ച അല്ലെങ്കില്‍ സഹായിച്ചതിന്റെ ഭാഗമായി വളര്‍ന്ന ബൂലോഗകൂട്ടായ്മ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജൂലായ് 26- മലയാള ബൂലോകര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ചരിത്രമുഹൂര്‍ത്തം.ഇവിടെ സാഹോദര്യവും,സൌഹൃദവും ഇതള്‍ വിരിയുന്നു.
ജയ് ഹോ.... ചെറായി ബൂലോക സംഗമം...

kichu / കിച്ചു said...

ee aavesam kaanumbol, inganeyoru meet enna chinthakku appuvinodoppam vithu pakiyathinte santhoshathila njanippol..

kanaam.. nerittu

:):)

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മേ;

ആശംസകളും നന്ദിയും..

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
നന്ദി.
നിങ്ങളെ ഒക്കെ വല്ലാതെ മിസ്സ് ചെയ്യും.

സൂത്രന്‍..!! said...

ചേച്ചി നമ്മള്‍ പ്രവാസികള്‍ നോക്കിനില്‍ക്കനെ കഴിയൂ
ജയ്‌ ചെറായി മീറ്റ്‌ ..എല്ലാ വിധ ആശംസകളും

ശ്രീ said...

ചെറായ് മീറ്റിന് ആശംസകള്‍!

Typist | എഴുത്തുകാരി said...

പങ്കെടുക്കാന്‍ സാധിക്കാതിരുന്നിട്ടുകൂടി ഈ ആവേശം/‍താല്പര്യം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

ഏറനാടന്‍ said...

നാട്ടിലായിരുന്നെങ്കില്‍.. ചെറായീല്‍ വന്നേനേ..
എല്ലാ ഭാവുകങ്ങളും അബുദാബിയില്‍ നിന്നും നേരുന്നു.

ചാര്‍ളി ചാപ്ലിന്‍സ് said...

എന്നാ കിടക്കട്ടെ ചാപ്ലിന്‍സിന്റെ വക

ചെറായി മീറ്റ് ഇവിടെ

ചിന്തകന്‍ said...

ബൂലോക മനസ്സുകളും, ഭൂലോക മനസ്സുകളും എല്ലാം ഒന്നാവാനുള്ള ആഗ്രഹം നമുക്കെപ്പോഴും കാത്തു സൂക്ഷിക്കാം..

ഞാന്‍ നാട്ടിലെത്തുമ്പോഴേക്കും മീറ്റും ഈറ്റും ഒക്കെ സമാപിച്ചിരിക്കും.

അത് കൊണ്ട്,
മീറ്റിന് എല്ലാവിധ ആശംസകളും.

സസ്നേഹം
ചിന്തകന്‍

Unknown said...

pokuvaaaaaaaaaa :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മീറ്റ് നടക്കുന്ന ലോകത്തിന്റെ മറുകരയിലിരുന്ന് ഇത്ര ആവേശത്തോടെ അതിനെക്കുറിച്ച് സംസാരിയ്ക്കുന്ന ആ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..

നന്ദി..ആശംസകൾ!

ഗീത് said...

ചെറായി മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ നല്ല സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പോസ്റ്റിട്ട ജോച്ചിക്കും നന്ദിയുടെ നറുമലരുകള്‍. മീറ്റിന് പോകാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമമുണ്ട്. എന്നാലും മനസ്സു കൊണ്ട് അവിടെ എത്തിയിരിക്കും.

Faizal Kondotty said...

ഹാപ്പി ബ്ലോഗ്‌ ഡേ ടു ഓള്‍ ....

മീറ്റ്‌ ഇന്ത്യാവിഷനില്‍

hi said...

ചെറായ് മീറ്റിന് ആശംസകള്‍

ബഷീർ said...

ആശംസകൾ.. :)

നാളെ മുതൽ ചെറായി പോസ്റ്റുകൽ ചറ പറാന്ന് വരാൻ സാധ്യതയുള്ളതിനാൽ ചെറായ് പോസ്റ്റിടുന്നവർ അതിന്റെ ലിങ്ക് എല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടിയാൽ നന്നാവുമായിരുന്നു.

ലേഖാവിജയ് said...

ആശംസകള്‍!എല്ലാ സ്നേഹകൂട്ടായ്മകളും വിജയിക്കട്ടെ.

keralafarmer said...

ചെറായി മീറ്റ് സംഘാടകര്‍ ഗംഭീരമാക്കി. ഇവര്‍ അവിടെ വന്ന രണ്ടുപേര്‍.

നരിക്കുന്നൻ said...

ചരിത്രസംഭവമാ ചേറായി മീറ്റിന്റെ ഭാഗമാവാൻ നേരിട്ട് കഴിഞ്ഞില്ല. വിജയാശംസകളും, പ്രാർത്ഥനയുമായി പക്ഷേ, ഞാൻ കാണാമറയത്തുണ്ടായിരുന്നു...ചേറായി മീറ്റ് വൻ വിജയമാ‍ക്കിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി.

M. Ashraf said...

ജയ് ഹോ
ചെറായി ബൂലോക സംഗമം

pandavas... said...

ഞാനെപ്പൊഴും വൈകിയാ എത്തുക....
പണ്ട് സുരബി തിയറ്ററില്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പൊ പലപ്പൊഴും എന്റെ മുന്നില്‍ ടിക്കറ്റ് അവസാനിക്കുമയിരുന്നു..
ടിക്കറ്റു കൊടുക്കുന്ന ചേട്ടന്‍ ചൊദിക്കും കുറച്ചു കൂടെ നേരത്തെ വരാമായിരുന്നില്ലേ എന്ന്.
അതു പൊലെയായി ബ്ലൊഗ്ഗിലും.... അല്‍പ്പം വൈകിപ്പൊയി......


ഇനി എന്നെ കൂടി ഓര്‍ക്കണേ....

താരകൻ said...

പനിയായതിനാൽ അയൽ ബ്ലോഗ് സന്ദർശനങ്ങൾ കുറവായിരുന്നു...എന്നാലും മാണിക്യത്തെ ഒഴിവാക്കാൻ പറ്റില്ലല്ലോ..അടുത്തപൊസ്റ്റിനായി കാത്തിരിക്കുന്നു..

വയനാടന്‍ said...

ബ്ലോഗുകളും ബ്ലോഗു മീറ്റുകളും ഇനിയും ഉണ്ടവട്ടേ