Tuesday, March 31, 2009
മഴ നനഞ്ഞപ്പോള്‍..........
ഒരു മുഖം
അവളുടെ വിചാരം
അവള് എന്തൊക്കെയോ
ആണെന്നായിരുന്നു.
അയാള്‍
ഒരു മുഖം പിന്നെ
കുറെ മുഖങ്ങള്‍
വേണമെന്നായി അയാള്‍ക്ക്
മുഖങ്ങളൂടേഎണ്ണം കൂടട്ടെ
ആദ്യം ഞാനും
കണ്ടില്ലെന്നു നടിച്ചു.
കുറെ കണ്ണുകള്‍ എല്ലാം
ഒരു പോലെയുള്ള കണ്ണൂകള്‍
പ്രായത്തിന്റെയും
പക്വതയില്ലായ്മയുമായെ
ഞാനത് കണ്ടുള്ളൂ.
പക്ഷെ ഒരൊ അവളും
വ്യത്യസ്ഥയായി
കാന്തശക്തിയുള്ള നോട്ടം
പിന്നേം അവള്
അയാള്‍ക്ക് തോന്നി
അവള് ശുദ്ധജലം ആണ്
കുടിക്കാന്‍ മധുരമില്ലെന്നെ ഉള്ളൂ
പക്ഷെ കുടിച്ചാല്‍ ഇളനീര്
ഉപ്പില്ല മധുരവുമില്ല
പിന്നെ
അവള് ഒരു മഴക്കാലമായി
ചാറ്റ്ല്‍ മഴയായി
ഇറ്റു വീഴുന്ന മഴ
ചിലപ്പോല്‍ കുത്തൊഴുക്ക്
പിന്നെ അവളിലെ മഴ നിന്നു
വരണ്ട മരുഭൂമി
പഴയ രീതിയില്‍
അവന്റെ സ്വഭാവം
കാണിക്കുവാന്‍
തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി.
ആഹാ...
ഇപ്പൊ എന്താ ഒരു മനസ്സമാധാനം
Subscribe to:
Post Comments (Atom)
14 comments:
Theerchayayum manassmadhanamundakatte chechy.... Ashamsakal...!!!
“ഒരു പുതുമഴ പെയ്യുമ്പോൾ വരൾച്ച മറക്കും പാവം മാനവ ഹൃദയം“ എന്നു കവി വചനം...
സ്നേഹത്തിന്റെ , പ്രണയത്തിന്റെ പുതു മഴയിൽ എല്ലാം മറക്കുന്നവൻ മനുഷ്യൻ!അവളവനിൽ ഒരു പുതുമഴയായി പെയ്തിറങ്ങിയപ്പോൾ അവനാ കുളിരിൽ സ്വർഗത്തെ തേടി.ആ പുതുമഴയുടെ സ്വർഗം എന്നന്നേയ്ക്കും ഉണ്ടാവാൻ അവൻ ആഗ്രഹിച്ചു.പക്ഷേ അതല്ലല്ലോ യാഥാർത്ഥ്യം.ഋതുഭേതങ്ങളിൽ അവൻ ഉഴറി.പുതു മഴകൾ തേടി അവൻ യാത്രയായി.പിന്നിൽ , എന്നെന്നും അവനിൽ ഒരു പുതുമഴയായി പെയ്യാനാഗ്രഹിച്ചിരുന്നവൾ തനിച്ചായി.പുതുമഴകൾ ആവർത്തിയ്ക്കപ്പെടുന്നില്ലെന്ന സത്യം അവനറിഞ്ഞില്ല.അതൊരിയ്കലേ സംഭവിയ്ക്കുന്നുള്ളൂ..കാലം തിരിച്ചു വരാനാവാത്ത ഒരു യാത്രയിലാണു ..ആ യാത്രയിൽ ഋതുഭേദങ്ങളോടൊപ്പം മനുഷ്യജന്മങ്ങൾക്കും മാറ്റം വരുന്നു.ആ മാറ്റത്തിലും തന്നെ പ്രണയിയ്ക്കുന്നവർക്കൊപ്പം നിൽക്കാനാവുന്നില്ലെങ്കിൽ അതല്ലേ പരാജയം?
നല്ല ആശയം നിറഞ്ഞ കവിത !
“പഴയ രീതിയില്‍ അവന്റെ സ്വഭാവം
കാണിക്കുവാന്‍ തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി“
വേണ്ടത് തന്നെ.. :)
:)
കൂട്ടു വെട്ടിയാല്‍ മനസ്സമാധാനമോ?
അങ്ങിനെം ഉണ്ടാകാം അല്ലെ?
മധുരമില്ലെങ്കിലും തെളിനീര് അമൃതായിത്തോന്നുന്ന് ചില നിമിഷങ്ങളെങ്കിലും വരും ജീവിതത്തില്‍.
അയാള്‍
ഒരു മുഖം പിന്നെ
കുറെ മുഖങ്ങള്‍
വേണമെന്നായി അയാള്‍ക്ക്
മുഖങ്ങളൂടേഎണ്ണം കൂടട്ടെ...
നന്നായിരിക്കുന്നു വരികള്‍..
ആശംസകള്‍...!!
അവന്റെ സ്വഭാവം
കാണിക്കുവാന്‍
തുടങ്ങിയപ്പോള്‍
അവനുമായുള്ള കൂട്ട് വെട്ടി.
മുന്നറിയിപ്പാണോ ചേച്ചീ? നന്നായിട്ടുണ്ട്. :)
തനികൊണം കാണിച്ചാല്‍ അപ്പോള്‍ കൂട്ട് വെട്ടണം . നല്ല കവിത ചേച്ചി :).
നല്ല കവിത...മധുരമുള്ള പച്ച വെള്ളം പോലെ... മനോഹരം...ആശംസകള്‍
കുത്തും കോമയും ശരിയായിട്ടില്ലെങ്കിൽ ഞാനും കൂട്ടുവെട്ടും ;)
കൊള്ളാട്ടോ... വണ്ടിവീണ്ടും ട്രാക്കിൽ കേറ്റിയല്ലേ...??!!!
കൂട്ടു വെട്ടിയാ സങ്കടം വരില്ലേ !
കൂട്ടു വെട്ടാൻ എളുപ്പമാണെങ്കിലും ഒന്ന് ഉപദേശിച്ച് നോക്കാമായിരുന്നു :)
തിരിച്ചറിവിന്റെ നിമിഷങ്ങള്‍...
അല്‍പ്പം നേരത്തെയായിരുന്നെങ്കില്‍ എന്നു എപ്പോഴും തോന്നും...
:):)
Post a Comment