Tuesday, December 29, 2009
എന്തേ നീ മാത്രം വന്നില്ലാ?
Monday, November 2, 2009
മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........

മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി
നിരത്തി എഴുതിയതൊക്കെ മായിച്ചു
പിന്നെ സ്ലേറ്റിലെഴുതിയത്
വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി
കടലാസില്‍ പെന്‍സിലുകൊണ്ടെഴുതിയത്
റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു.
പിന്നെ മഷിയും പേനയും ആയപ്പോള്‍
വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു
കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്
ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു
എന്റെ മനസ്സില്‍ കുറിച്ചിട്ടതും വരച്ചിട്ടതും
എങ്ങനെ ഞാന്‍ മായിക്കും?
Monday, October 26, 2009
വീണ്ടുമൊരിക്കല്‍ കൂടി
പുറത്ത് നല്ല തണുപ്പന്‍ കാറ്റ്!
വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്
അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്
ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും
എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു..
നിന്റെ മണികിലുക്കം പോലുള്ള ചിരി ...
ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍
എന്നുമാ മണികിലുക്കത്തിനാവുന്നു....
കുറെ നാള് ഏതോ ദിക്കിലേക്ക് മിണ്ടാതെ പോയാലും
ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്
പുലമ്പിയ വാക്കുകള്‍ മാത്രം മറവി തിന്നുന്നില്ല
ദഹിക്കാതെ ദ്രവിക്കാതെ തണുത്തു മരവിക്കാതെ
ആ ഓര്‍മ്മകള്‍ ചുറ്റും തുണയായ് നിന്നു
നിന്നെ പോലെ നീ മാത്രമെയുള്ളു അതു നിനക്കറിയുമോ?
ആവോ ഇല്ലായിരിക്കുമല്ലേ?
അല്ലങ്കില്‍ നിനക്ക് നിശ്ചയമുണ്ടാവും
ഞാനെന്നുമിവിടെ തന്നെയുണ്ടാവുമെന്ന്
നീയെത്ര ദൂരേക്ക് പറന്നാലും തിരികെ എത്തുമ്പോള്‍
മഴ കാത്തു നില്ക്കുന്നൊരു വേഴാമ്പല്‍ പോലെ
നിന്നെ ഞാന്‍ കാത്തിരിക്കുമെന്നു
നിനക്ക് തീര്‍ച്ചയുണ്ടാവുമല്ലേ?
പറക്കാനോ നടക്കാനോ ആവില്ലാത്ത
പരാതിയോ പരിഭവമോ കാട്ടാനാവാത്ത ഞാന്‍
വീണ്ടുമൊരിക്കല്‍ കൂടി ചോദിക്കട്ടെ
ഇനി ഒരു ജന്മമുണ്ടെങ്കില്..
നീയും ഞാനും ഇങ്ങനെ തന്നെയാവുമോ?
ചിത്രം കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്
Wednesday, September 30, 2009
ഭാഗ്യം ചെയ്തവര്‍
വേദനയില്ലാതെ
ദുഖങ്ങളില്ലാതെ
ആകുലരാവാതെ
ആഹ്ലാദിച്ച് ചിരിച്ച്
ചേര്‍ന്ന് നിന്നപ്പോള്‍
നിമിഷനേരം കൊണ്ട്
പ്രകൃതിരമണിയമായ
തേക്കടിയില്‍ നിന്ന്
മറ്റൊരുല്ലാസയാത്ര!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
ദൈവത്തിന്റെ നാട്ടിലേക്ക്
നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍!
തേക്കടി ബോട്ടപകടത്തില്‍
ഇഹലോകവാസം വെടിഞ്ഞ
ആത്മാക്കള്‍ക്ക് ആദരാജ്ഞലി.
Saturday, September 19, 2009
അമ്മയെ പഴിക്ക്... ..
“ഇതുപോലുള്ള മക്കള്‍..."
മക്കള്‍ എന്നും നല്ലവര്‍ തന്നെ,
മക്കള്‍ക്ക് ചൊല്ലും ചോറും കൊടുക്കുമ്പോള്‍
സ്നേഹം, ദയ, കരുണ,ഇവയും
കാട്ടിക്കോടുക്കാത്ത അമ്മയെ പഴിക്ക്...
പൊറുക്കാന്‍ ക്ഷമിക്കാന്‍ മപ്പാക്കാന്‍
പഠിപ്പിക്കാത്ത അമ്മയെ പഴിക്ക്...
അസ്ത്രം പോലെ പായുമാധുനീകയുഗത്തിന്റെ
ഒരു തീരാശാപമാം സമയമില്ലായ്മ.,
കുഞ്ഞിനെ ഉറക്കപ്പായില് നിന്ന് ഡേ കെയറിലേക്ക്
ഉറക്കം തൂങ്ങുന്ന കുഞ്ഞിനെ തിരികെ വീട്ടിലേക്ക് -
വീടോ?
കഥ പറയാന്‍ സാവകാശമെവിടെ ?
വാരിപുണരാന്‍ എവിടെ നേരം ?
അഛനമ്മമാര്‍ക്കഭിപ്രായഭിന്നത..
ഈഗോയെന്ന ഇറക്കുമതി..
ഇതു കണ്ട് വളരുന്ന മക്കള്‍ ...
ഭൂമീദേവിയോളം ക്ഷമയുള്ള അമ്മ,
ഭര്‍ത്താവിനെ ദൈവമെന്നു കരുതിയ ഭാര്യ,
സ്നേഹവും സേവനവും
ശ്വാസോഛ്വാസമാക്കിയ ഗൃഹനാഥ,
അങ്ങനെയുള്ള ഭാവശുദ്ധിയുള്ള സ്ത്രീ-
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ...
അവരുടെ അഭാവം അഥവാ തിരോധാനമാണീ
ദുരവസ്ഥക്ക് കാരണം ....
ആര്‍ത്തട്ടഹസിച്ച് കലിതുള്ളി വരുന്ന
ഒരോ പുരുഷനെയും പ്രകോപിപ്പിച്ചത്
ഒരു സ്ത്രീ ആയിരിക്കും ..
അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടതായിരിക്കും,
സഹോദരിയുടെ ആക്ഷേപമായിരിക്കും
ഭാര്യയുടെ പുഛമായിരിക്കും
കാമുകി നിരസിച്ച പ്രണയമായിരിക്കും.
ഞാന്‍ ഈ വിധമൊക്കെ കാട്ടിയാല്‍
എന്നേ സ്നേഹിക്കുന്ന എന്റെ അമ്മ
പൊന്നാങ്ങളേന്ന് കരുതുന്ന ഓപ്പൊള്‍,
'എന്റെ ആദര്‍ശപുരുഷന്‍'
എന്ന് കരുതുന്ന പ്രണയിനി
ദൈവത്തെപ്പോലേ കരുതുന്ന ഭാര്യ
ഒരു തൂവല്‍സ്പര്‍ശം പോലെ എന്റെ മകള്‍...
ഇവരുടെയൊക്കെ മുന്നിലൊരു നീചപ്രവൃത്തി?
ചെയ്യില്ലൊരു പുരുഷനും...
അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന സ്ത്രീക്കാണ്.
Monday, September 7, 2009
ചെമ്പരത്തി പൂവേ ചൊല്ല് .....
അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി സിന്ദൂരമുണ്ടോ സിന്ദൂരം?
ചെമ്പരത്തി കാടുപൂക്കും മാനം
പൂങ്കനികള്‍ പൂത്തുലയും പൂമാനം
ഈ സന്ധ്യയില്‍ എന്റെ ചിന്തയില്‍
ഒരു പൊന്‍താരകത്തിന്റെ നര്‍ത്തനം
ചെമ്പരത്തി പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം
അമ്പരത്തീ ചെമ്പരത്തീ
ചെമ്പൂക്കാവിലെ രാജാത്തീ
Saturday, August 22, 2009
തിരിച്ചറിവ്............
പറയാനൊരുനൂറു കൂട്ടമെങ്കിലും
ശബ്ദവും വാക്കുകളും
ഞാനിന്നൊളിക്കുന്നു
മൗനം വാചാലമാവുന്നു ..
ആ വാചാലത നീയറിഞ്ഞപ്പോള്‍
ഞാനറിയാതൊന്നു ചിരിച്ചു...
ഞാന്‍ ചിരിക്കുന്നത്
നീ കാണുന്നുണ്ടോ?
ഒരേ നേരം ദൈവത്തേയും
ചെകുത്താനെയും ചുമക്കുവാന്‍
ആവുന്നത് മനുഷ്യനു മാത്രം
എറിഞ്ഞു പോയ കല്ലും
പറഞ്ഞു പോയ വാക്കും
തിരിച്ചെടുക്കാനാവില്ലെന്ന
തിരിച്ചറിവും
മിന്നല്‍ പോലെ
ഇടയ്ക്കെപ്പോഴെങ്കിലും
വന്നു പോകുന്നുവോ?....
ഈ നിമിഷത്തെ പിടിച്ചു
നിര്‍ത്താനായെങ്കില്‍
മൗനത്താലെഴുതിയ ഗാഥ
നിനക്കൊന്നുവായ്ക്കാനായെങ്കിലെന്നു
വെറുതെഞാനിന്നോര്‍ത്തുപോകുന്നു
ചിത്രം കടപ്പാട് ഗൂഗിള്‍
Sunday, August 2, 2009
ഭ്രാന്ത്

ഞാന്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍
അവനെന്റെ കണ്ണില്‍ക്കുത്തി
ഞാന്‍ എന്റെ പ്രണയത്തെപറ്റി
ഓര്‍ത്തപ്പോള്‍
എന്റെ ഓര്‍മ്മ കുമിളകള്‍
അവന് തട്ടിപൊട്ടിച്ചു
വരച്ച ചിത്രത്തിന്റെ ഭംഗി
നോക്കിയിരുന്നപ്പോള്‍
അതിലേക്കവന്‍ ചായമെടുത്തോഴിച്ചു
മൌസ് ക്ലിക്ക് ചെയ്യാന്‍
നോക്കിയപ്പോള്‍
അതിന്റെ ബാറ്ററിയും
അവന് തല്ലി കൊന്നു
ചിന്തിക്കാന്‍ തുനിഞ്ഞാപ്പോള്
അവന് നുഴഞ്ഞു കയ്റി
എന്റെ മസ്തിഷ്ക്കത്തില്‍
ഉറങ്ങാമെന്നു കരുതിയപ്പോള്‍
അവിടെയും എത്തിയവന്
എന്റെ ഉറക്കു പാട്ടുകളില്‍
കടന്നിരുന്നവന്
ആര്‍ത്തട്ടഹസിച്ചു.
എന്റെ സ്വപ്നങ്ങളില്‍
അവന് നായ്ക്കുരണപ്പൊടിയിട്ടു
രാവും പകലുമവന്‍
എന്റെ ചെവിക്കുള്ളില്‍
മൂളികൊണ്ടിരുന്നു
നിനക്ക് ഭ്രാന്താണ്
നിനക്ക് ഭ്രാന്താണ്
ചിത്രത്തിനു കടപ്പാട് ഗൂഗില്‍
Friday, July 24, 2009
ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...
ഈ ലോഗോ ചെയ്ത അജ്ഞാതന്‍ അഭിവാദ്യങ്ങള്‍
ഇന്ത്യയുടെ തെക്കേ അറ്റത്ത് പാവക്ക പോലുള്ള കേരളത്തിന്റെ, മലയാളം പറയുന്ന ജനവിഭാഗം,
ലോകം മുഴുവന്‍ പരന്നു, കൂട്ടി ഇണക്കുന്ന കണ്ണി മലയാളം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അക്ഷരങ്ങള്‍ അവരെ കൂട്ടിയിണക്കി.
വായിക്കുമ്പോള്‍ 'ഓ..! ഞാന്‍ പറയാന്‍ ഉദ്ദേശിച്ച അതേ കാര്യം എന്നോ അല്ലങ്കില്‍ ഇതേ അവസ്ഥ ഞാനും കടന്നു പോന്നതല്ലേ? എന്ന് തോന്നിപ്പിക്കുന്ന രചനകള്‍
നേരിട്ട് പറയുംപോലെ ബ്ലോഗില്‍ കൂടി സംവദിച്ചവര്, ഒരു മുറ്റത്ത് ഒത്തു കൂടുന്നത് ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും താളുകളില്‍ ഇടം തേടുന്ന, തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.
ജയ് ചെറായി ബ്ലോഗേഴ്സ് സംഗമം
Sunday, July 5, 2009
" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്......."

പണ്ടത്തെ പോലെ ഓര്‍മ്മകള്‍!
അതെയോ?
വര്‍ഷങ്ങള്‍
കുറെ വര്‍ഷങ്ങള്‍
വര്‍ഷങ്ങള്‍ക്കു ഇടനാഴിയുണ്ടെന്നു
കണ്ടു പിടിച്ചതു നീയാണു.
ഒരിക്കല്‍ ദിവസം തെറ്റിയപ്പൊള്‍
നീ ഇടനാഴിയിലേക്കു കാലെടുത്തു വച്ചു
ഒന്നു അമ്പരന്നു മെല്ലെ എന്നൊടു പറഞ്ഞു
"കാലം ശരിയില്ല, സൂക്ഷിക്കണമെന്നു
അന്നേ ഞാന്‍ പറഞ്ഞതാ"
മനസ്സില്‍ വൈകി എഴുതിയ ചിത്രം പോലെ
ഇടനാഴിയിലൂടെ നീ നടന്നകന്നു
ആ നടപ്പ് അടി മുടി വിറ പൂണ്ട് ഞാന്‍ നോക്കി നിന്നു
വീണ്ടും ഒരു മഴക്കാലത്താണു നിന്നെ പിന്നെ കണ്ടത്
അതെ ഇടനാഴിയില്‍ നീ വിറച്ച് നില്ക്കുന്നുണ്ടായിരുന്നു
നിന്റെ കയ്യില്‍ ഓട്ട വലുതായ ഒരു നിപ്പിളും
നീയെന്നെ നോക്കിയ അര്‍ത്ഥം
എനിക്കു മനസ്സിലായില്ല
ഞാന്‍ പനിനീര് പൊലെ സുന്ദരനായ ഒരാള്‍
അര്‍ത്ഥമില്ലത്ത നോട്ടങ്ങള്‍;
നോട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയും .
നീയാണു,ദിവസങ്ങള്‍ നിന്നോട് കുറുമ്പു കാണിച്ചതിനു
എന്നെ വിട്ടു പോയവള്‍
നീ എന്റെതായില്ലല്ലൊ എന്ന് പരിഹാസത്തോടെ ;
പരിഹസിക്കാന്‍ ഞാന്‍ ഒട്ടും മോശമില്ലെന്ന് നീ അറിഞ്ഞു ...
വര്‍ഷങ്ങള്‍ പിന്നെയും പിന്നിടുന്നു
നീ അമ്മയായി മുത്തശ്ശിയായി
ഇടനാഴിയില്‍ അങ്ങിനെ തന്നെ
എന്റെ മനസ്സു പറഞ്ഞു
" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്"
Saturday, July 4, 2009
സ്ട്രോബറി
എത്തുന്നവര്‍ക്ക് ഏതേതു ലൈനില്‍ നിന്ന് ആണു പറിക്കണ്ടത് എന്ന്
Thursday, June 18, 2009
Thursday, June 11, 2009
അമ്മയും കുഞ്ഞും
എന്റെ വീടിനു ചുറ്റും കിളികളുടെ കളകള ശബ്ദം പുലര്‍ച്ച മുതല്‍ കേള്‍ക്കാം
രണ്ടാഴചയിലേറെയായി ഇവള് ഈ ഇരുപ്പ് തുടങ്ങിയിട്ട്
കുഞ്ഞികിളിയുടെ കരച്ചില് കേള്‍ക്കാം ഇന്ന് വൈകിട്ട് കുഞ്ഞിനേയും കണ്ടു
രണ്ടു ദിവസം മുന്നെ ആണു ഈ കിളിക്കുട് കാറ്ഷെടിന്റെ പിന്നില്‍ കാണുന്നത് നോക്കിയപ്പോള്‍ ഒരു മുട്ട നല്ല നിറം എതാ കിളിയെന്നറിയില്ല കൂട് ഉപേക്ഷിച്ച നിലയിലാണ്
Monday, June 8, 2009
ഇവിടെ വസന്തം വിരുന്നു വന്നു...
ഈ വര്‍ഷം ആദ്യം പൂവിട്ടതിവളാണ്.
ഈ സുന്ദരി കുട്ടിയുടെ പേരറിയില്ല