നിന്റെ മണ്ണില്‍ കൂടി
ഞാന്‍ നടന്നു നീങ്ങി
വഴിയോരൊത്തൊക്കെ
എന്റെ കണ്ണുകള്‍
തേടിയത് നിന്നെ മാത്രം
ഓരോ നിമിഷവും ഞാന്‍ കാത്തു
ഒരു പിന് വിളി
നീവരും വരാതിരിക്കാന്‍
നിനക്കാവില്ല അതെന്റെ
മനസ്സിന്റെ ഉറപ്പായിരുന്നു
എന്നിട്ടും എന്തേ
എന്തേ നീ മാത്രം വന്നില്ലാ?
42 comments:
വരാന്‍ ഇറങ്ങിയതാ
എന്തു ചെയ്യാന്‍ ഹര്ത്താലായിപ്പോയി !
എത്ര തവണ വിളിച്ചു...അതും മൊബൈലില്‍...അതാരുടെ നമ്പര്‍ ആണെന്ന് പോലും നോക്കാതെ ഇപ്പൊ പറയുന്നു എന്തേ വന്നില്ല എന്ന്..
വരും, വരാതിരിക്കില്ല....
എന്തു പറയാന്‍....
അറിഞ്ഞിട്ടുണ്ടാവില്ല, വന്ന കാര്യം.
ഒരു പക്ഷെ, എതിര് ദിശയില്‍ നടക്കുന്നവര്‍ തമ്മില്‍ കാണാന്‍ യുഗങ്ങള്‍ വേണ്ടി വന്നേക്കാം.
കാത്തിരിക്കുക...!
വന്നില്ലേ...
എന്തൊരു മനുഷ്യനാ അവന്...ശ്ശെ
സമയമായില്ലപോലും!
അറിഞ്ഞില്ലല്ലോ വന്നുപോയതു്. ഇനിയുമിനിയും കാത്തിരിക്കാം. കണ്ടുമുട്ടുന്ന ഒരു ദിവസം വരാതിരിക്കില്ല.
njaan vannu... vilikkaan thaamasichathu kondalle varaathirunnathu :)
ethaayaalum oru HAPPY NEWYEAR koodi irikkatte..
innu naattil povvaa... ;)
ഞാന്‍ വന്നു, വിളിച്ചു.നീ എന്നെ തിരിച്ചറിഞ്ഞില്ല. നീ പ്രതീക്ഷിച്ച കെട്ടും മട്ടും ഭാവവും ഒന്നും ഇല്ലാതിരുന്നതു കൊണ്ടാണോ നീ എന്നെ അറിയാതിരുന്നത്...?
ഹാപ്പി ഹാപ്പി ന്യൂയിയര്‍ എന്റെ ചേച്ചിപ്പെണ്ണേ... 2010 സമാധാനത്തിന്റെ ആവട്ടെ
പരസ്പരം തിരിച്ചറിയാത്തവര്‍ തിരക്കൊഴിഞ്ഞ നിരത്തില്‍ കാണ്ടാലും മനസ്സൊഴിഞ്ഞു പോകവര് ....ജന്മാന്തരങ്ങളിലേക്ക് ....ഈ കണക്കും ഈ ഡിസംബറിനു സ്വന്തം
മുന്പോട്ടൊന്നു നോക്കൂ..
സിഗ്നല്‍ ഓഫാ..
ha.ha..Sajiyappan :)
പ്രതീക്ഷയുടെ
പച്ചിച്ച പുല്‍നാമ്പില്‍
ഒരു തുള്ളി.
വിളിക്കേണ്ട പോലെ വിളിച്ചു നോക്ക്, ഞാന്‍ വരാം :
രാവിലെ അഞ്ചു മണിക്ക് കുളിച്ചു, നിലവിളക്ക് കത്തിച്ചു, ദക്ഷിണയായി വെറ്റില , അടക്ക, കോടിമുണ്ട്, കോഴി, രണ്ടു കുപ്പി ....എന്നിവ വച്ച് കിഴക്കോട്ടു തിരിഞ്ഞു നിന്ന് മൂന്നു തവണ വിളിച്ചു നോക്ക്,,,,
ഞാന്‍ ദാ എത്തും
വരുമെന്നേ...അല്ലാതെ എവിടെ പോകാനാ..
കപ്പപ്പുഴുക്കും എരിയന്‍ ചമ്മന്തിയും റെഡിയാക്കി വക്ക്.. പറന്നങ്ങെത്തും..
നല്ല കവിത മാണിക്യംസ്....
പുതുവര്‍ഷാശംസകള്‍
വെക്കേഷന് കഴിഞ്ഞ് വന്നതിനുശേഷം ആരൊക്കെ ഈ വഴിയ്ക്ക് വരുന്നുണ്ടെന്നറിയാനുള്ള അടവാ അല്ലെ.. :)
എല്ലാരും വരുംന്നേ...
പുതുവത്സരാശംസകള്‍.....
എപ്പോഴും അതങ്ങനെയാ ജോച്ചീ..
തേടുന്നതും പ്രതീക്ഷിക്കുന്നതും ഒഴിച്ച് ബാക്കിയെല്ലാം കാണും, കേള്‍ക്കും...
ആട്ടേ ആരെയാ തേടിയതും പ്രതീക്ഷിച്ചതും?
പുതുവത്സരാശംസകൾ ചേച്ചീ....
എന്തുപറയാനാ?
അയാള്‍ വരുമെന്നുതന്നെ ഞാനും കരുതി.
മന:പൂര്‍വ്വം വരാതിരുന്നതിന് ഇനി അയാളെക്കാണുമ്പോള്‍ ചെകിടത്ത് ഒരെണ്ണം പൊട്ടിക്കാം !
:)
പുതുവത്സരാശംസകൾ ചേച്ചീ...
വരാന്‍ ഇറങ്ങിയതാ :)
വരും, വരാതിരിക്കുമോ..
പ്രതീക്ഷമാത്രമാശ്രയം...
ഇതെന്താ... കവിത എഴുതി ആവാഹിക്കലോ ????
ഹഹഹഹ....
തള്ളേ ഞാന്‍ വന്നാരുന്ന്...
അപ്പം നുങ്ങള്‍ നമ്മളെ കണ്ടില്ലാരുന്നോ?
അതേ ഈ സ്നേഹമെന്നത് ഒരു പൂമ്പാറ്റയെ പോലാ.. ഒരുപാട് അങ്ങ് അണച്ചു പിടിച്ചാ അത് ചത്ത് പോകും.. ഒരുപാട് അയച്ചുകൊടുത്താല്‍ പറന്നും പോകും. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നേ..
ആത്മാര്‍ത്ഥത അല്പമെങ്കിലുമുണ്ടെങ്കില് അവന് വരും വരാതിരിക്കില്ല..ഇനി വന്നില്ലെങ്കില്‍ "പോനാന്‍ പോകട്ടും പോടാ"ന്ന് പാടി കൂളായി നടക്കണം :)
കുറേ നാളുകള്‍ക്ക് ശേഷം മാണിക്ക്യത്തിലെ ഒരു പോസ്റ്റ് കണ്ടപ്പോ ഉണ്ടായ സന്തോഷം കൊണ്ട് ചുമ്മ ഇത്രയും പറഞ്ഞു എന്നേയുള്ളൂട്ടോ..
കവിതയെക്കുറിച്ചു പറയുകയാണെങ്കില്‍ .... കൊള്ളാം !!!
നല്ല വരികൾ..
ശുഭവത്സരം നേരുന്നു..!
കേരളത്തിലായിരുന്നു എങ്കില്‍ ,,
അന്നൊരു പക്ഷെ ഹര്‍ത്താല്‍ ആയിരുന്നിരിക്കും...
ഒരു ഓട്ടോ പോലും കിട്ടില്ലല്ലോ..
ഞാൻ ഇതാ വന്നു.
!! !!
പുതുവത്സരാശംസകൾ!!!!!!!!!!
പ്രതീക്ഷിക്കുവാന്‍ ഒരു വര്‍ഷം കൂടി.
നവവത്സരാശംസകള്‍!
പിന്‍വിളിക്ക് കാതോര്‍ക്കാതെ
മുന്നിലേക്ക് നോക്കുക..
പുതു വര്‍ഷത്തേക്ക്..
പുത്തന്‍ അനുഭവങ്ങളിലേക്ക്..
നവവല്സരാശംസകള്
(വരും, വരാതിരിക്കില്ല....)
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍.
പലപ്പോഴും പ്രതീക്ഷകൾ നമ്മെ വഞ്ചിച്ച ചരിത്രം മാത്രമാണ് കേൾക്കാറൂള്ളത്....അതു പോലെ തന്നെ ഇതും
hmmmmmmmmmmmmm!!
വരും ന്ന്... :)
NJAN VARUVAN VEJARICHIRUNAPPOYANU IYAL PORAHU POYATH NJAN DARALAM SAMAYAMWAIT CHEYTHU IYAL VANILLA INITHU IPPOL VANILA POLUM
ഈ മനുഷ്യന്മാരുടെ ഒരു കാര്യം നോക്കണേ ....ആരെന്തു പറഞ്ഞാലും ഉടനെ കേറി പിടിക്കും ..അതെന്നെ യാണോ...എന്നെ യാണോ...എന്നും ചോദിച്ചോണ്ട്. ഒരു കവിത എഴുതാനും സ്വാതന്ത്ര്യ മില്ലാതെ വന്നാല്‍ പിന്നെന്തു ചെയ്യാന...?എന്തായാലും തമ്മില്‍ കാണാനും സന്തോഷം പങ്കിടാനും നമുക്ക് അവസരം
കിട്ടിയല്ലോ.
ഇനിയും എഴുതിക്കൊണ്ടേ ഇരിക്കൂ..... പുതുവത്സരാശംസകളോടെ
പുതുവര്‍ഷം പിറന്ന് നാള് ഇത്രയായിട്ടും വന്നില്ലേ ചേച്ചീ?
നല്ല അശയം പക്ഷെ നല്ല ബന്ദങല് ഒരിക്കലും നിലാവ് ആകാതിരിക്കട്ടെ
തല്ക്കാലം കാത്തിരിയ്ക്കുക തന്നെ...
വൈകിയാണങ്കിലും ഇതാ ഞാന്‍ വന്നല്ലോ…
മാണിക്യകല്ലു തേടി എനിക്കു വരാതിരിക്കാനാകില്ല. ഞാന്‍ ഇനിയും വരും.
വരും...കേട്ടൊ
Post a Comment