Monday, March 2, 2009

തിരയും നുരയും



Posted by Picasa


ഓര്മ്മയില് കടല്ത്തീരത്തിലൂടെ
അവനൊപ്പം എത്ര നേരം നടന്നുവെന്നോ
എത്ര ദൂരം നടന്നുവെന്നോ അറിയില്ല….
ഓര്മ്മ വയ്ക്കുമ്പോള് മുതല് ഞാൻ നടക്കുകയായിരുന്നു…
പുല്ലും മണലും കണ്ട തിട്ടയില് അവന്റെ ഒപ്പം ഇരുന്നു.
അവന്: ഉം എന്താ ഒരു മൌനം?
അവള്: ഏയ് ഒന്നുമില്ല
അവന്: എല്ലാം പറഞ്ഞു കഴിഞ്ഞോ?
അവള്: അറിയില്ല, ഒന്നും പറഞ്ഞില്ലയെന്ന തോന്നല്
അവന്: നമുക്കിങ്ങനെ ജീവിച്ചു മരിക്കാം
അവള്: ഞാന് ഓര്ക്കുകയായിരുന്നു,നമ്മള് വന്നിരിക്കുന്നത്
ഈ പുല്‍‌നാമ്പുകള് നാളെ നമ്മേയോർക്കുമോ ആവോ ?
അവന്: ഇവമാത്രമേ നമ്മുടെ ഓർമ്മക്കായി
ഇവിടെ അവശേഷിക്കുന്നുള്ളു
അവള്: അല്ലെങ്കില് ജീവിതത്തിനെന്താ ഒരർത്ഥം
അവന്: ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക

അവളുടെ മിഴികളില്‍ നനവ്….
അതുകണ്ടെന്നവണ്ണം
അവന്: ഹേയ് സരമില്ല്ലാ
ഞാന് നിന്നെ മനസ്സറിയാതെ
എവിടേക്കൊക്കെയോ വലിച്ചു കൊണ്ടു
പോകുന്നുണ്ടോയെന്നാണിപ്പോൾ സംശയം....
ഒന്നിനുമല്ലാതെ, എല്ലാം നല്ലതിനാ
ഒരിക്കൽ ഞാൻ നിന്നധരങ്ങൾ നുകരും
അന്നു നിൻ കാതിൽ ഞാനൊരു രഹസ്യം പറയും
എന്തുകൊണ്ടാണ് ഞാൻ നിന്നെയിഷ്ടപ്പടുന്നതെന്ന്..
വറ്റാത്തപാൽ ‌നിലാവിൽ....
ഒരു മയിൽ‌പീലിപോലെ,
പാതിയടഞ്ഞ കണ്ണുകളുമായി നീയെന്റെ മാറിൽ
ചേർന്നുറങ്ങുമ്പോൾ ഞാനറിയുന്ന സ്നേഹത്തിന്റെ
സുഖമല്ലാതെ മറ്റെന്താണെനിക്കുവേണ്ടത്.

പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...??

21 comments:

തേജസ്വിനി said...

പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??

യഥാര്‍ത്ഥസ്നേഹത്തില്‍
ഈ ചോദ്യത്തിന് പ്രസക്തിയുണ്ടോ
ചേച്ചീ...?

സ്നേഹം ഒന്നും നേടുന്നുമില്ല
ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല എന്നല്ലേ?...

അനില്‍@ബ്ലോഗ് // anil said...

വല്ലാത്ത ഒരു ഫീല്‍ കിട്ടുന്നുണ്ട്.

ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക


ഇത് മുഴച്ചു നില്‍ക്കുന്നു കേട്ടൊ

ചാണക്യന്‍ said...

“ പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...??...”

അത്രേ ഉള്ളൂ......
നല്ല വരികള്‍ ചേച്ചീ....
അഭിനന്ദനങ്ങള്‍.....

കാപ്പിലാന്‍ said...

പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??

" :) "
:(

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

ഈ പുല്‍‌നാമ്പുകള് നാളെ നമ്മേയോര്‍ക്കുമോ ആവോ ?
അവന്: ഇവമാത്രമേ നമ്മുടെ ഓര്‍മ്മക്കായി
ഇവിടെ അവശേഷിക്കുന്നുള്ളു...

ഈ വരികളില്‍ പറയാത്തതെന്തോ പറയാതെ പറയുന്നു വായനക്കാരനോട് ..

നന്നായിരിക്കുന്നു റ്റീച്ചറമ്മേ...!!

ഏ.ആര്‍. നജീം said...

പറയുന്ന പ്രേമം മധുരം ..പറയാത്തതോ അതിമധുരം...!!

"പക്ഷേ, എന്നില്‍ നിന്നും നിനക്കെന്തുകിട്ടി...??"

ഒന്നും പ്രതീക്ഷിക്കാതെ ഒരു ബാധ്യതയും മില്ലാതെ വെറുതെ എന്തിനോ വേണ്ടി .... അതത്രേ യഥാര്‍‌ത്ഥ സ്നേഹം..!

ഒരു കുഞ്ഞു പ്രണയം..പക്വതയുള്ള സ്നേഹം നന്നായി അവതരിപ്പിക്കാനായതില്‍ അഭിനന്ദനങ്ങള്‍....

നീര്‍വിളാകന്‍ said...

തിരികെ വേണമെന്നു ശഠിക്കുന്ന സ്നേഹം ഒരിക്കലും യദാര്‍ത്ഥ സ്നേഹമല്ല ചേച്ചി!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"പക്ഷേ, എന്നിൽ നിന്നും നിനക്കെന്തുകിട്ടി...?? "

ആ ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാകുമ്പോള്‍ പ്രണയം സഫലമാകുന്നു....
എടുക്കുന്നതിന്റെ ഇരട്ടി കൊടുക്കാന്‍ മനസ്സുണ്ടാകുമ്പോള്‍ പ്രണയം സാര്‍ത്ഥകമാകുന്നു....

ജെ പി വെട്ടിയാട്ടില്‍ said...

""അവന്: ഉം എന്താ ഒരു മൌനം?
അവള്: ഏയ് ഒന്നുമില്ല
അവന്: എല്ലാം പറഞ്ഞു കഴിഞ്ഞോ?
അവള്: അറിയില്ല, ഒന്നും പറഞ്ഞില്ലയെന്ന തോന്നല്
അവന്: നമുക്കിങ്ങനെ ജീവിച്ചു മരിക്കാം ""
very interesting........
best wishes

പാമരന്‍ said...

ഓര്മ്മ വയ്ക്കുമ്പോള് മുതല് ഞാൻ നടക്കുകയായിരുന്നു…
പുല്ലും മണലും കണ്ട തിട്ടയില് അവന്റെ ഒപ്പം ഇരുന്നു. :)

Ranjith chemmad / ചെമ്മാടൻ said...

"ഒത്തിരി പറയാതിരിക്കുക,
ഇത്തിരി പ്രതികരിക്കുക"
kidilan!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“ഞാന് നിന്നെ മനസ്സറിയാതെ
എവിടേക്കൊക്കെയോ വലിച്ചു കൊണ്ടു
പോകുന്നുണ്ടോയെന്നാണിപ്പോൾ സംശയം....
ഒന്നിനുമല്ലാതെ, എല്ലാം നല്ലതിനാ
ഒരിക്കൽ ഞാൻ നിന്നധരങ്ങൾ നുകരും
അന്നു നിൻ കാതിൽ ഞാനൊരു രഹസ്യം പറയും
എന്തുകൊണ്ടാണ് ഞാൻ നിന്നെയിഷ്ടപ്പടുന്നതെന്ന്..“


രഹസ്യം പറയുന്നതെന്തിനു? ആർദ്രമായ ഒരു നോട്ടം മാത്രം മതിയല്ലോ എല്ലാം മനസ്സിലാകാൻ..ഹൃദയം ഹൃദയത്തോട് സംവദിയ്ക്കുന്ന പ്രണയ നിമിഷങ്ങളിൽ ഭാഷ മൌനം തേടുന്നു...ഇഷ്ടപ്പെടുന്നവരുടെ സാമീപ്യം നൽ‌കുന്ന ആശ്വാസമാണു ഒരാൾക്കു കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം...!


മനോഹരമായ വരികൾ !

Kaithamullu said...

നീയെന്റെ മാറിൽ
ചേർന്നുറങ്ങുമ്പോൾ ഞാനറിയുന്ന സ്നേഹത്തിന്റെ
സുഖമല്ലാതെ മറ്റെന്താണെനിക്കുവേണ്ടത്?

ദീപക് രാജ്|Deepak Raj said...

"കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കര്‍മ്മ ഫലം തരും ഈശ്വരനല്ലോ.."

അപ്പോള്‍ പിന്നെ കൊടുക്കല്‍ വാങ്ങല്‍ പ്രതീക്ഷിക്കല്‍ ഒന്നും വരില്ല.

കനല്‍ said...

യ്യോ.....ഞാനങ്ങ് സുഖിച്ചു.

കൂടെ ഒരു കിടിലന്‍ പീസ് ഇരുന്ന് സൊള്ളുന്നതുപോലെ ഇഫക്ട്.

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ തട്ടിവിട്ട് സാമിപ്യം പങ്കു വയ്ക്കുന്നതല്ലേ സത്യത്തില്‍ പ്രണയം.ബോധത്തോടെ പിന്നിട്ട സമയങ്ങളെ ഒന്ന് നിരൂപണം നടത്തിയാല്‍ വിഡ്ഡിത്ത്വമോര്‍ത്ത് ചിരി വരും.

ഹരിയണ്ണന്‍@Hariyannan said...

കിട്ടിയ അല്പം ഇടവേളയില്‍ വന്നുവായിച്ചതാണ്..
ഒന്നും പറയാതെ വിടാന്‍ തോന്നിയില്ല!


യാമങ്ങളിലോ വേഗങ്ങളിലോ ബന്ധിതമല്ലാത്ത...
ദൂരവ്യതിയാനങ്ങളില്‍ മുറിഞ്ഞുപോകാത്ത...
മാംസത്തിലോ അസ്ഥിയിലോ അലിഞ്ഞുപോകാത്ത..
അനുപമമായ പ്രണയത്തിന്റെ മാറ്റുകാട്ടുന്ന കവിത!

അഭിനന്ദനങ്ങള്‍!!

പാറുക്കുട്ടി said...

പറയാതെ പറഞ്ഞ്
അറിയാതെ അറിഞ്ഞ്
ഞാൻ നിൻ സ്നേഹം.
അതു മാത്രം ബാക്കി.

Malayali Peringode said...

:)





























































:)

പകല്‍കിനാവന്‍ | daYdreaMer said...

ഞാന്‍ നിന്നില്‍ പ്രതീക്ഷിച്ചതിന്നുമപ്പുറം നീ തരുന്നില്ലേ... !
:)

★ Shine said...

പ്രണയം ഒരിക്കലും മറയില്ല.. എവിടെ ആയിരുന്നാലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും... ഏതെല്ലാമോ ബന്ധങ്ങളിൽ പെട്ടുപോയാലും... ആദ്യമായി തിരിചറിഞ്ഞ പ്രണയം, അതു കണ്ട കണ്ണുകളിലെ തിളക്കം..അതുമറക്കില്ല.. ആത്മാവുള്ളിടത്തോളം അതിന്റെ സൗരഭ്യം ഉള്ളിലുണ്ടാവും..

നന്നായിരിക്കുന്നു..

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു ചേച്ചീ