പുറത്ത് നല്ല തണുപ്പന്‍ കാറ്റ്!
വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്
അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്
ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും
എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു..
നിന്റെ മണികിലുക്കം പോലുള്ള ചിരി ...
ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍
എന്നുമാ മണികിലുക്കത്തിനാവുന്നു....
കുറെ നാള്‍ ഏതോ ദിക്കിലേക്ക് മിണ്ടാതെ പോയാലും
ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്
പുലമ്പിയ വാക്കുകള്‍ മാത്രം മറവി തിന്നുന്നില്ല
ദഹിക്കാതെ ദ്രവിക്കാതെ തണുത്തു മരവിക്കാതെ
ആ ഓര്‍മ്മകള്‍ ചുറ്റും തുണയായ് നിന്നു
നിന്നെ പോലെ നീ മാത്രമെയുള്ളു അതു നിനക്കറിയുമോ?
ആവോ ഇല്ലായിരിക്കുമല്ലേ?
അല്ലങ്കില്‍ നിനക്ക് നിശ്ചയമുണ്ടാവും
ഞാനെന്നുമിവിടെ തന്നെയുണ്ടാവുമെന്ന്
നീയെത്ര ദൂരേക്ക് പറന്നാലും തിരികെ എത്തുമ്പോള്‍
മഴ കാത്തു നില്‍ക്കുന്നൊരു വേഴാമ്പല്‍ പോലെ
നിന്നെ ഞാന്‍ കാത്തിരിക്കുമെന്നു
നിനക്ക് തീര്‍ച്ചയുണ്ടാവുമല്ലേ?
പറക്കാനോ നടക്കാനോ ആവില്ലാത്ത
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്‍..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ?
ചിത്രം കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്
24 comments:
അങ്ങനെ തന്നെ ആവട്ടെ...
ആശംസകൾ..
hmmmmmmmmmmm!
നല്ല ഒരു അസ്തമയം....
ചിതല്‍ തിന്നാത്ത
ഓര്‍മകളും, നല്ല സ്വപ്നങ്ങളും,
നമ്മെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കും.
കാത്തിരിപ്പിനും ഉണ്ട് ഒരു മധുര നൊമ്പരം.
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/
അങ്ങനെ തന്നെ ആകുമെന്നേ...
നല്ല പടം!
ദഹിക്കാതെ ദ്രവിക്കാതെ തണുത്തു മരവിക്കാതെ
ആ ഓര്‍മ്മകള്‍ ചുറ്റും തുണയായ് നിന്നു
അങ്ങനെ തന്നെ ജന്മജന്മാന്തരങ്ങളില്‍...
കാത്തിരിക്കൂ കണ്മണീ...
വരും വരാതെ യെവ്ടെ പോവാന്‍..
നീയെത്ര ദൂരേക്ക് പറന്നാലും തിരികെ എത്തുമ്പോള്‍
മഴ കാത്തു നില്‍ക്കുന്നൊരു വേഴാമ്പല്‍ പോലെ
നിന്നെ ഞാന്‍ കാത്തിരിക്കുമെന്നു
നിനക്ക് തീര്‍ച്ചയുണ്ടാവുമല്ലേ?
അത് തന്നെയാവും.. ആ നിശ്ചയം തന്നെയാവും ഈ വേഴാമ്പലിനെ കാത്തിരിക്കാൻ വിട്ടുപോയ മനസ്സിൽ. എങ്കിലും ഒരു ശൈത്യത്തിലും ശയിക്കാതെ ഒരു കൊടും കാറ്റിലും ഉലയാതെ ആ മനോഹര ഓർമ്മകളിൽ കാത്തിരിക്കൂ..
എന്തായാലും കാത്തിരിക്കുകയല്ലേ, നമുക്കു നോക്കാം.
ഒരു നിവൃത്തിയുമുണ്ടെങ്കിൽ വീണ്ടുമൊരിക്കൽക്കൂടി കാത്തിരിക്കരുത്..!
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ...
ഇങ്ങനെ തന്നെ ആവുമോ ?
ആവുന്നതാണോ ഇഷ്ടം ചേച്ചി ? :)
Athu parayan pattilla chechy. Pakshe njan inginethanneyaakum...!
Manoharam, Ashamsakal...!!!
അങ്ങിനെ തന്നെ ആവട്ടെ.
പറക്കാനോ നടക്കാനോ ആവില്ലാത്ത
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്‍..
...........??
നല്ല ചിന്തകള്‍!!
"വരുവാനില്ലാരുമീ
വിജനമാം വീഥിയില്‍
അറിയാമതെന്നാലും
പ്രിയമുള്ളോരാരൊ
വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിച്ചീടുന്നു "
കാത്തിരിപ്പിന്റെ സുഖം എനിക്ക് ഏറെ അനുഭവപ്പെട്ട ഈ ചലച്ചിത്ര ഗാനത്തിനു ശേഷം ഇത്ര ഹൃദ്യമായി തോന്നിയ മാണിക്ക്യത്തിന്റെ ഈ കവിതയും ഒരുപാട് ഇഷ്ടായിട്ടോ..
അഭിനന്ദനങ്ങള്‍
ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറി ഏറ്റവും നല്ല ഉദാഹരണമാകുന്നത് കാത്തിരിപ്പിന്റെ കാര്യത്തിലാണ്.ഒരു ബസിനായി സ്റ്റോപ്പിൽ 10 മിനിട്ട് കാത്തിരുന്നാൽ 10 മണിക്കൂർ പോലെ തോന്നുന്നു.എന്നാൽ പ്രിയപ്പെട്ട ഒരാളിനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാം..സ്നേഹിക്കുന്ന ഒരു ഹൃദയത്തോടൊപ്പം ഒരു യുഗം കഴിഞ്ഞാലും അത് ഒരു നിമിഷം പോലെ തോന്നുന്നു.ഓർമ്മകൾ എത്രയോ വർഷങ്ങൾക്ക് പിന്നിലേക്ക് നമ്മേ നിമിഷാർദ്ധങ്ങൾക്കുള്ളിൽ കൂട്ടിക്കൊണ്ടു പോകുന്നു.വർഷങ്ങളെത്ര കഴിഞ്ഞാലും നനു നനുത്ത ഓർമ്മകൾ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.
ഇവിടെ കവയിത്രിയും അത്തരമൊരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു.ഒരു പക്ഷേ സ്വപ്നമാകാം.അല്ലെങ്കിൽ യാഥാർത്ഥ്യമാകാം.ശൈത്യം എപ്പോളും കാൽപ്പനിക ഭാവങ്ങളെ തട്ടിയുണർത്തുന്നു.വിരഹത്തിന്റെ വേദനകളെ പങ്കു വെക്കുന്നു.
നല്ല ആശയം..നല്ല വരികൾ..ആശംസകൾ മാണിക്യം !
കൊള്ളാം മാണിക്യം... അര്‍ഥവത്തായ നല്ല വരികള്‍... ജന്മാന്തരങ്ങള്‍ ഒരുമിച്ചു കഴിയാന്‍ ഇടവരട്ടെ... ..എന്റെ ആശംസകള്‍
''ഇനി ഒരു ജന്മമുണ്ടെങ്കില്‍..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ? ''
അങ്ങനെ തന്നെ ആകുമെന്നേ...
:-)
Sarayoo theerath kaaNaan kazhiyatte...
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്‍..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ?
nissahaayathayude neduveerppukal...
uththaram kittaaththa choodyangngal..
ennaalum,
aashikkunnapooleththanne aakaan praarththikkunnu..
നല്ല വരികള്‍...
ആശംസകൾ..
എന്താടാ കുട്ടാ നീയിങ്ങനെ? ഇടക്കു കുറച്ചു ദിവസം എന്നെ കണ്ടില്ലാന്നു വച്ചിട്ട്.....
നന്നായിരിക്കുന്നു ചേച്ചീ.....കാത്തിരിപ്പിനു വേദന പോലെ തന്നെ ചിലപ്പോള്‍ വല്ലാത്ത ഒരു സുഖവും ഉണ്ട് അല്ലേ..
ആശംസകള്‍
Post a Comment