Monday, August 30, 2010

“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“

സ്നേഹിക്കുക പ്രണയിക്കുക
എന്നിട്ട് പെട്ടന്ന് ഒരു ദിവസം
നഷ്ടപ്പെടുമോ എന്നു ഭയക്കുക
അതാണു ഏറ്റവും വലിയ ഭയം
മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍
ഒറ്റക്ക് ആയാല്‍ എന്താവും ഗതി എന്ന ചിന്ത ..
അതാണു ദുഃഖം.

എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു
അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു
തൊട്ടടുത്ത് ഇരുന്നാലും
ഏതോ അന്യഗൃഹത്തില്‍ ആണെന്നു തോന്നും പോലെ അകലം.
അപ്പോള്‍ മനസ്സില്‍ ഒരു വെളിച്ചം പരക്കും
വെറും വെളിച്ചം മാത്രം! മറ്റോന്നുമില്ല.
എങ്കിലും മനസ്സ് ഓളങ്ങള്‍ ഇല്ലാത്ത കടല്‍ പോലെ ശാന്തം ആവും
ദുഃഖങ്ങള്‍, ചുഴികള്‍ക്കും മലരികള്‍ക്കും ഒപ്പം അടിപ്പരപ്പില്‍ താഴും .....

48 comments:

hi said...
This comment has been removed by the author.
hi said...

അപ്പൊ ടെന്‍ഷന്‍ ഇല്ലാണ്ടാക്കാന്‍ ആരെയെങ്കിലും പ്രേമിച്ചിട്ട് ഒഴിവാക്കിയാല്‍ മതി അല്ലെ ? ;)

kichu / കിച്ചു said...

:))

the man to walk with said...

entha anya grahathilaayo..?

പട്ടേപ്പാടം റാംജി said...

കൂടുതല്‍ ചിന്തിക്കും തോറും സ്നേഹിക്കുക പ്രണയിക്കുക എന്നതിന് മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒരു ഭയം കടന്നു വരും എന്നാണെനിക്ക്‌ തോന്നുന്നത്. ഒരു പരിധി വരെ അത്തരം ഭയം അല്ലെങ്കില്‍ ചിന്ത ഒരുപക്ഷെ വന്നു ഭാവിച്ചെക്കാവുന്ന നഷ്ടപ്പെടലിന്റെയോ വേദനയുടെയോ തോത് നേര്പ്പിക്കാന്‍ സഹായിക്കുന്നില്ലേ.

chithrakaran:ചിത്രകാരന്‍ said...

കഥയായാലും കവിതയായാലും ലേഖനമായാലും
ജീവിതാനുഭവങ്ങളുടെ കാഠിന്യസ്പര്‍ശമേറ്റ വരികള്‍ !
പുഴയുടെ നടുക്കുവച്ച് തോണി മുങ്ങുന്നതിനേക്കാള്‍ ഏതെങ്കിലും തീരത്തിനടുത്തായിരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം :)

Manoraj said...

ജീവിതാനുഭവങ്ങള്‍ ഒട്ടേറെയുള്ള വരികള്‍..ഉള്‍കാമ്പുള്ള വരികള്‍..

അനൂപ്‌ .ടി.എം. said...

ഒരു ദിവസം നിങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയെ നഷ്ട്ടമാകും. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു പക്ഷെ, ജീവിതം തന്നെയും കൈവിട്ടുപോകും..!
എങ്കിലും നിന്നെ സ്നേഹിച്ചതിനാല്‍ ഞാന്‍ സാഹിത്യമെഴുതാന്‍ പഠിച്ചു. നഷ്ട്ടപെട്ട സ്നേഹിതനെയും നഷ്ട്ടപെട്ട പെണ്‍കുട്ടിയെയും ഓര്‍മിച്ചുകൊണ്ടിരിക്കനല്ലെങ്കില്‍ പിന്നെന്തിനാണ് സാഹിത്യം ?

ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

:)

Gopakumar V S (ഗോപന്‍ ) said...

പെട്ടെന്നെന്തേ ചേച്ചീ ഇങ്ങനെ തോന്നാൻ?

Unknown said...

അനുഭവങ്ങളുടെ വെളിച്ചം പോലൊരു തിളക്കം കാണുന്നു

Kaniyapuram Noushad said...

മനുഷ്യന്‍ അങ്ങനെയാണ്.ജീവിച്ചിരിക്കുമ്പോള്‍ ഒരു സമീപനവും മരണത്തിനു ശേഷം വേറൊരു സമീപനം..
ഏറ്റവും അടുത്തയാള്‍ മരണപ്പെടുബോഴാണ് ,ആ ശവ ശരീരത്തിന് അടുത്തു ഇരിക്കുമ്പോഴാണ് മനസ്സില്‍ ഓളങ്ങള്‍ അലയടിക്കുന്നത്.അത് ഒരു തിരിച്ചറിവാണ്...സ്നേഹത്തിന്റെ... സാന്ത്വനത്തിന്റെ

അനില്‍കുമാര്‍ . സി. പി. said...

സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളിലേക്ക് വീഴുന്ന വെളിച്ചമാണത്, ആ തിരിച്ചറിവുകളിലാണ് ദുഖം ഇല്ലാതാവുന്നതും.

Jishad Cronic said...

ഉള്‍കാമ്പുള്ള വരികള്‍...

mini//മിനി said...

മനസ്സിൽ തങ്ങിനിൽക്കുന്ന വേദനയുണർത്തുന്ന ഓർമ്മകൾ,,,

Sranj said...

ശരിയാണ്..
ചില വ്യക്തികള്‍ മാത്രമല്ല...
ചില വസ്തുക്കളോട്.. ചില ചിന്തകളോട്.. ചില തീരുമാനങ്ങളോട്..ഒക്കെ പ്രണയം തോന്നുമ്പോള്‍... അവയില്ലെങ്കില്‍ നാമില്ലെന്നൊക്കെ തോന്നും... പക്ഷെ നഷ്ടപ്പെടേണ്ടി വരുമ്പോള്‍ ആദ്യം ഒരു നീറ്റല്‍.. പിന്നെ ഒരു തരം നിസ്സംഗത...

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവര്‍ക്കും എപ്പോഴും ശാന്തമായ ഒരു മനസ്സുണ്ടാവട്ടെയെന്ന് ആശംസിക്കാം!

raj said...

എനിക്കിതിനോട് യോജിക്കാൻ കഴിയുമൊന്നു തോന്നുന്നില്ല ചേച്ഛി,
“സ്നേഹിക്കുക പ്രണയിക്കുക
എന്നിട്ട് പെട്ടന്ന് ഒരു ദിവസം
നഷ്ടപ്പെടുമോ എന്നു ഭയക്കുക
അതാണു ഏറ്റവും വലിയ ഭയം“---
ആഴത്തിലുള്ള, അതിന്റെ യഥാർത്ത അർഥതലങ്ങളിൽ വിരിഞ്ഞ, അരക്കിട്ടുറപ്പിച്ഛ സ്നേഹം ഒരിക്കലും നഷ്ട്ടപ്പെടുകയില്ല. നഷ്ട്ടപ്പെടുമെന്നുള്ള തോന്നലുപോലും അസ്ഥാനത്താണെന്നേ ഞാൻ പറയൂ.
വെറുതെ ഒരു ബന്ധത്തിനു വേണ്ടി കൂട്ടി യോജിപ്പിക്കപ്പെട്ട ബന്ധം അതൊരുപക്ഷെ ഒരു ജീവിതകാലം മുഴുവൻ തുടർന്നാലും അത് വെറുമൊരു ബന്ധം മാത്രം,ഏത് നിമിഷവും അറ്റുപോകാവുന്ന തലങ്ങളിൽ ഏച്ഛുകെട്ടിയ മാതിരി.
പക്ഷെ ചിലപ്പോൾ ആയിരം കാതം അകലെയുള്ള ഒരു ബന്ധം, നാം സ്വയമറിയാതെ നമ്മിലേക്ക്, ഏതോ നിമിത്തം മാതിരി അല്ലെങ്കിൽ ഏതെങ്കിലും ഒരു നിമിത്തമായി കടന്നു വരുന്ന ബന്ധം. നാം പോലുമറിയാതെ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ അതു അർക്കിട്ടുറയ്ക്കപ്പെടുന്നു.
അതിനെ പ്രണയമെന്നു വിവക്ഷിക്കാമൊ? ആകാം.ഒരു പക്ഷെ അതിലുപരി? അതല്ലെ സത്യം. എന്തു പേരിട്ടു വിളിച്ഛാലും,അത് ഒരു ദിവസം നഷ്ട്ടപ്പെട്ടാൽ.... ഇല്ല നഷ്ട്ടപ്പെടില്ല.. നഷ്ട്ടപ്പെടില്ലന്നാണു എന്റെ വിശ്വാസം,അങ്ങനെ തന്നെ വിശ്വസിക്കാനാണു എനിക്കിഷ്ട്ടം, കാരണം...

ഭാനു കളരിക്കല്‍ said...

വേര്‍പിരിയുവാന്‍ മാത്റം ഒന്നിച്ചു കൂടിയവര്‍ ...
ജനിക്കുന്നത് മരിക്കാനാണ് എന്നതുപോലെ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Nice..

jayanEvoor said...

കൊള്ളാം കവിത!

(‘ചിത്രകാര’ന്റെ ഉള്ളിലെ കവിതാ പ്രണയിയെ പുറത്തുകൊണ്ടുവന്നില്ലേ..!? കൊടു കൈ!!)

ബഷീർ said...

തോട്ടടുത്ത് ഇരുന്നാലും
ഏതോ അന്യഗൃഹത്തില്‍ ആണെന്നു തോന്നും പോലെ അകലം.


അത് വല്ലാത്തൊരു അവസ്ഥ തന്നെ..
സ്നേഹ നിരാസത്തിന്റെ ആ അവസ്തയിലും മനസിൽ വെളിച്ചം പരക്കുകയും അതിലൂടെ മനസ് ശാന്തമാവുകയും ചെയ്യുക എന്നത് പ്രയാസമല്ലേ..

Sureshkumar Punjhayil said...

Bandhanangal...!

manoharam Chechy... Ashamsakal..!!!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

രാജ് പറഞ്ഞപോലെ “എന്തു പേരിട്ടു വിളിച്ഛാലും,അത് ഒരു ദിവസം നഷ്ട്ടപ്പെട്ടാൽ.... ഇല്ല നഷ്ട്ടപ്പെടില്ല.. നഷ്ട്ടപ്പെടില്ലന്നാണു എന്റെ വിശ്വാസം,അങ്ങനെ തന്നെ വിശ്വസിക്കാനാണു എനിക്കിഷ്ട്ടം, കാരണം... “
നല്ല എഴുത്ത് ആശംസകള്‍

Akbar said...

സ്നേഹം ദുഖമാണെന്നു പറയുന്നത് വേര്‍പിരിയേണ്ടി വരുമെന്ന മുന്നറിവു കൊണ്ടാണോ. കുറഞ്ഞ വരികളില്‍ ഏറെ ചിന്തക്ക് വക നല്‍കുന്ന പോസ്റ്റ്.

Vayady said...

വേര്‍പാടിന്റെ വേദന അസഹനീയമാണ്‌‌...അത് താങ്ങാന്‍ വളരെ ബുദ്ധിമുട്ടുമാണ്‌...എങ്കിലും ജീവിതത്തില്‍ ഓര്‍ക്കാന്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറേ നല്ല നിമിഷങ്ങള്‍ എന്നു ബാക്കിയുണ്ടാകില്ലേ?

റഷീദ് കോട്ടപ്പാടം said...

കൂടുതല്‍ നന്നാവട്ടെ!
ആശംസകള്‍!

yousufpa said...

ദിനവും എല്ലാ തിരക്കിൽ നിന്നും വിട്ടൊഴിഞ്ഞ് അര മണിക്കൂർ ധ്യാനത്തിലിരുന്നു നോക്കൂ..മനസ്സിലെ അഴുക്കുകളേ തൂത്തെറിഞ്ഞ്...എന്തൊരു സുഖമാണെന്നോ...

അതിരുകള്‍/പുളിക്കല്‍ said...

ബന്ധങ്ങളുടെ വേര്‍പാട് അത് ഹ്ര്ദയത്തിനേല്‍ക്കുന്നമുറിവാണ്. ബന്ധങ്ങളുടെ ആഴം അറിയുന്നവര്‍ക്കേ ആ മുറിവിന്റെ വേദന അറീയൂ...

ഹംസ said...

സ്നേഹിക്കുക പ്രണയിക്കുക
എന്നിട്ട് പെട്ടന്ന് ഒരു ദിവസം
നഷ്ടപ്പെടുമോ എന്നു ഭയക്കുക
അതാണു ഏറ്റവും വലിയ ഭയം

ഇത് വലിയ ഒരു സത്യമാണ്. സ്നേഹിക്കുന്നവരെ പിരിയുമ്പോഴുള്ള വേദനയോളം മറ്റൊന്നില്ല.
--------------------------------
ഞാന്‍ മുന്‍പ് വന്ന് വായിച്ചു പോയതാണ് കമന്‍റിയിരുന്നു എന്നാണ് കരുതിയിരുന്നത് ഇപ്പോള്‍ നോക്കിയപ്പോള്‍ കാണുന്നില്ല. മറന്നതാവും

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഭവങ്ങളായിക്കും ഈ കുറിപ്പിനടിസ്ഥാനമെന്ന് കരുതട്ടേ...
എന്തായാലും ഒരു പുതിയ കാഴ്ച്ചപ്പാട് കേട്ടൊ മേം

Echmukutty said...

സങ്കടമുണ്ടാക്കുന്ന വരികളാണല്ലോ.

Unknown said...

അവസാനം കുറേ വരികളും..

ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും..

Anonymous said...
This comment has been removed by the author.
Anonymous said...

മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍..!!!!

ഇഷ്ട്ടമായി കവിത

lekshmi. lachu said...

Sranj വാക്കുകള്‍ക്കു താഴെ ഞാനും എന്‍റെ കയ്യൊപ്പ് പതിപ്പിക്കുന്നു.
നല്ല എഴുത്ത്.. കടലിന്റെ ആഴങ്ങളില്‍ നിന്നും തപ്പിഎടുക്കുന്ന മുത്ത്‌ ചിപ്പികള്‍ പോലെ..മനസ്സിന്‍ അകത്തളങ്ങളില്‍ നിന്നും
ഉതിര്‍ന്നുവന്ന വരികള്‍.

Anonymous said...

നല്ല വരികള്‍-അനുഭവിക്കുന്നതു വരെയേ എന്തു കാര്യവും നമ്മെ ഭയപ്പെടുത്തൂ. വന്നു ഭവിച്ചു കഴിഞ്ഞാല്‍ എന്തും അഭിമുഖീകരിക്കാന്‍ എവിടെ നിന്നോ നമുക്കു ശക്തി കിട്ടും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം ഭയം എല്ലാവര്‍ക്കും ഉണ്ടാകും. ഭാര്യ/ഭര്‍ത്താവ് മരിച്ച് മക്കള്‍ക്കൊപ്പം നരകജീവിതം(മക്കളുടെ കുറ്റവുമല്ല-ജീവിതത്തിന്റെ വേഗം, കാലത്തിന്റെ മാറ്റം) അത് നയിക്കുന്ന ചിലരെ കണ്ടതില്‍ പിന്നെ, ഞങ്ങള്‍ ഒന്നിച്ചു മരിക്കണേ, ഒരാള്‍ പോയി പിന്നെ വളരെക്കാലം മറ്റേയാള്‍ തനിച്ചു ജീവിക്കാന്‍ ഇടയാക്കല്ലേ എന്നൊരാവശ്യം ഞാന്‍ ദൈവത്തിനു മുമ്പില്‍ ഇടയ്ക്കിടെ വയ്ക്കാറുണ്ട്.

കമന്റുകള്‍ വായിച്ചപ്പോള്‍ ഒരു സംശയം, നമ്മള്‍ നമ്മുടെ സ്വന്തം അനുഭവം മാത്രമേ എഴുതൂ എന്നുള്ളോ?വേദന, പൊള്ളല്‍ ഇതെല്ലാം സ്വന്തം അനുഭവത്തിനു മാേ്രത ഉണ്ടാകൂ?

തോട്ടടുത്ത് എന്നതു തിരുത്തണേ. കവിതയിലാവുമ്പോള്‍ അക്ഷരപ്പിശാച് കൂടുതല്‍ ശ്രദ്ധിക്കപ്പെടും.

SUJITH KAYYUR said...

Ente oru kootukaaran paranhathu ormmayil varunnu-avante bharyayku avanod athiru vita snehamaanennu.ee sneham oru changala poleyaanu.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എന്തോ...!! എനിയ്ക്കറിയില്ല.

ധനലക്ഷ്മി പി. വി. said...

പറഞ്ഞു പറഞ്ഞു തീരാതെ...പിന്നെ പറയുന്നതൊന്നും ഹൃദയത്തിലെത്താതെ ..പിന്നെ പിന്നെ പറയാന്‍ തന്നെ ഒന്നുമില്ലാതെ...മാഞ്ഞു പോകുന്ന പ്രണയം..വേദനയുടെ നീര്‍ച്ചുഴിയില്‍ പിടഞ്ഞു പിടഞ്ഞു മനസ്സ് ശാന്തമായെക്കം ..അല്ലെ?

ഈ ചിന്ത എനിക്കിഷ്ടമായി ..വളരെ

Pranavam Ravikumar said...

സ്നേഹാശംസകള്‍...!

Malayali Peringode said...

ഉം....
ശരിയാണ്...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു
അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു
തൊട്ടടുത്ത് ഇരുന്നാലും
ഏതോ അന്യഗൃഹത്തില്‍ ആണെന്നു തോന്നും പോലെ അകലം....

നഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ നീറ്റലില്‍ നിന്നല്ലെ പലജീവിതങ്ങളും തുടങ്ങുന്നത്‌?...

ആശംസകളോടെ..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വളരെ വലിയ ഒരു സത്യമാണ് ചേച്ചി പറഞ്ഞത്. നന്നായിട്ടുണ്ട്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...
This comment has been removed by the author.
Lipi Ranju said...

ഒറ്റക്ക് ആയാല്‍ എന്താവും
ഗതി എന്ന ചിന്ത ...
അതാണു ദുഃഖം... ഏറ്റവും വലിയ ഭയവും ...

ഒരില വെറുതെ said...

ഒരു പക്ഷേ, നഷ്ടപ്പെടുമ്പോഴാവും പരസ്പരം കൂടുതല്‍ മനസ്സിലാവുക. സ്വയം തിരിച്ചറിയുക. ആരെന്നും എന്തെന്നും.എങ്കിലും, ഉള്ളില്‍നിന്നു ചിലപ്പോഴൊക്കെ പുറത്തുചാടും നല്ല നേരങ്ങളുടെ മുറിപ്പാടുകള്‍.

വീകെ said...

ഭയം നല്ലതല്ലെ...
ഉൾഭയത്തോടെയുള്ള ജീവിതം കൂടുതൽ ആസ്വാദ്യകരമായിരിക്കില്ലേ..?
കവിത കൊള്ളാം...
ആശംസകൾ...