Saturday, August 22, 2009
തിരിച്ചറിവ്............
പറയാനൊരുനൂറു കൂട്ടമെങ്കിലും
ശബ്ദവും വാക്കുകളും
ഞാനിന്നൊളിക്കുന്നു
മൗനം വാചാലമാവുന്നു ..
ആ വാചാലത നീയറിഞ്ഞപ്പോള്‍
ഞാനറിയാതൊന്നു ചിരിച്ചു...
ഞാന്‍ ചിരിക്കുന്നത്
നീ കാണുന്നുണ്ടോ?
ഒരേ നേരം ദൈവത്തേയും
ചെകുത്താനെയും ചുമക്കുവാന്‍
ആവുന്നത് മനുഷ്യനു മാത്രം
എറിഞ്ഞു പോയ കല്ലും
പറഞ്ഞു പോയ വാക്കും
തിരിച്ചെടുക്കാനാവില്ലെന്ന
തിരിച്ചറിവും
മിന്നല്‍ പോലെ
ഇടയ്ക്കെപ്പോഴെങ്കിലും
വന്നു പോകുന്നുവോ?....
ഈ നിമിഷത്തെ പിടിച്ചു
നിര്‍ത്താനായെങ്കില്‍
മൗനത്താലെഴുതിയ ഗാഥ
നിനക്കൊന്നുവായ്ക്കാനായെങ്കിലെന്നു
വെറുതെഞാനിന്നോര്‍ത്തുപോകുന്നു
ചിത്രം കടപ്പാട് ഗൂഗിള്‍
Sunday, August 2, 2009
ഭ്രാന്ത്
ഞാന്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍
അവനെന്റെ കണ്ണില്‍ക്കുത്തി
ഞാന്‍ എന്റെ പ്രണയത്തെപറ്റി
ഓര്‍ത്തപ്പോള്‍
എന്റെ ഓര്‍മ്മ കുമിളകള്‍
അവന്‍ തട്ടിപൊട്ടിച്ചു
വരച്ച ചിത്രത്തിന്റെ ഭംഗി
നോക്കിയിരുന്നപ്പോള്‍
അതിലേക്കവന്‍ ചായമെടുത്തോഴിച്ചു
മൌസ് ക്ലിക്ക് ചെയ്യാന്‍
നോക്കിയപ്പോള്‍
അതിന്റെ ബാറ്ററിയും
അവന്‍ തല്ലി കൊന്നു
ചിന്തിക്കാന്‍ തുനിഞ്ഞാപ്പോള്‍
അവന്‍ നുഴഞ്ഞു കയ്റി
എന്റെ മസ്തിഷ്ക്കത്തില്‍
ഉറങ്ങാമെന്നു കരുതിയപ്പോള്‍
അവിടെയും എത്തിയവന്‍
എന്റെ ഉറക്കു പാട്ടുകളില്‍
കടന്നിരുന്നവന്‍
ആര്‍ത്തട്ടഹസിച്ചു.
എന്റെ സ്വപ്നങ്ങളില്‍
അവന്‍ നായ്ക്കുരണപ്പൊടിയിട്ടു
രാവും പകലുമവന്‍
എന്റെ ചെവിക്കുള്ളില്‍
മൂളികൊണ്ടിരുന്നു
നിനക്ക് ഭ്രാന്താണ്
നിനക്ക് ഭ്രാന്താണ്
ചിത്രത്തിനു കടപ്പാട് ഗൂഗില്‍
Subscribe to:
Posts (Atom)